ബൂത്തില്‍ പോലും സ്വന്തം ചിഹ്നം കാണിക്കാന്‍ സാധിക്കുന്നു; കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നം മരവിപ്പിക്കണം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ ‘കൈപ്പത്തി’ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. സുപ്രീം കോടതി അഭിഭാഷകനും ബിജെപി നേതാവുമായ അശ്വിനി കുമാര്‍ ഉപാധ്യായയാണ് ഇങ്ങനെ ഒരു പരാതി ന്‍ല്‍കിയിരിക്കുന്നത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നേരിട്ടാണ് അദേഹം പരാതി നല്‍കിയത്. മനുഷ്യ ശരീരത്തിന്റെ ഭാഗമായ ഏക തിരഞ്ഞെടുപ്പ് ചിഹ്നമാണ് കൈപ്പത്തി. ഇത് ഒരിക്കലും മാറ്റിവയ്ക്കാന്‍ കഴിയാത്തതാണെന്നും പരാതിയില്‍ പറയുന്നത്. അതിനാല്‍ ബൂത്തിന് സമീപത്തുനിന്നു പോലും സ്വന്തം ചിഹ്നം കാണിക്കാന്‍ സ്വാനാര്‍ത്ഥികള്‍ക്ക് സാധിക്കുന്നുവെന്നാണ് അശ്വിനിയുടെ പരാതിയില്‍ പറയുന്നത്.

Read more

പോളിംഗ് ബൂത്തിന്റെ 100 മീറ്റര്‍ പരിധിയില്‍ യാതൊരു വിധി പ്രചാരണവും പാടില്ല. ഈ സാഹചര്യത്തില്‍ ചിഹ്നം വോട്ടര്‍മാരെ വോട്ടെടുപ്പ് നടക്കുമമ്പോള്‍ പോലും സ്വാധീനിക്കാന്‍ കഴിയുമെന്നുമാണ് ഇദേഹം ഉയര്‍ത്തുന്ന വാദം.