ക്രൂയിസര്‍ ബൈക്കുകളുടെ തമ്പുരാന്‍ ഇന്ത്യയില്‍, വില കേട്ട് ഞെട്ടരുത് !

ഇന്ത്യയിൽ ജനപ്രിയ ക്രൂയിസർ ബൈക്കിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് മോട്ടോർസൈക്കിൾ നിർമാതാക്കളായ കവസാക്കി. ആകർഷകമായ ഡിസൈനും കരുത്തുറ്റ എഞ്ചിനോടും കൂടിയ 2023 കവസാക്കി വുൾകാൻ എസ് മോട്ടോർസൈക്കിളിന്റെ പുതിയ പതിപ്പാണ് കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. കവാസാക്കി വുൾകാൻ എസ് മോട്ടോർസൈക്കിളിന്റെ ഒരു വേരിയന്റ് മാത്രമാണ് ഇന്ത്യയിൽ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്. മെറ്റാലിക് മാറ്റ് കാർബൺ ഗ്രേ എന്ന ഒരു നിറത്തിൽ മാത്രമാണ് മോട്ടോർസൈക്കിൾ രാജ്യത്ത് ലഭിക്കുകയുള്ളു. മുൻതലമുറ മോഡലിൽ നിന്നും സൂക്ഷ്മമായ മാറ്റങ്ങളോടെ, കാഴ്ചയിൽ അധികം വ്യത്യാസങ്ങൾ ഇല്ലാതെയാണ് കവസാക്കി വുൾകാൻ എസ് ക്രൂയിസർ മോട്ടോർസൈക്കിളിന്റെ 2023 മോഡലും എത്തിയിരിക്കുന്നത്.

ടിയർഡ്രോപ്പ് ആകൃതിയിലുള്ള 14 ലിറ്റർ ഫ്യൂവൽ ടാങ്കാണ് കവസാക്കി വുൾകാൻ എസ് ബൈക്കിൽ നൽകിയിരിക്കുന്നത്. റൈഡർക്ക് മാത്രമുള്ള സീറ്റാണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. കവസാക്കിയുടെ ഇന്ത്യൻ ലൈനപ്പിലുള്ള മറ്റ് മൂന്ന് ബൈക്കുകളിലും കാണുന്ന 649 സിസി, പാരലൽ-ട്വിൻ എഞ്ചിൻ കവസാക്കി വാൾകെൻ എസ് ബൈക്കിന്റെ പുതിയ മോഡലിലും നിലനിർത്തിയിട്ടുണ്ട്. ഈ ലിക്വിഡ് കൂൾഡ് എഞ്ചിൻ 7,500 ആർപിഎമ്മിൽ 59.9 ബിഎച്ച്പി പവറും 6,600 ആർപിഎമ്മിൽ 62.4 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. 6-സ്പീഡ് ഗിയർബോക്സുമായിട്ടാണ് ഈ എഞ്ചിൻ വരുന്നത്. 120/70 R18 M/C 59H ടയറും 160/60 R17 M/C 69H കോൺടാക്റ്റ് പാച്ചും ഉൾക്കൊള്ളുന്ന ചെറിയ 17 ഇഞ്ച് ടയർ പിൻ വശത്തും 18 ഇഞ്ച് വീൽ മുൻവശത്തും നൽകിയിട്ടുണ്ട്.

ഒരു പെരിമീറ്റർ ഫ്രെയിം സെറ്റപ്പുള്ള മോട്ടാർസൈക്കിളാണ് കവസാക്കി വുൾകാൻ എസ് 2023 മോഡൽ. പരുക്കൻ റോഡുകളിൽ സൗകര്യപ്രദമായി യാത്ര ചെയ്യാൻ ക്രൂയിസറിൽ 41 എംഎം ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കും പ്രീലോഡ് അഡ്ജസ്റ്റബിൾ മോണോഷോക്കുമാണ് ജാപ്പനീസ് കമ്പനി നൽകിയിരിക്കുന്നത്. വാഹനത്തിന്റെ മുന്നിൽ ഡ്യുവൽ പിസ്റ്റൺ കാലിപ്പറുകളുള്ള 300 എംഎം ഡിസ്‌ക്കും പിന്നിൽ സിംഗിൾ പിസ്റ്റൺ കാലിപ്പർ ഫീച്ചർ ചെയ്യുന്ന 250 എംഎം ഡിസ്‌ക്കുമാണ് നൽകിയിരിക്കുന്നത്. ഡ്യുവൽ ചാനൽ എബിഎസ് എന്നിവ സ്റ്റാൻഡേർഡായി ഉൾപ്പെടുന്നു. 2,310 എംഎം നീളവും 855 എംഎം വീതിയും 1,090 എംഎം ഉയരവുമാണ് കവസാക്കി വുൾകാൻ എസ് 2023 മോഡലിന് ഉള്ളത്. 1,575 എംഎം വീൽബേസുള്ള വാഹനത്തിന് 235 കിലോഗ്രാം ഭാരമുണ്ട്. 130 എംഎം ഗ്രൗണ്ട് ക്ലിയറൻസാണ് മോട്ടോർ സൈക്കിൾ നൽകുന്നത്. നിലവിൽ റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയോർ 650, ബെനെല്ലി 502C എന്നിവയ്ക്ക് എതിരെയാണ് കവസാക്കി വുൾകാൻ എസ് ഇന്ത്യയിൽ മത്സരിക്കുന്നത്. 7.10 ലക്ഷം രൂപ എക്സ് ഷോറൂം വിലയുമായിട്ടാണ് കവാസാക്കി ഈ മോട്ടോർ സൈക്കിൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.

Latest Stories

രാഷ്ട്രീയ എതിരാളികളെ എയ്ഡ്‌സ് ബാധിതരാക്കാന്‍ ശ്രമം; പീഡന പരാതിയില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; തുടരെ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍; കൃഷി വകുപ്പില്‍ നിന്ന് 29 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതം; വാര്‍ത്ത പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടിയെന്ന് യു പ്രതിഭ എംഎല്‍എ

മന്‍മോഹന്‍ സിംഗിന് പ്രത്യേക സ്മാരകം; കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ വിമര്‍ശനവുമായി ശര്‍മിഷ്ഠ മുഖര്‍ജി

ഇന്ത്യക്കാരന്റെ പേരില്‍ തുടക്കത്തിലെ മസ്‌കും ട്രംമ്പും തമ്മിലടിക്കുമോ?

ഊര്‍മിള കോട്ടാരെയുടെ കാറിടിച്ച് മെട്രോ നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം; താരം പരിക്കുകളോടെ ചികിത്സയില്‍

ആകെ റിലീസ് 199 ചിത്രങ്ങള്‍, വിജയിച്ചത് 26 സിനിമകള്‍ മാത്രം; നഷ്ടം 700 കോടിയോളം, താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കള്‍

വൈറ്റ് ഹൗസിലേക്ക് എത്തും മുമ്പ് 'മഗാ' ക്യാമ്പിലെ ചേരിപ്പോര്; ഇന്ത്യക്കാരന്റെ പേരില്‍ തുടക്കത്തിലെ മസ്‌കും ട്രംമ്പും തമ്മിലടിക്കുമോ?

ഇത്തവണ കൊച്ചിയിൽ പപ്പാഞ്ഞിയെ കത്തിക്കില്ല; തീരുമാനം മൻമോഹൻ സിങ്ങിന്റെ വിയോഗത്തെ തുടർന്ന്

ആലപ്പുഴയില്‍ യുവതിയ്ക്ക് ഭര്‍ത്താവിന്റെ നിരന്തര മര്‍ദ്ദനം; ഭാര്യ പിതാവും ഭാര്യ സഹോദരനും ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി