കാലിയാക്കാൻ വില കുത്തനെ കുറച്ച് ടാറ്റ!

സുരക്ഷ എന്ന ഒറ്റ ഉറപ്പിലൂടെ ആളുകളുടെ മനസിലേക്ക് കയറിക്കൂടിയവരാണ് ടാറ്റ മോട്ടോർസ്. ടിയാഗോ മുതൽ സഫാരി വരെയുള്ള മോഡൽ നിരയിൽ ഒരുക്കിയിരിക്കുന്ന സേഫ്റ്റി ഫീച്ചറുകളും മറ്റും കണ്ടാൽ ആരായാലും ഒന്ന് വാങ്ങി പോകും. നിലവിൽ വിൽപ്പനയുടെ കാര്യത്തിൽ മാരുതിക്കും ഹ്യുണ്ടായിക്കും പിന്നിലാണ് ടാറ്റ മോട്ടോർസ്. എന്നാൽ മൂന്നാം സ്ഥനത്ത് നിൽക്കുകയാണെങ്കിലും പുതിയതായി വരുന്ന മോഡലുകളുടെ ബലത്തിൽ മുന്നേറാനുള്ള പദ്ധതിയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

2024 ജൂൺ മാസത്തേക്കായി വൻ ഓഫറുകളാണ് കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള സ്റ്റോക്ക് വിറ്റഴിക്കാനും അതിനോടൊപ്പം വിൽപ്പന കൂട്ടാനുമാണ് ടാറ്റ മോട്ടോർസ് ഇപ്പോൾ ശ്രദ്ധ കൊടുക്കുന്നത്. സഫാരി, ഹാരിയർ തുടങ്ങിയ മോഡലുകളുടെ 2023 മോഡലുകൾക്കാണ് ഇതിൽ ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കാൻ പോകുന്നത്. അതോടൊപ്പം പെട്രോൾ, ഡീസൽ, സിഎൻജി എന്നിവയുൾപ്പെടെയുള്ള ഇന്ധനതരങ്ങൾക്കും ഗംഭീര വിലക്കുറവാണുള്ളത്.

ടിയാഗോയുടെ 2023 മോഡലുകളുടെ പെട്രോൾ വേരിയന്റുകൾക്ക് 85,000 രൂപ വരെയും സിഎൻജി പതിപ്പുകൾക്ക് 80,000 രൂപ വരെയുമാണ് ഡിസ്‌കൗണ്ട് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. പെട്രോളിൽ ഓടുമ്പോൾ 86 ബിഎച്ച്പി കരുത്തും സിഎൻജിയിൽ ഓടുമ്പോൾ 73 ബിഎച്ച്പി പവറും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ 3 സിലിണ്ടർ എഞ്ചിനാണ് ടിയാഗോയ്ക്ക് കരുത്ത് നൽകുന്നത്. ഫാക്ടറി ഫിറ്റഡ് ഓട്ടോമാറ്റിക് ഗിയർബോക്സുള്ള ഇന്ത്യയിലെ ആദ്യത്തെ സിഎൻജി കാറിലും ഓഫറുകൾ ഉപയോഗപ്പെടുത്താനാവും.

ടിയാഗോയെ അടിസ്ഥാനമാക്കി നിർമിച്ച കോംപാക്‌ട് സെഡാനായ ടിഗോറിനും ഗംഭീര ആനുകൂല്യങ്ങളാണ് കിട്ടുക. കാറിന്റെ സിഎൻജി, പെട്രോൾ മോഡലുകൾക്ക് 80,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കുന്നതായിരിക്കും. എന്നാൽ 2023 മോഡലുകൾക്ക് മാത്രമാണ് ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. ടിയാഗോയുടെ അതേ 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ടാറ്റ ടിഗോറിനും കരുത്തേകുന്നത്. ഇതിന് അടുത്തിടെ ഒരു സിഎൻജി-ഓട്ടോമാറ്റിക് വേരിയന്റും ലഭിച്ചിട്ടുണ്ട്.

ആൾട്രോസിന്റെ പെട്രോൾ, ഡീസൽ മോഡലുകൾ വാങ്ങാൻ എത്തുന്നവർക്ക് ഈ മാസം 65,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ലഭിക്കുക. സിഎൻജി വേരിയന്റുകൾക്ക് 50,000 രൂപ വരെ ആനുകൂല്യങ്ങളും ലഭിക്കും. ഈ മാസം ആൾട്രോസിന്റെ പെർഫോമൻസ് പതിപ്പായ റേസർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ടാറ്റ. അതിനു മുന്നോടിയായി പ്രീമിയം ഹാച്ച്ബാക്കിലേക്ക് പുതിയ വേരിയന്റുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

ടാറ്റ മോട്ടോർസിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നായ നെക്‌സോണിന്റെ പ്രീ-ഫെസ്‌ലിഫ്റ്റ് മോഡലിൻ്റെ 2023 മോഡലുകൾക്കും ഡിസ്‌കൗണ്ട് ഓഫർ അവതരിപ്പിച്ചിട്ടുണ്ട്. കോംപാക്‌ട് എസ്‌യുവിയുടെ പെട്രോൾ മോഡലുകളിൽ 90,000 രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുമ്പോൾ ഡീസൽ മോഡലുകൾക്ക് 75,000 രൂപ വരെ ഓഫർ ലഭിക്കും.

പുതിയ നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റിലും ഡിസ്‌കൗണ്ട് ഓഫർ ഈ മാസം ലഭിക്കും. കോംപാക്‌ട് എസ്‌യുവിയുടെ പെട്രോൾ, ഡീസൽ മോഡലുകൾ 60,000 രൂപ വരെ ആനുകൂല്യങ്ങളിൽ ലഭ്യമാണ്. നെക്‌സോൺ നിലവിൽ മൊത്തത്തിൽ 78 വേരിയൻ്റുകളിൽ ലഭ്യമായതിനാൽ വാങ്ങുന്നവർക്ക് തെരഞ്ഞെടുക്കാൻ ധാരാളം ഓപ്ഷനുകളാണ് ഉള്ളത്. നെക്സോൺ സിഎൻജി പതിപ്പ് കൂടി പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ടാറ്റ മോട്ടോർസിപ്പോൾ.

പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് ഹാരിയറിൻ്റെ 2023 മോഡലുകൾക്ക് 1.25 ലക്ഷം രൂപ കിഴിവും ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ മുഖം മിനുക്കിയ 2023 യൂണിറ്റുകൾക്ക് ജൂൺ മാസത്തേക്ക് 80,000 രൂപ വരെ ആനുകൂല്യങ്ങളാണ് ലഭിക്കുക. അതേസമയം സഫാരിയിലേക്ക് വരികയാണെങ്കിൽ പഴയ 2023 മോഡലുകൾ 1.25 ലക്ഷം രൂപ വരെ കിഴിവോടെ വാങ്ങാനാവും. പുതിയതിന് 80,000 രൂപവരെ ഡിസ്കൌണ്ടിൽ വാങ്ങാം.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ