രാഹുല്‍ ഗാന്ധിയ്ക്ക് നോട്ടുകെട്ടുകള്‍ കിട്ടി; അംബാനിയെയും അദാനിയെയും കുറിച്ച് മിണ്ടുന്നില്ലെന്ന് മോദി

രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വീണ്ടും കടുത്ത വിമര്‍ശനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അംബാനിയുമായും അദാനിയുമായും രാഹുല്‍ ഗാന്ധി ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന് പ്രധാനമന്ത്രി ആരോപിച്ചു. രാഹുല്‍ ഗാന്ധിയ്ക്ക് നോട്ട് കെട്ടുകള്‍ കിട്ടിയതുകൊണ്ടാണോ ഇപ്പോള്‍ രണ്ട് പേരെ കുറിച്ചും ഒന്നും മിണ്ടാത്തതെന്നും മോദി ചോദിച്ചു.

തെലങ്കാനയിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാഹുല്‍ ഗാന്ധി സ്വയം പരിഹാസനാവുകയാണെന്നും നരേന്ദ്ര മോദി പരിഹസിച്ചു. അദാനിയുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധം രാഹുല്‍ ഗാന്ധി സ്ഥിരമായി ആരോപിച്ചിരുന്നത് ഉന്നയിച്ചാണ് മോദി തിരിച്ചടിക്കുന്നത്. രാഹുല്‍ ഗാന്ധി ഇരുവരെ കുറിച്ചും മിണ്ടാത്തത് എന്ത് ഇടപാടിന്റെ പേരിലാണെന്നും മോദി ചോദിച്ചു.

Read more

സാധാരണയായി അദാനി-അംബാനി വിഷയത്തില്‍ പ്രതികരിക്കാത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധി രണ്ട് വ്യവസായികളുമായും ബന്ധം സ്ഥാപിക്കുന്നുവെന്നാണ് മോദി ആരോപിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പ്രചാരണം വിവിധ സ്ഥലങ്ങളില്‍ വോട്ടിലുണ്ടാക്കുന്ന വ്യത്യാസമാണ് മോദിയെ അസ്വസ്ഥനാക്കുന്നതെന്നാണ് വിലയിരുത്തല്‍.