ഏറെനാളുകളായി യമഹ പ്രേമികൾ കാത്തിരുന്ന അപ്ഡേറ്റുമായും പുതിയ ഒരു സൂപ്പർസ്‌പോർട് ബൈക്കുമായി 2025 യമഹ R3,യമഹ R9 എന്നിവ ആഗോളതലത്തിൽ അവതരിപ്പിച്ച് യമഹ. ജാപ്പനീസ് നിർമ്മാതാവിൽ നിന്നുള്ള ഒരു പുതിയ സൂപ്പർസ്പോർട്ട് ഓഫറാണ് R9, യമഹ MT-09-ൻ്റെ അതേ എഞ്ചിനിലാണ് ഇത് പ്രവർത്തിക്കുന്നത്. എന്നാൽ 2025 യമഹ R3 യിൽ ആവശ്യമായ കുറച്ച് അപ്‌ഡേറ്റുകൾ നടത്തിയിട്ടുണ്ട്.
ഈ വർഷം യമഹ R3 ആവശ്യമായ രണ്ട് ഡിസൈൻ മാറ്റങ്ങൾക്കും മെക്കാനിക്കൽ അപ്‌ഡേറ്റുകൾക്കും കൂടാതെ രണ്ട് പ്രധാന ഫീച്ചറുകൾ കൂട്ടിച്ചേർക്കലിനു വിധേയമായിരുന്നു. മെക്കാനിക്കൽ മാറ്റങ്ങളിലേക്ക് വരുമ്പോൾ R3 ന് നേരത്തെ ഉണ്ടായിരുന്നെങ്കിൽ എന്ന് പലരും ആഗ്രഹിച്ചിരുന്നഒരു സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ചാണ് ലഭിച്ചിരിക്കുന്നത്.
ഇത് കൂടാതെ, ബൈക്കിന് ഇപ്പോൾ നവീകരിച്ച ഇൻസ്ട്രുമെൻ്റ് കൺസോളും ലഭിച്ചിട്ടുണ്ട്. കൺസോൾ നെഗറ്റീവിലി-ലൈറ്റ് ഡിസ്പ്ലേയോട് കൂടിയ ഒരു LCD യൂണിറ്റാണ്. പുതിയ ഡിസ്‌പ്ലേ വളരെ മികച്ചതായാണ് കാണപ്പെടുന്നത്. മാത്രമല്ല ഒരു ക്ലീൻ ലേഔട്ടുമാണ്. നിലവിലുള്ള യമഹ R3-ൽ വാഗ്ദാനം ചെയ്യുന്ന കൺസോളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് കൂടുതൽ പ്രീമിയമായി കാണപ്പെടുന്നു. ഫീച്ചറുകൾ നോക്കുമ്പോൾ കൺസോൾ യമഹ വൈ-കണക്ട് ആപ്പ് വഴി സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു. ഇത് കോൾ, എസ്എംഎസ്, ഇമെയിൽ അലേർട്ടുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.
സ്റ്റൈലിംഗ് മാറ്റങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ ബൈക്കിന് ഇപ്പോൾ ട്വിൻ എൽഇഡിയും ഡി ആർ എൽ ഉം സിംഗിൾ പ്രൊജക്ടർ ഹെഡ്‌ലൈറ്റും ഉള്ള പുതിയ സജീകരണമാണ് ലഭിക്കുന്നത്. ഇത് നിലവിലെ R3 പ്രവർത്തിക്കുന്ന നിലവിലെ സജ്ജീകരണവുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ മികച്ചതായാണ് തോന്നുന്നത്. ഈ മാറ്റങ്ങൾക്കൊപ്പം, ബൈക്കിൽ മുഴുവനായി എൽഇഡി ലൈറ്റിംഗും നൽകുന്നു. 42 PS-ഉം 29.5 എൻഎമ്മും ഉത്പാദിപ്പിക്കുന്ന അതേ 321cc, ലിക്വിഡ്-കൂൾഡ്, പാരലൽ ട്വിൻ എഞ്ചിനാണ് ഇപ്പോഴും കരുത്തേകുന്നത്.
പുതിയ സൂപ്പർസ്‌പോർട്ട് യമഹ R9 ഇൽ പുതിയ ഫെയറിംഗ് മൗണ്ടഡ് വിംഗ്‌ലെറ്റുകളാണ് ഈ ബൈക്കിനെ വേറിട്ടു നിർത്തുന്നത്. അത് വളരെ മനോഹരമായാണ് കാണപ്പെടുന്നത് ഐക്കൺ ബ്ലൂ, ടെക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ ബൈക്ക് ലഭ്യമാണ്.
10,000 ആർപിഎമ്മിൽ 119 പിഎസും 7,000 ആർപിഎമ്മിൽ 93 എൻഎമ്മും പുറപ്പെടുവിക്കുന്ന 890 സിസി ലിക്വിഡ് കൂൾഡ് ഇൻലൈൻ-ത്രീ മോട്ടോറായ യമഹ MT-09ൻ്റെ അതേ എഞ്ചിനാണ് ബൈക്കിന് കരുത്തേകുന്നത്. എഞ്ചിൻ ഒഴികെ യമഹ R9 ന് യമഹ MT-09 മായി മറ്റ് സമാനതകളൊന്നുമില്ല.
ഒരു പെരിമീറ്റർ ഫ്രെയിമിലാണ് ബൈക്ക് നിർമ്മിച്ചിരിക്കുന്നത്. സസ്പെൻഷൻ സജ്ജീകരണത്തിൽ 43 എംഎം KYB ഇൻവേർട്ടഡ് ഫോർക്കും KYB മോണോഷോക്കും അടങ്ങിയിരിക്കുന്നു. ഇൻവെർട്ടേഡ് ഫോർക്ക് കംപ്രഷൻ, പ്രീലോഡ്, റീബൗണ്ട് ഡാംപിംഗ് അഡ്ജസ്റ്മെന്റ്സ് എന്നിവ വാഗ്ദാനം ചെയ്യുന്നു. KYB മോണോഷോക്ക് പൂർണ്ണമായും അഡ്ജസ്റ് ചെയ്യാൻ കഴിയുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത് . കൂടാതെ യമഹ ഒരു റിമോട്ട് പ്രീലോഡ് അഡ്ജസ്റ്റർ ഇവിടെ ഉപയോഗിച്ചിട്ടുണ്ട്.
ബ്രെംബോ സ്റ്റൈൽമ കാലിപ്പറുകളോട് കൂടിയ, മുന്നിലെ ഇരട്ട 340 എംഎം ഡിസ്‌ക് സജ്ജീകരണവും പിന്നിലെ 220 എംഎം ഡിസ്‌ക്കുമാണ് ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നത്. R9-ന് ഒരു കളർ TFT ഡിസ്‌പ്ലേയും ലഭിക്കുന്നുണ്ട്. ഇത് വേഗതയ്ക്കും എഞ്ചിൻ ആർപിഎമ്മിനുള്ള റീഡ്ഔട്ടുകളുള്ളതും ഓഡോമീറ്ററും ട്രിപ്പ് മീറ്ററും ഉള്ളതുമാണ്.
Read more
R9-ന് 6-ആക്സിസ് ഇനേർഷ്യൽ മെഷർമെൻ്റ് യൂണിറ്റ് (IMU) ഉണ്ട്. കൂടാതെ 3-ലെവലുകളോടുകൂടിയ ട്രാക്ഷൻ കൺട്രോൾ സിസ്റ്റം പോലുള്ള ഇലക്ട്രോണിക് റൈഡിംഗ് എയ്ഡുകൾ, 3-മോഡ് വീലി കൺട്രോൾ, എബിഎസ് മോഡുകളുമുണ്ട്. മൊത്തത്തിൽ, ഓഫറിൽ മികച്ച പെർഫോമൻസും മികച്ച സവിശേഷതകളും ഉള്ള ഒരു മികച്ച ബൈക്ക് ആയാണ് R9 നെ കണക്കാക്കുന്നത്. ഇപ്പോൾ വരെ ഇത് ഇന്റർനാഷണൽ മാർക്കറ്റിൽ ആണ് ലോഞ്ച് ചെയ്തിരിക്കുന്നത്.ഇന്ത്യയിലെ ലോഞ്ച് തീയതി ഇതുവരെ യമഹ ഇന്ത്യ പുറത്തു വിട്ടിട്ടില്ല