റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ മുന്നിൽ നിന്ന ശേഷമാണ് ബാഴ്സലോണ തോൽവിയെറ്റ് വാങ്ങേണ്ടി വന്നിരുന്നു. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ജിറോണ ബാഴ്സലോണയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ മുന്നിൽ നിന്ന ബാഴ്‌സയെ അവസാന 9 മിനിറ്റിൽ മൂന്ന് ഗോളുകൾ അടിച്ചാണ് ജിറോണ തകർത്തെറിഞ്ഞത്.

തങ്ങൾ നന്നായി കളിച്ചിട്ടും ഇത്തരത്തിൽ മത്സരം തോറ്റതിൽ താൻ നിരാശൻ ആണെന്നാണ് ബാഴ്സയുടെ പരിശീലകൻ സാവി പറഞ്ഞിട്ടുള്ളത്. റയൽ മാഡ്രിഡിനോട് എന്നത് പോലെ തന്നെ തങ്ങൾ നന്നായി കളിച്ചിട്ടും മത്സരം തോറ്റത് ഭാഗ്യക്കേട് കൊണ്ട് ആണെന്നും ഈ മത്സരങ്ങൾ തോറ്റത് നിരാശ സമ്മാനിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

പരിശീലകൻ പറഞ്ഞത് ഇങ്ങനെയാണ്:

“ഞാൻ വളരെയധികം ദുഃഖിതനാണ്,നിരാശനുമാണ്. എന്തെന്നാൽ ഒരു മത്സരത്തിൽ തന്നെ നാണയത്തിന്റെ ഇരുവശങ്ങൾ ഞങ്ങൾക്ക് കാണേണ്ടി വന്നു. ആദ്യപകുതിയിൽ ഞങ്ങൾ മികച്ച പ്രകടനം നടത്തിയിരുന്നു. പക്ഷേ 60 മിനിട്ടിനു ശേഷം എല്ലാം കൈവിട്ടു പോയി. ഞങ്ങളുടെ ഈ സീസണിൽ ഇത്തരത്തിൽ ഒരുപാട് തവണ സംഭവിച്ചിട്ടുണ്ട് . കിട്ടിയ അവസരങ്ങൾ മുതലെടുക്കാൻ ഞങ്ങൾക്ക് ഇന്ന് സാധിച്ചില്ല. റയൽ, ജിറോണ ടീമുകൾക്ക് എതിരെ കളിച്ച ഈ സീസണിലെ നാല് മത്സരങ്ങളിലും ഇതാണ് സംഭവിച്ചത്. ഞങ്ങൾ ആയിരുന്നു നന്നായിട്ട് കളിച്ചത്. എന്നിട്ടും ജയിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല.”

ബാഴ്സയുടെ തോൽവി എന്തായാലും റയലിന് ഗുണമായി. 4 മത്സരങ്ങൾ ബാക്കി നിൽക്കെ ടീം ലാ ലീഗ കിരീടം സ്വന്തമാക്കി.