ഇത് വെറും പുലിയല്ല പുപ്പുലി ! ഒന്നാമനാകാൻ ക്രെറ്റ 2024 ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് ഹ്യുണ്ടായ് !

പുതിയ പരിഷ്ക്കാരങ്ങളുമായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ഹ്യുണ്ടായ്. വാഹനത്തിനായി മുടക്കേണ്ടി വരുന്ന വിലയ്ക്കുള്ള നവീകരണങ്ങളെല്ലാം ഫെയ്‌സ്‌ലിഫ്റ്റിൽ കമ്പനി ഒരുക്കിയിട്ടുണ്ട്. പാരാമെട്രിക് വിശദാംശങ്ങളുള്ള വലിയ ഗ്രിൽ തന്നെയാണ് മുൻവശത്ത് ഭംഗി നൽകുന്നത്. ഇതിനോടൊപ്പം സ്പ്ലിറ്റ് സെറ്റപ്പിൽ എൽഇഡി ഡിആർഎൽ, സ്വൈപ്പിംഗ് ഇൻഡിക്കേറ്ററുകൾ, ഗ്രില്ലിന് മുകളിലുള്ള ലൈറ്റ് ബാർ എന്നിവയും നൽകുന്നുണ്ട്. എൽഇഡി ഹെഡ്‌ലാമ്പുകൾ ബമ്പറിന് താഴെയായാണ് ഇടംപിടിച്ചിരിക്കുന്നത്. സൈഡിൽ അലോയ് വീലുകൾ റീഡിസൈൻ ചെയ്തു എന്നൊഴിച്ചാൽ ബാക്കിയുള്ളതെല്ലാം മുൻഗാമിക്ക് സമാനമാണ്.

2024 ക്രെറ്റയുടെ പിന്നിലെ മുഴുവനായുള്ള എൽഇഡി ടെയിൽ ലാമ്പുകളാണ് പ്രധാന ഹൈലൈറ്റ് എന്ന് പറയാവുന്നത്. ആറ് സിംഗിൾ-ടോൺ കളർ ഓപ്ഷനുകളിലും ഒരു ഡ്യുവൽ-ടോൺ നിറത്തിലും മോഡൽ സ്വന്തമാക്കാൻ സാധിക്കും. റോബസ്റ്റ് എമറാൾഡ് പേൾ (ന്യു), ഫിയറി റെഡ്, റേഞ്ചർ കാക്കി, അബിസ് ബ്ലാക്ക് പേൾ, അറ്റ്ലസ് വൈറ്റ്, ടൈറ്റൻ ഗ്രേ, അറ്റ്ലസ് വൈറ്റ് വിത്ത് അബിസ് ബ്ലാക്ക് റൂഫ് എന്നിങ്ങനെയുള്ള കളർ ഓപ്‌ഷനുകളിൽ പുത്തൻ ക്രെറ്റ സ്വന്തമാക്കാം.

സ്‌ക്രീൻ വലുപ്പത്തിൽ മാറ്റം വരുത്താതെ ഓൾ-ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ സ്‌ക്രീനിലെ ഇന്റർഫേസ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. മുൻഗാമിയിലേതിനു സമാനമാണ് സ്റ്റിയറിംഗ് വീൽ. സീറ്റ് അപ്‌ഹോൾസ്റ്ററിയും പുതുക്കിയിട്ടുണ്ട്. ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, വോയ്‌സ്-എനേബിൾഡ് പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജിംഗ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.

ഇലക്ട്രോണിക്കായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പിൻവശത്തെ യാത്രക്കാർക്ക് സൈഡ് വിൻഡോകളിൽ സ്‌ക്രീൻ കർട്ടൻ, പിൻ സീറ്റുകൾക്ക് സോഫ്റ്റ് കുഷീനുകൾ പോലുള്ള കാര്യങ്ങളും ലഭിക്കും. ആറ് എയർബാഗുകൾ, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിങ്ങനെ 36 സ്റ്റാൻഡേർഡ് 70 സുരക്ഷാ ഫീച്ചറുകളുമായാണ് പുതിയ ക്രെറ്റ വരുന്നത്. ലെവൽ 2 ADAS ടെക് ആണ് മറ്റൊരു ഹൈലൈറ്റ്. കൂടാതെ ഫോർവേഡ് കൊളിഷൻ വാണിംഗ്, ആക്റ്റീവ് ബ്രേക്ക് അസിസ്റ്റ്, ലീഡ് കാർ ഡിപ്പാർച്ചർ അലേർട്ട്, ബ്ലൈൻഡ്‌വ്യൂ മോണിറ്റർ, സറൗണ്ട് വ്യൂ ക്യാമറ എന്നിവ പോലുള്ള സംവിധാനങ്ങളും ഹ്യുണ്ടായ് വാഗ്‌ദാനം ചെയ്തിട്ടുണ്ട്. മൂന്ന് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളിലാണ് 2024 ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് വരുന്നത്.

113 ബിഎച്ച്പി പവറിൽ പരമാവധി 144 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേഡ് പെട്രോൾ എഞ്ചിനാണ് ആദ്യത്തേത്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് iVT ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ഇത് ലഭ്യമാകും. രണ്ടാമത്തേത് 1.5 ലിറ്റർ ഡീസൽ എഞ്ചിനാവും. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ്, ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റ് ഓപ്ഷനുകളോടെ ലഭ്യമാകുന്ന ഇതിന് 114 ബിഎച്ച്പി കരുത്തിൽ ഏകദേശം 250 എൻഎം ടോർക്ക് വരെ നൽകാനാവും. മൂന്നാമത്തെ എഞ്ചിൻ ഏറ്റവും പുതിയ 1.5 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റായിരിക്കും. ഇത് ഏഴ് സ്പീഡ് ഡിസിടി യൂണിറ്റിനൊപ്പം മാത്രമാണ് ഹ്യുണ്ടായി ജോടിയാക്കിയിരിക്കുന്നത്. ഈ എഞ്ചിന് 157 ബിഎച്ച്പി പവറിൽ 253 എൻഎം ടോർക്ക് വികസിപ്പിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്.

E, EX, S, S (O), SX, SX ടെക്, SX(O) എന്നീ വേരിയന്റുകളിലെത്തുന്ന മിഡ്-സൈസ് എസ്‌യുവിയുടെ ബേസ് മോഡലിന് വെറും 10.99 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. എന്നാൽ ഇതൊരു ആമുഖ വില മാത്രമായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. എസ്‌യുവിയുടെ ടോപ്പ് എൻഡ് മോഡലിന് 19.99 ലക്ഷം രൂപ വരെ മുടക്കേണ്ടി വരും. 2015ൽ അവതരിപ്പിച്ചതു മുതൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാണ് ഹ്യുണ്ടായി ക്രെറ്റ.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ