രാജ്യത്തെ വാഹനവിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾ ഇപ്പോൾ ജനപ്രിയമായി മാറിക്കൊണ്ടിരിക്കുകയാണ്. 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള 5 താങ്ങാനാവുന്ന ഇലക്ട്രിക് വാഹനങ്ങൾ നോക്കാം…
ടാറ്റ ടിയാഗോ ഇവി
ഈ 19.2 kWh മോഡലിന് 250 കിലോമീറ്റർ റേഞ്ച് ആണ് വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും ഉയർന്ന വേരിയൻ്റ് 350 കിലോമീറ്റർ വാഗ്ദാനം ചെയ്യുന്നു. 7.99 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്.
എംജി കോമെറ്റ്
ഈ ത്രീ ഡോർ മോഡലിന് 17.3 kWh ബാറ്ററി യൂണിറ്റാണ് ഉള്ളത്. 3.3 kW അഡാപ്റ്റർ ഉള്ളതിനാൽ കോമറ്റ് പൂർണ്ണമായി ചാർജ് ചെയ്യാൻ 7 മണിക്കൂർ എടുക്കും. 7.98 ലക്ഷം രൂപയാണ് വില വരുന്നത്.
ടാറ്റ പഞ്ച്
ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ഉൾക്കൊള്ളുന്ന ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവുമായാണ് ടാറ്റ പഞ്ച് വരുന്നത്. ടാറ്റയുടെ Gen 2 EV ആർക്കിടെക്ചറിൽ നിർമ്മിച്ച പഞ്ചിൻ്റെ പ്രാരംഭ വില 10.99 ലക്ഷം രൂപയാണ്.
സിട്രോൺ eC3
29.2kWh ബാറ്ററി പായ്ക്ക് നൽകുന്ന ഈ വാഹനം വാഹനം പൂർണ്ണമായി ചാർജ് ചെയ്യാൻ 10.5 മണിക്കൂർ എടുക്കും. ഇവിക്ക് 57 പിഎസ് പരമാവധി പവർ ഉൽപ്പാദിപ്പിക്കുന്ന മുൻവശത്ത് ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോർ നൽകിയിട്ടുണ്ട്. 11.5 ലക്ഷം രൂപ മുതലാണ് വില വരുന്നത്.
ടാറ്റ ടിഗോർ
26kWh ബാറ്ററി പായ്ക്ക് ടിഗോറിന് 315 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 12.5 ലക്ഷത്തിനും 13.75 ലക്ഷത്തിനും ഇടയിലാണ് ഈ ജനപ്രിയ EV യുടെ ഏറ്റവും പുതിയ മോഡലിൻ്റെ വില വരുന്നത്.