അക്രിലിക് വര്‍ണങ്ങളില്‍ തെളിയുന്ന കലിയുഗം

കാലങ്ങളായുള്ള പരിസ്ഥിതിയുടെ തകര്‍ച്ചയ്ക്കൊടുവില്‍ മഹാമാരി പെയ്തിറങ്ങുമ്പോള്‍ പുരാണങ്ങളിലെ കലിയുഗത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. ഈ സങ്കല്‍പ്പത്തെ അക്രിലിക് വര്‍ണങ്ങളില്‍ നിറയ്ക്കുകയാണ് കലാവിരുതേറിയ സഹോദരങ്ങളായ ഋഷികേശ് കല്യാണും മാനസ കല്യാണും. തൃശൂരില്‍ കേരള ലളിതകലാ അക്കാദമിയിലെ കലിയുഗ് പരമ്പരയിലുള്ള അക്രിലിക് ചിത്രങ്ങള്‍ നമ്മുടെ ചുറ്റുമുള്ള പരിസ്ഥിതിവിനാശത്തിന്‍റെ നേര്‍ക്കാഴ്ചകളാണ്.

കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ വിര്‍ച്വലായി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

ചിത്രങ്ങള്‍ രചിച്ച കുട്ടികളുടെ മുത്തച്ഛനായ കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുത്തു.

കഴിഞ്ഞ എട്ടു വര്‍ഷമായി ആര്‍ട്ടിസ്റ്റ് ഷൈന്‍ കരുണാകരന്‍റെ ശിക്ഷണത്തില്‍ കലാപരിശീലനം നടത്തുന്ന ഋഷികേശിന്‍റെയും മാനസ കല്യാണിന്‍റെയും ആദ്യത്തെ പൊതു പ്രദര്‍ശനമാണിത്.

കുട്ടികള്‍ ഇരുവരും അനുഗ്രഹിക്കപ്പെട്ട കലാകാരന്മാരാണെന്ന് ആര്‍ട്ടിസ്റ്റ് ഷൈന്‍ കരുണാകരന്‍ പറഞ്ഞു. അവരുടെ അദ്ധ്യാപകന്‍ എന്ന നിലയില്‍ വിവിധ മാധ്യമങ്ങളുടെ സാങ്കേതികതയെ കുറിച്ച് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കുകയും സ്വന്തം ശൈലിയിലുള്ള പെയിന്‍റിംഗുകള്‍ കണ്ടെത്തുന്നതിന് സഹായിക്കുകയും മാത്രമായിരുന്നു തന്‍റെ ഉത്തരവാദിത്വമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വരച്ചവയാണ് ചിത്രങ്ങളില്‍ ഏറെയും. നമ്മുടെ പരിസ്ഥിതിയുടെ അവസ്ഥയെ സൂചിപ്പിക്കുന്നവയാണ് ഇവയിലേറെയും. ഏപ്രില്‍ 29 വരെ തൃശൂരിലെ കേരള ലളിതകലാ അക്കാദമിയില്‍ കലിയുഗ് പ്രദര്‍ശിപ്പിക്കും.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ