ആ ഇന്ത്യൻ താരം കാരണമാണ് ആർസിബിക്ക് കിരീടം കിട്ടാത്തത്, അന്ന് അത് അനുസരിച്ചിരുന്നെങ്കിൽ ട്രോഫി ഷെൽഫിൽ ഇരിക്കുമായിരുന്നു; അനിൽ കുംബ്ലെ പറയുന്നത് ഇങ്ങനെ

തുടർച്ചയായി ആറ് മത്സരങ്ങൾ തോറ്റ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരു മറ്റൊരു നിരാശാജനകമായ ഐപിഎൽ സീസണിലൂടെയാണ് കടന്ന് പോകുന്നത്. എട്ട് കളികളിൽ ഒരു ജയം മാത്രമുള്ള ആർസിബി ലീഗ് ടേബിളിൽ അവസാന സ്ഥാനത്താണ്. ആദ്യ നാലിൽ ഇടം നേടി പ്ലേ ഓഫിലേക്ക് യോഗ്യത നേടാമെന്ന അവരുടെ പ്രതീക്ഷകൾ അവസാനിച്ചു. ഏറ്റവും ജനപ്രീതിയുള്ള ടീമുകളിലൊന്നാണെങ്കിലും ആർസിബിക്ക് ഇന്നുവരെ ഒരു കിരീടവും നേടിയിട്ടില്ല.

ബെംഗളൂരു ടീം 2008-ൽ ഐപിഎല്ലിൻ്റെ തുടക്കം മുതൽ ഭാഗം ആണെങ്കിലും ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത മൂന്ന് സ്ഥാപക ഫ്രാഞ്ചൈസികളിൽ ഒന്നായി അവർ തുടരുന്നു. മൂന്ന് തവണയാണ് ആർസിബി ഐപിഎൽ ഫൈനലിലെത്തിയത്. 2009-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന സീസണിൽ ഫൈനലിലെത്തിയ ശേഷം, 2011ലും 2016ലും ആർസിബി ഫൈനലിൽ കാലിടറി വീഴുക ആയിരുന്നു.

2009-ലെ ഫൈനലിൽ ഇന്ത്യൻ സ്പിൻ ഇതിഹാസം അനിൽ കുംബ്ലെ, ഇപ്പോൾ പ്രവർത്തനരഹിതമായ ഡെക്കാൻ ചാർജേഴ്സിനെതിരെ ആർസിബിയെ നയിച്ചു. അന്നത്തെ 20 കാരനായ വിരാട് കോലി ആർസിബിക്ക് വേണ്ടി ആറാം നമ്പറിൽ ബാറ്റ് ചെയ്തു. അതേസമയം, ഡെക്കാൻ ചാർജേഴ്സ് ടീമിന്റെ ഭാഗമായിരുന്നു രോഹിത് ശർമ്മ. ആദ്യം ബാറ്റ് ചെയ്ത ഡെക്കാൻ ചാർജേഴ്സ് 143/6 എന്ന സ്കോർ നേടി. 4/16 എന്ന നിലയിൽ കുംബ്ലെ ഒരു മാസ്റ്റർക്ലാസ് ബൗളിംഗ് പ്രകടനം നടത്തി. എന്നിരുന്നാലും, ഡെക്കാൻ ചാർജേഴ്‌സ് ബോളിങ്ങിൽ മികച്ച് നിന്നപ്പോൾ ആർസിബിക്ക് കാര്യങ്ങൾ കൈവിട്ട് പോക്ക് ആയിരുന്നു.

കുംബ്ലെ പറയുന്നത് ഇങ്ങനെ:

“ഞങ്ങൾക്ക് കളി നഷ്ടപ്പെടുത്തിയ നിരവധി അവസരങ്ങൾ നഷ്‌ടമായത് ഞാൻ ഓർക്കുന്നു. ഞങ്ങൾ നിരവധി വൈഡുകളും നോ ബോളുകളും എറിഞ്ഞു. പ്രവീൺ കുമാർ അഞ്ച് വൈഡുകൾ എറിഞ്ഞു, ഇത് ഞങ്ങളുടെ അവസരങ്ങളെ ശരിക്കും ബാധിച്ചു. അപ്പോഴും 143 റൺസ് പിന്തുടരാൻ സാധിക്കുമായിരുന്നു” കുംബ്ലെ പറഞ്ഞു.

അവസാന ഓവറിൽ 15 റൺസായിരുന്നു ആർസിബിക്ക് വേണ്ടിയിരുന്നത്. കുംബ്ലെ ആദ്യ പന്തിൽ സിംഗിൾ എടുത്തെങ്കിലും റോബിൻ ഉത്തപ്പ രണ്ട് പന്തുകൾ പാഴാക്കി.

“ഇപ്പോഴും, റോബിൻ ഉത്തപ്പയെ കാണുമ്പോഴെല്ലാം ഞാൻ പറയും, ‘റോബ്സ്, നിങ്ങൾ ആ സിക്സ് അടിക്കണമായിരുന്നു. കുറഞ്ഞപക്ഷം, നിങ്ങൾ എനിക്ക് സിംഗിൾ ഇട്ട് തരണമായിരുന്നു. ആർപി ബൗൾ ചെയ്യുകയായിരുന്നു, സ്‌കൂപ്പ് ചെയ്യരുതെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിച്ചുകൊണ്ടിരുന്നു, എന്നിട്ടും നിങ്ങൾ ആദ്യ പന്തിൽ തന്നെ അങ്ങനെ ചെയ്തു ”അദ്ദേഹം കൂട്ടിച്ചേർത്തു.

“ബൗളർ തന്നെ സ്‌കോപ്പ് ചെയ്യാൻ അനുവദിക്കില്ലെന്നും പകരം സ്‌ലോഗ് ചെയ്യാൻ ശ്രമിക്കണമെന്നും ഞാൻ റോബ്‌സിനോട് അപേക്ഷിച്ചു. എന്നാൽ മൂന്നാം ഡെലിവറി സ്കൂപ്പ് ചെയ്യാൻ അദ്ദേഹം പോയി. നിർഭാഗ്യവശാൽ, ഞങ്ങൾ ഇപ്പോഴും ആറ് റൺസിന് തോറ്റു. ഞാൻ ഇപ്പോൾ റോബ്‌സിനെ കാണുമ്പോഴെല്ലാം, ആ നഷ്‌ടമായ അവസരത്തെക്കുറിച്ച് ഞാൻ ഓർമിപ്പിക്കും.” കുംബ്ലെ പറഞ്ഞു.

Read more

എന്തായാലും ആർസിബി കിരീടം നേടിയാലും ഇല്ലെങ്കിലും തങ്ങൾ ഈ ടീമിനെ സ്നേഹിക്കുന്നത് നിർത്തില്ല എന്നാണ് ആരാധകർ പറയുന്നത്.