പ്ലഗ്-ഇന്‍ ഹൈബ്രിഡ് കരുത്തോടെ എ8 ഫെയ്സ് ലിഫ്റ്റ് അവതരിപ്പിച്ച് ഔഡി

48 വോള്‍ട്ട് മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭിക്കുന്ന ആദ്യ മോഡലെന്ന പ്രത്യേകതയുമായി ഔഡിയുടെ പുതിയ മോഡല്‍ നിരത്തുകളിലേയ്ക്ക്. ഹൈബ്രിഡ് പവര്‍ട്രെയിനോടുകൂടിയ A8 സെഡാന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെയാണ് വിപണിയില്‍ പരിചപ്പെടുത്തി ഔഡി രംഗത്തെത്തിയിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ബോഡി പതിപ്പിലെ 2022 ഔഡി A8-ന് 5.19 മീറ്റര്‍ നീളവും 1.94 വീതിയും 1.47 മീറ്റര്‍ ഉയരവും 3 മീറ്റര്‍ വീല്‍ബേസും ഉണ്ടാകും. കൂടാതെ ലോംഗ് വീല്‍ബേസ് A8 L മോഡലിന് 5.32 മീറ്റര്‍ നീളമുണ്ടാകുമെന്നും കമ്പനി വ്യക്തമാക്കി.

പുതിയ ഔഡി A8-ന്റെ എക്സ്റ്റീരിയര്‍ സവിശേഷതകള്‍

നിരവധി മാറ്റങ്ങളോടെയായിരിക്കും പുതിയ ഔഡി A8 വരുന്നതെന്നാണ് കമ്പനി പറയുന്നത്. ഡിസൈന്‍ മുമ്പത്തേക്കാള്‍ വളരെ ഷാര്‍പ്പുമാക്കിയിട്ടുണ്ട്. ത്രിമാന ക്രോം ഇന്‍സേര്‍ട്ടുകളുള്ള വിശാലമായ സിംഗിള്‍ ഫ്രെയിം ഫ്രണ്ട് ഗ്രില്‍, പുനര്‍രൂപകല്‍പ്പന ചെയ്ത എയര്‍ ഇന്‍ടേക്കുകള്‍, താഴ്ന്ന മേല്‍ക്കൂര, വലിയ വീല്‍ ആര്‍ച്ചുകള്‍ എന്നിവ പുതിയ മോഡലിന്റെ സവിശേഷതകളാണ്. പുതിയ ഔഡി A8-ന് എല്‍ഇഡി ഡിജിറ്റല്‍ മാട്രിക്‌സ് ഹെഡ്ലാമ്പുകളും കമ്പനി നല്‍കുന്നുണ്ട്. ആദ്യമായിട്ടാണ്, ഔഡി A8-ന് ഓപ്ഷണല്‍ ഡിജിറ്റല്‍ മാട്രിക്‌സ് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഇ-ട്രോണ്‍ സ്‌പോര്‍ട്ട്ബാക്ക് സീറോ-എമിഷന്‍ മോഡലിനൊപ്പമാണ് ഇത് കമ്പനി പുറത്തിറക്കിയത്.ഓരോ സെക്കന്‍ഡിലും 5,000 തവണ വരെ ഓറിയന്റേഷന്‍ മാറ്റാന്‍ കഴിവുള്ള ഏകദേശം 1.3 ദശലക്ഷം മൈക്രോ മിററുകള്‍ ഘടിപ്പിച്ച ഒരു ചിപ്പ് ഇതില്‍ അടങ്ങിയിരിക്കുന്നുവെന്നും കമ്പനി പറയുന്നു.

ഇന്റീയറിലും വ്യത്യസ്തകള്‍

പുറത്തേപ്പോലെതന്നെ A8-ന്റെ ഇന്റീരിയറിലും നിരവധി അപ്‌ഡേറ്റുകള്‍ കമ്പനി നല്‍കിയിരിക്കുന്നു. എല്‍ഇഡി ആംബിയന്റ് ലൈറ്റിംഗ്, മസാജ് പ്രവര്‍ത്തനക്ഷമതയുള്ള സീറ്റുകള്‍, രണ്ടാമത്തെ നിരയിലെ യാത്രക്കാര്‍ക്കായി രണ്ട് പുതിയ 10.1 ഇഞ്ച് മോണിറ്ററുകള്‍, റിമോട്ട് കണ്‍ട്രോളുള്ള റിയര്‍ സെന്‍ട്രല്‍ കണ്‍ട്രോള്‍ യൂണിറ്റ്, എയര്‍ കണ്ടീഷനിംഗിന്റെ താപനില ഉള്‍പ്പെടെ 5.7 ഇഞ്ച് ഒഎല്‍ഇഡി സ്‌ക്രീന്‍ എന്നിവ ഇതില്‍ ചിലതാണ്. മൈ ഔഡി ആപ്പ് വഴി വാഹനം വിദൂരമായി പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്ന പാര്‍ക്കിംഗ് പൈലറ്റ് ഉള്‍പ്പെടെ 40-ലധികം ഡ്രൈവിംഗ് സഹായ സംവിധാനങ്ങള്‍ 2022 ഔഡി A8-നെ വ്യത്യസ്തമാക്കുന്നു. ആക്റ്റീവ് സസ്‌പെന്‍ഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഔഡി പ്രീ സെന്‍സ് 360-ഡിഗ്രി സിസ്റ്റവും സെഡാനില്‍ ലഭ്യമാക്കിയിട്ടുണ്ട്. പാര്‍ശ്വഫലങ്ങളുടെ അപകടസാധ്യതയില്‍ കാറിനെ 8 സെന്റിമീറ്റര്‍ വരെ ഉയര്‍ത്താന്‍ ഇതിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

എഞ്ചിന്‍ വിശേഷണങ്ങള്‍

പുതിയ മോഡലില്‍ ഏറ്റവും കൂടുതല്‍ മാറ്റം സംഭവിച്ചിരിക്കുന്നത് എഞ്ചിന്‍ ഭാഗത്ത് തന്നെയാണെന്ന് പറയാം.എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ക്വാട്രോ ഓള്‍-വീല്‍ ഡ്രൈവും സംയോജിപ്പിച്ച് മൂന്ന് ഹൈബ്രിഡ് പവര്‍ട്രെയിന്‍ മോഡുകളോടെയാണ് പുതിയ A8 സെഡാന്‍ ഔഡി ഇറങ്ങുക. വി സിക്‌സ് ടര്‍ബോ-ഡീസല്‍ യൂണിറ്റുള്ള 3.0 ലിറ്റര്‍ ടിഡിഐക്വാട്രോ ടിപ്‌ട്രോണിക് മോഡലിന് 48 വോള്‍ട്ട് മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുണ്ട്.എഞ്ചിന് 286 ബിഎച്ച്പി കരുത്തും 600 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാനാകും.

V8 ടര്‍ബോചാര്‍ജര്‍ യൂണിറ്റിനൊപ്പം ഔട്ട്പുട്ട് 571 ബിഎച്ച്പി വരെ ഉയരും. ഔഡി A8, പ്ലഗ്-ഇന്‍ ഹൈബ്രിഡിന് മൊത്തം പവര്‍ 462 ബിഎച്ച്പിയാണ്. ഇത് മുന്‍ തലമുറയേക്കാള്‍ 13 ബിഎച്ച്പി കൂടുതലാണെന്നാണ് കമ്പനി പറയുന്നു. കൂടാതെ 700 എന്‍എം ടോര്‍ക്കും വാഹനം സൃഷ്ടിക്കുന്നു. 5.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും, മണിക്കൂറില്‍ 250 കിലോമീറ്ററാണ് പുതിയ സെഡാന്റെ ഉയര്‍ന്ന വേഗത. 14.4 കെഡബ്ല്യൂഎച്ച് ലിഥിയം-അയണ്‍ ബാറ്ററി 135 കിലോമീറ്ററില്‍ കൂടാത്ത വേഗതയില്‍ 61 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ A8-നെ അനുവദിക്കുന്നു. ആള്‍ട്ടര്‍നേറ്റിംഗ് കറന്റില്‍ (AC) പരമാവധി 7.4 കിലോവാട്ട് വൈദ്യുതിയില്‍ ബാറ്ററി റീചാര്‍ജ് ചെയ്യാം. ഇന്‍ഡസ്ട്രീല്‍ സോക്കറ്റില്‍ നിന്ന് (230V, 32A) 2.5 മണിക്കൂറിനുള്ളില്‍ കാര്‍ പൂര്‍ണ്ണമായി റീചാര്‍ജ് ചെയ്യാനും സാധിക്കും.

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഔഡിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.2033 മുതല്‍ ഔഡി ഓള്‍-ഇലക്ട്രിക് ആകാന്‍ പദ്ധതിയിടുന്നതിനാലും, ഇതുവരെയുള്ള ഇലക്ട്രിക് ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച പ്രതികരണം ലഭിച്ചതിനാലും ഇവികള്‍ പ്രാദേശികമായി നിര്‍മ്മിക്കുന്നതിന് മുമ്പ് ബ്രാന്‍ഡ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പരിഗണിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍