ആ താരത്തെ നന്നായി ഉപയോഗിക്കുന്നതിൽ ചെന്നൈ പരാജയപെട്ടു, അത്ര കഴിവുള്ള താരമായിട്ടും ടീം അദ്ദേഹത്തെ ചതിച്ചു: ഹർഭജൻ സിംഗ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് അങ്ങനെ ഇങ്ങനെ ഒന്നും ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്താറില്ല. എന്നിരുന്നാലും, പതിനേഴാം സീസൺ വ്യത്യസ്തമായിരുന്നു, ഡാരിൽ മിച്ചലിനെ വ്യത്യസ്ത ബാറ്റിംഗ് സ്ലോട്ടുകളിൽ ഉപയോഗിച്ചു. വൈറ്റ്-ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ മിച്ചൽ ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തിയില്ല. ലോകകപ്പിൽ ഇന്ത്യക്ക് എതിരെ രണ്ട് സെഞ്ചുറികൾ നേടിയ താരമാണ് മിച്ചൽ.

ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലും മുംബൈയിലെ ഐതിഹാസികമായ വാങ്കഡെ സ്റ്റേഡിയത്തിലുമാണ് അദ്ദേഹം അന്ന് ഇന്ത്യക്ക് എതിരെ സെഞ്ചുറികൾ നേടിയത്. എന്നിരുന്നാലും, 10 കോടിയിലധികം രൂപ ചെലവഴിച്ചിട്ടും അദ്ദേഹത്തിൻ്റെ കഴിവ് ശരിയായി ഉപയോഗിക്കുന്നതിൽ ചെന്നൈ സൂപ്പർ കിംഗ്സ് പരാജയപ്പെട്ടു. ലീഗിൽ മിച്ചൽ മൂന്നാം നമ്പർ സ്ലോട്ട് മുതൽ ആറാം നമ്പർ സ്ലോട്ട് വരെ അദ്ദേഹം ബാറ്റ് ചെയ്തിട്ടുണ്ട്

സിഎസ്‌കെ ഡാരിൽ മിച്ചലിനെ കൂടുതൽ ഉചിതമായ റോളിൽ ഉപയോഗിക്കേണ്ടതായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ് :

“ഐസിസി ലോകകപ്പിൽ അദ്ദേഹം എന്താണ് ചെയ്തതെന്ന് നമുക്കെല്ലാവർക്കും അറിയാം. ചെന്നൈ സാധാരണയായി അവരുടെ കളിക്കാരെ ശരിയായി ഉപയോഗിക്കാറുണ്ട്, പക്ഷേ ഡാരിൽ മിച്ചലിൻ്റെ കാര്യത്തിൽ അത് സംഭവിച്ചിട്ടില്ല. സീസണിലുടനീളം അദ്ദേഹം ഇതുവരെ ഒരു സ്ലോട്ടിൽ ബാറ്റ് ചെയ്തിട്ടില്ല, അത് അദ്ദേഹത്തിൻ്റെ പ്രകടനത്തെ ബാധിച്ചു.

“സീസണിൽ നമ്മൾ കണ്ടതിനേക്കാൾ മികച്ച കളിക്കാരനാണ് അദ്ദേഹം. ചെന്നൈ കൂടുതൽ അവസരങ്ങൾ നൽകണം,” ഹർഭജൻ സിംഗ് പറഞ്ഞു.