TRK 502X-ന് പകരക്കാരനെ ഇറക്കി ബെനെല്ലി; 550 സിസിയിലെ മാജിക് വരുന്നു...

തങ്ങളുടെ ഏറ്റവും പുതിയ 2024 മോഡലായ TRK 552X അഡ്വഞ്ചർ മോട്ടോർസൈക്കിൾ അവതരിപ്പിച്ചിരിക്കുകയാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ പ്രീമിയം ബൈക്ക് നിർമ്മാതാക്കളായ ബെനെല്ലി. ഏറ്റവും പുതിയ നവീകരണത്തിൻ്റെ ഭാഗമായി പുതിയ മോട്ടോർസൈക്കിളിന് കിടിലൻ ലുക്കും മികച്ച പെർഫോമൻസും ലഭിക്കുന്നു. പുറമെ, പുതിയ TRK 552X-ൻ്റെ പുതിയ ഡിസൈൻ TRK 502-ൻ്റെ സത്ത്വം തന്നെയാണ് നിലനിർത്തുന്നത്.

ആഗോള വിപണിയിലെ 502X അഡ്വഞ്ചർ ബൈക്കിന് പകരമായാണ് പുതിയ മോഡൽ എത്തുന്നത്. പഴയ ഹാലൊജൻ ബൾബുകൾക്ക് പകരം പുതിയ ഇരട്ട LED- ഹെഡ്‌ലൈറ്റുകൾ, സ്പ്ലിറ്റ് സീറ്റുകൾ, ഹാൻഡിൽ ഗാർഡുകളിൽ സംയോജിപ്പിച്ച ഒരു അലുമിനിയം ബ്രേസ്, ഒരു അപ്‌സ്‌വെപ്‌റ്റ് എക്‌സ്‌ഹോസ്റ്റ്, എന്നിവ ഇവയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.മുന്നിലെ വൈസർ ഇപ്പോൾ കൂടുതൽ വലുതും മൂർച്ചയുള്ളതുമാണ്. റൈഡർമാർക്ക് പുതിയ ചോയ്‌സുകൾ വാഗ്ദാനം ചെയ്യുന്ന വിവിധ കളർ സ്കീമുകൾ ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്. പിൻഭാഗം 502ന് സമാനമായാണ് ഉള്ളത്.

പഴയ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിന് പകരം ഒരു പുതിയ 5 ഇഞ്ച് ഫുൾ-കളർ TFT സ്‌ക്രീനും ഒരു മൊബൈൽ ചാർജിങ് സോക്കറ്റും നൽകിയിട്ടുണ്ട്. ഇതിൽ വണ്ടിയുടെയും റൈഡിങ്ങിന്റെയും മുഴുവൻ വിവരങ്ങളും കാണിക്കുന്നു. ഇത് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇവ കൂടാതെ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം നൽകിയിട്ടുണ്ട്. മുന്നിലും പുറകിലും എബിയെസോടുകൂടിയ ബ്രേക്കിംഗ് സിസ്റ്റം ആണ് മോട്ടോർസൈക്കിളിൽ സ്റ്റാൻഡേർഡായി വരുന്നത് . 502x ന് 840 എംഎം ആണ് സീറ്റ് ഉയരം എങ്കിൽ പുതിയ 552x ന് 825mm ആണ് സീറ്റ് ഉയരം വരുന്നത്.

നിലവിലെ ബെനെല്ലി TRK 502 ന് 500 സിസി, ട്വിൻ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിൻ ലഭിക്കുന്നു, അത് 8,500 ആർപിഎമ്മിൽ 46.8 ബിഎച്ച്പി പരമാവധി കരുത്തും 6,000 ആർപിഎമ്മിൽ 46 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കുന്നു. എന്നാൽ പരമാവധി 60 ബിഎച്ച്പി കരുത്തും 55 എൻഎം ടോർക്കും നൽകുന്ന ഒരു വലിയ 552cc പാരലൽ-ട്വിൻ എഞ്ചിനാണ് TRK 552X-ന് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. 502x ന് 235 kg ആണ് വണ്ടിയുടെ ഭാരം എങ്കിൽ പുതിയ 552x ന് 246 kg ആണ് ഭാരം വരുന്നത്

ക്ലാസിലെ ഏറ്റവും ശക്തമായ സാഹസിക ബൈക്കുകളിൽ ഒന്നാണിത്. പിൻഭാഗത്ത് മോണോഷോക്കും മുൻവശത്ത് യുഎസ്ഡി ഫോർക്കും ബെനെല്ലി ഈ ബൈക്കിൽ സജ്ജീകരിച്ചിരിക്കുന്നു. ഫ്രണ്ട് വീൽ 19 ഇഞ്ച് ക്രോസ്-സ്‌പോക്ക് വീലാണെന്നത് അൽപ്പം വിചിത്രമാണ്. കാരണം 21 ഇഞ്ച് ഫ്രണ്ട് വീൽ ഉപയോഗിച്ച് ഓഫ്-റോഡ് റെഡിനസ് വർദ്ധിപ്പിക്കാമായിരുന്നു.

നിലവിൽ, TRK 552X ചൈനയിൽ മാത്രമാണ് വിൽക്കുന്നത്. എന്നാൽ ഇത് യൂറോപ്യൻ വിപണിൽ ഉടൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷം അവസാനത്തിന് മുമ്പ് ഇന്ത്യയിലെ ലോഞ്ച് പ്രതീക്ഷിക്കുന്നു. ഹിമാലയൻ 450, കെടിഎം 390 അഡ്വഞ്ചർ എന്നിവയായിരിക്കും ബെനെല്ലിയുടെ പ്രധാന എതിരാളികൾ.

നിലവിൽ, ബെനെല്ലി TRK 502, TRK 502X എന്നിവയുടെ റീട്ടെയിൽ വില 5.85 ലക്ഷം രൂപ, 6.50 ലക്ഷം രൂപയാണ്. രണ്ടും ഡൽഹിയിലെ എക്‌സ്-ഷോറൂം വിലകളാണ്. അതിനാൽ, TRK 552 ശ്രേണിക്ക് ഇതിലും കൂടുതൽ ചിലവ് പ്രതീക്ഷിക്കാം.

Latest Stories

നിജ്ജറുടെ വധത്തില്‍ ഇന്ത്യയ്ക്കെതിരേ തെളിവുകളില്ല; വിവരം അറിഞ്ഞത് കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തില്‍; ആരോപണങ്ങളില്‍ മലക്കം മറിഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി

വിവാദങ്ങൾക്ക് അവസാനം; കങ്കണയുടെ 'എമർജൻസി'ക്ക് സെൻസർ സർട്ടിഫിക്കറ്റ്

ദിവ്യശാസനയില്‍ ഒരു ആത്മഹത്യ

'ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നത് കുട്ടി കണ്ടാൽ പോക്‌സോ കുറ്റം'; ഉത്തരവുമായി ഹൈക്കോടതി

'ഞാന്‍ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട്..., കേള്‍ക്കണ്ടേ'; കേന്ദ്രമന്ത്രിയാകാന്‍ മമ്മൂട്ടിയെ ക്ഷണിച്ച സൂരേഷ് ഗോപി

ബലാത്സംഗ ആരോപണത്തിൽ അകപ്പെട്ട് കിലിയൻ എംബപ്പേ; പിന്തുണയുമായി റയൽ മാഡ്രിഡ് താരങ്ങൾ

അവന്റെ കാര്യത്തിൽ ഒരു റിസ്‌ക്കിനും ഞങ്ങൾ തയാറല്ല, അദ്ദേഹത്തിനും പേടിയുണ്ട്; കടുപ്പമേറിയ തീരുമാനത്തിന് പിന്നിലെ കാരണം പറഞ്ഞ് രോഹിത് ശർമ്മ

'എന്‍ഒസി വൈകിപ്പിച്ചിട്ടില്ല, ഫയൽ തീർപ്പാക്കിയത് ഒൻപത് ദിവസം കൊണ്ട്'; നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്

നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെയാണു വിവാഹമോചനം നേടുക?: വിമര്‍ശകരോട് ദിവ്യ പിള്ള

"ലാമിനെ വിലയ്ക്ക് വാങ്ങാനുള്ള പണം അവരുടെ കൈയിൽ ഇല്ല, അത്രയും മൂല്യമുള്ളവനാണ് അദ്ദേഹം"; ബാഴ്‌സ പ്രസിഡൻ്റ് അഭിപ്രായപ്പെടുന്നത് ഇങ്ങനെ