ഇലക്‌ട്രോണിക്‌സ് ഭീമനായ ഏസർ ഇവി വിപണിയിലേക്ക് ; ആദ്യ ഇ-സ്‌കൂട്ടർ ഇനി നിരത്തിൽ !

ഏസർ എന്ന പേര് പലർക്കും പരിചിതമാണ്. കംപ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവയൊക്കെ നിർമിക്കുന്ന തായ്‌വാൻ ആസ്ഥാനമായുള്ള ഇലക്ട്രോണിക്സ് ബ്രാൻഡാണ് ഏസർ. എന്നാൽ വാഹനങ്ങൾ നിർമ്മിക്കുന്നതിലേക്കുള്ള ചുവടുവെപ്പ് കൂടി നടത്തിയിരിക്കുകയാണ് ബഹുരാഷ്ട്ര ഹാർഡ്‌വെയർ ഇലക്ട്രോണിക്‌സ് നിർമാണ കമ്പനിയായ ഏസർ ഇപ്പോൾ. തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കിയിരിക്കുകയാണ് ഏസർ.

മുംബൈയിലെ ഇന്ത്യൻ ഇലക്ട്രിക് മൊബിലിറ്റി പ്ലാറ്റ്‌ഫോമായ തിങ്ക് ഇ-ബൈക്ക്‌ഗോ എന്ന ഇവി സ്റ്റാർട്ട് അപ്പ് ആണ് ഏസറിന്റെ മുവി 125 4G സ്‌കൂട്ടർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ദൈനംദിന ആവശ്യങ്ങൾക്ക് തികച്ചും അനുയോജ്യമായ മോഡലാണ് മുവി 125 4G ഇലക്‌ട്രിക് സ്‌കൂട്ടർ.
ഏതൊരു വാഹന പ്രേമികയേയും ആകർഷിക്കുന്ന രീതിയിലാണ് സ്കൂട്ടർ നിർമ്മിച്ചിരിക്കുന്നത്. ലൈറ്റ് വെയ്റ്റ് എന്നതാണ് ഈ സ്കൂട്ടറിന്റെ പ്രത്യേകത. 2023 സെപ്റ്റംബറിൽ ഗ്രേറ്റർ നോയിഡയിൽ വച്ച് നടന്ന 2023 ഇവി ഇന്ത്യ എക്‌സ്‌പോയിലാണ് ഈ കിടിലൻ സ്കൂട്ടർ കമ്പനി ആദ്യമായി പ്രദർശിപ്പിച്ചത്.

സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികളുമായാണ് വാഹനം വരുന്നത് എന്നത് എതിരാളികൾക്ക് മുന്നിൽ മേൽകൈ നേടാനും കൂടുതൽ പ്രായോഗിക ഓപ്ഷനായി എടുത്തു കാണിക്കാനും ഏസറിന് സാധിക്കും. 48 വാട്ടിന്റെ രണ്ട് റിമൂവബിൾ ബാറ്ററി പായ്ക്കാണ് ഏസർ മുവി 125 4G ഇലക്‌ട്രിക് സ്‌കൂട്ടറിന് ലഭിക്കുന്നത്. ഓരോ ബാറ്ററിക്കും 80 കിലോമീറ്റർ വരെ റേഞ്ച് വാഗ്‌ദാനം ചെയ്യാൻ സാധിക്കും എന്നതാണ് എടുത്തു പറയേണ്ട ഒരു പ്രത്യേകത. രണ്ട് ബാറ്ററികളും ഫുൾ ചാർജ് ചെയ്‌താൽ 160 കിലോമീറ്റർ ഓടാനാവും. ഒറ്റ ചാർജിൽ 80 കിലോമീറ്റർ സഞ്ചരിക്കാനും മണിക്കൂറിൽ 75 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനും സാധിക്കുമെന്നാണ് മറ്റൊരു പ്രത്യേകത.

നാല് മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായി ചാർജ് ചെയ്യാം എന്നാണ് ഏസർ പറയുന്നത്. മാത്രമല്ല, റൈഡർമാർക്ക് ഒരേസമയം ഒരു ബാറ്ററി പായ്ക്കിൽ പോലും ഇവി ഉപയോഗിക്കാൻ കഴിയുമെന്നതുമാണ് പ്രത്യേകത. നഗരയാത്രക്കാർക്കുള്ള ഫ്യൂച്ചറിസ്റ്റിക് ഇലക്‌ട്രിക് മൊബിലിറ്റി സൊല്യൂഷൻ എന്ന നിലയിലാണ് സ്‌കൂട്ടർ അറിയപ്പെടുന്നത്. 16 ഇഞ്ച് അലോയ് വീലുകളാണ് ഏസർ വാഹനത്തിൽ നൽകിയിരിക്കുന്നത്.

കരുത്തുറ്റതും ഭാരം കുറഞ്ഞതുമായ ഷാസിയുമായാണ് സ്‌കൂട്ടർ വരുന്നത്. സസ്പെൻഷനായി മുൻവശത്ത് ഹൈഡ്രോളിക് ഫോർക്കുകളും പിന്നിൽ നൂതനമായ ഷോക്ക് അബ്സോർബർ സിസ്റ്റവും വാഗ്‌ദാനം ചെയ്യുന്നു. ഇത് റൈഡർമാർക്ക് ചടുലതയും സ്ഥിരതയും വാഗ്ദാനം ചെയ്യുന്നു. ബ്രേക്കിംഗിനായി മുന്നിൽ 220 എംഎമ്മും പിന്നിൽ 190 എംഎം ബ്രേക്കുകളും ഉൾക്കൊള്ളുന്ന ഒരു ഹൈഡ്രോളിക് കോംബി ബ്രേക്ക് സിസ്റ്റം ആണ് ഇ-ബൈക്ക്ഗോ മുവി ഇലക്ട്രിക് സ്‌കൂട്ടറിലുള്ളത്.

വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, സിംഗിൾ പീസ് സീറ്റ് എന്നിവയോടെയാണ് സ്‌കൂട്ടർ വിപണിയിലിറങ്ങുന്നത്. ഇതിനുപുറമെ ബ്ലൂട്ടൂത്ത് സൗകര്യമുള്ള 4 ഇഞ്ച് എൽഇഡി സ്‌ക്രീനും ഇതിലുണ്ട്. വെള്ള, ഗ്രേ, കറുപ്പ് തുടങ്ങിയ നിറങ്ങളിലാണ് സ്‌കൂട്ടർ വിപണിയിലെത്തുന്നത്. 95 കിലോഗ്രാമാണ് ഇ സ്കൂട്ടറിന്റെ ബാറ്ററിയടക്കമുള്ള മൊത്തത്തിലുള്ള ഭാരം. ഇന്ത്യയിൽ ഓല, ഏഥർ, ഹീറോ പോലുള്ള പ്രമുഖരുമായാണ് മത്സരം. എന്നാൽ വാഹനത്തിന്റെ കുറഞ്ഞ വില ഏസർ മുവി 125 4G ഇലക്‌ട്രിക്കിന് മേൽകൈ നേടികൊടുക്കുന്ന കാര്യമാണ്.

മുവി 125 4G ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള പ്രീ-ബുക്കിംഗ് ഏസർ ബ്രാൻഡ് ഉടൻ ആരംഭിക്കും. ബുക്കിംഗുകൾക്കും ഡീലർഷിപ്പ് അന്വേഷണങ്ങൾക്കുമായി കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം. കിടിലൻ സ്റ്റൈലും ഉഗ്രൻ റേഞ്ചുമുള്ള വാഹനത്തിന് വെറും ഒരു ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍