ആ ഒറ്റക്കാര്യം കൂടി അനുകൂലമായാൽ സഞ്ജുവിനെ പൂട്ടാൻ ഇനി ഒരുത്തനും പറ്റില്ല, അവനാണ് ഈ സീസണിലെ മാസ്റ്റർ ബ്ലാസ്റ്റർ: മാത്യു ഹെയ്ഡൻ

ഐപിഎൽ സീസണിൽ സഞ്ജു സാംസണിൻ്റെ ബാറ്റിംഗിനെ കുറിച്ച് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മാത്യു ഹെയ്‌ഡൻ തൻ്റെ ചിന്തകൾ പങ്കുവെച്ചു. രാജസ്ഥാൻ റോയൽസ് നായകൻ ഐപിഎൽ തുടക്കം മുതൽ മികച്ച ഫോമിലാണ്, നിലവിൽ 11 ഇന്നിംഗ്‌സുകളിൽ നിന്ന് 67.28 എന്ന പ്രശംസനീയമായ ശരാശരിയിലും 160-ന് മുകളിൽ സ്‌ട്രൈക്ക് റേറ്റിലും 471 റൺസ് നേടിയിട്ടുള്ള സഞ്ജു ഓറഞ്ച് ക്യാപ്പിനായിട്ടുള്ള മത്സരത്തിൽ മൂന്നാം . മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമായി സ്ഥിരത ഇല്ലെന്നുള്ള പരാതി തീർത്ത് അത്ര മികച്ച രീതിയിൽ ഈ സീസണിൽ സഞ്ജുവിന് തകർപ്പൻ പ്രകടനമാണ് നടത്താൻ സാധിക്കുന്നത്.

ഈ സ്ഥിരതയാണ് ഇന്ത്യയുടെ ടി 20 ലോകകപ്പ് ടീമിൽ ഋഷഭ് പന്തിനൊപ്പം വിക്കറ്റ് കീപ്പർമാരിൽ ഒരാളായി സാംസണെ വിശ്വസിക്കാൻ ഇന്ത്യൻ സെലക്ടർമാരെ പ്രേരിപ്പിച്ചത്. കെ എൽ രാരാഹുലിനെ പോലെ ഒരു താരത്തെ ഒഴിവാക്കി അവിടെ സഞ്ജു വരുമ്പോൾ ഓർക്കുക അയാളുടെ റേഞ്ച്. ഇന്നലെ ഡൽഹിക്ക് എതിരെ വിവാദപരമായ രീതിയിൽ പുറത്തായെങ്കിലും സഞ്ജു കളിച്ച ഇന്നിങ്സിന് സെഞ്ചുറിയോളം തന്നെ മൂല്യമുണ്ട്.

മാത്യു ഹെയ്ഡൻ പറഞ്ഞത് ഇങ്ങനെയാണ്:

“സഞ്ജു സാംസൺ 46 പന്തിൽ 86 റൺസ് നേടി ഒരു സ്വപ്നം പോലെ ബാറ്റ് ചെയ്യുകയായിരുന്നു. എൽഎസ്‌ജിക്കെതിരെ ചെയ്‌തതുപോലെ തൻ്റെ ടീമിനായി മത്സരങ്ങൾ വിജയിപ്പിച്ചുകൊണ്ട് അദ്ദേഹം തൻ്റെ മൂല്യം വീണ്ടും വീണ്ടും തെളിയിച്ചു. എന്നിരുന്നാലും, രാജസ്ഥാനെ ഫിനിഷിംഗ് ലൈൻ കടത്താതെ പോയതിൽ അദ്ദേഹം നിരാശനാകും. ടൂർണമെൻ്റിലുടനീളം, അദ്ദേഹം ഒരു മാസ്റ്റർ ബ്ലാസ്റ്ററാണ്, സ്പിന്നിനെയും പേസിനെയും മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നു. അവൻ തൻ്റെ ഇന്നിംഗ്‌സ് നന്നായി തികച്ചു. അവന് ശക്തിയുണ്ട്. ടി20 ക്രിക്കറ്റിൽ ശക്തി ഒരു വലിയ കാര്യമാണ്. എന്നിരുന്നാലും, തൻ്റെ ടീമിനോടുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയാണ് എടുത്തുപറയുന്നത്. അദ്ദേഹത്തിന് അൽപ്പം ഭാഗ്യം ആവശ്യമായിരുന്നു, പ്രത്യേകിച്ച് മത്സരത്തിൻ്റെ അവസാനത്തിൽ,” ഹെയ്ഡൻ സ്റ്റാർ സ്പോർട്സ് ക്രിക്കറ്റ് ലൈവിൽ പറഞ്ഞു.

ഡൽഹി ക്യാപിറ്റൽസിനെതിരായ വിവാദമായ പുറത്താക്കലിനെ ചൊല്ലി അമ്പയർമാരുമായുള്ള തർക്കത്തിന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിന് 30 ശതമാനം മാച്ച് ഫീ പിഴ വിധിച്ചു. ബിസിസിഐയുടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി അമ്പയറുടെ തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചതിനാണ് സഞ്ജുവിന് ബിസിസിഐ കനത്ത പിഴ ചുമത്തിയത്.

Read more

ഡൽഹി ക്യാപിറ്റൽസിനെതിരെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ സഞ്ജു സാംസൺ 86 റൺസിന്റെ തകർപ്പൻ ഇന്നിംഗ്‌സാണ് കളിച്ചത്. എന്നിരുന്നാലും, സഞ്ജുവിനെ പുറത്താക്കിയ ക്യാച്ച് എടുക്കുന്നതിനിടെ ഷായി ഹോപ് പന്ത് ബൗണ്ടറി റോപ്പിൽ സ്പർശിച്ചതായി തോന്നിയിട്ടും മൂന്നാം അമ്പയർ സഞ്ജു സാംസണെ പുറത്താക്കി.