ഇന്ത്യയിലെ ഇലക്‌ട്രിക് വിപ്ലവത്തിലേക്ക് ബിഎംഡബ്ല്യുവും; ഐ 4 ഫോർ-ഡോർ കൂപ്പെ സെഡാനും നിരത്തിലേക്ക്

ഇന്ത്യയിലെ ആഢംബര ഇലക്‌ട്രിക് വാഹന നിര ശക്തിപ്പെടുത്താൻ പുതിയ മോഡലുമായി രംഗത്തെത്തുകയാണ് ജർമൻ ആഢംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു. അടുത്ത ആറ് മാസത്തിനുള്ളിൽ മൂന്ന് വൈദ്യുതീകരിച്ച വാഹനങ്ങൾ പുറത്തിറക്കാനാണ് ജർമൻ ബ്രാൻഡ് പദ്ധതിയിട്ടിരിക്കുന്നത്. ബിഎംഡബ്ല്യു ഇതുവരെ ആഡംബര ഇവി മത്സരത്തിൽ പിന്നിലായിരുന്നു. 2021 കലണ്ടർ വർഷത്തിൽ ലക്ഷ്വറി ശ്രേണിയിലെ ഇവി സെഗ്മെന്റിൽ ബിഎംഡബ്ല്യു കാര്യമായ ശ്രദ്ധയൊന്നും കൊടുത്തിരുന്നില്ല. എതിരാളികളായ ഔഡി, മെഴ്‌സിഡസ് ബെൻസ്, ജാഗ്വാർ എന്നിവയെല്ലാം ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ ഇറക്കിയപ്പോഴും കമ്പനി നിശബ്ദമായി നിന്നു.

എന്നാലിപ്പോൾ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ മൂന്ന് ഓൾ-ഇലക്‌ട്രിക് വാഹനങ്ങൾ പുറത്തിറക്കുമെന്ന് ബിഎംഡബ്ല്യു ഇന്ത്യ സ്ഥിരീകരിച്ചിരിക്കുകയാണ്. iX എസ്‌യുവിയായിരിക്കും അടുത്ത വർഷം ബിഎംഡബ്ല്യു ലോഗോയിൽ എത്തുന്ന ആദ്യത്തെ ഇവി. അതിനുശേഷം ഈ വർഷം മാർച്ചിൽ അന്താരാഷ്‌ട്ര തലത്തിൽ അവതരിപ്പിച്ച ഓൾ-ഇലക്‌ട്രിക് ബിഎംഡബ്ല്യു i4 ഫോർ-ഡോർ കൂപ്പെ സെഡാനും ഇന്ത്യയിൽ അവതരിപ്പിക്കും. പോർഷ ടെയ്‌കാൻ, ഔഡി ഇ-ട്രോൺ ജിടി എന്നിവയ്‌ക്കെതിരെ ബിഎംഡബ്ല്യു i4 ഇലക്‌ട്രിക് സെഡാന് മത്സരിക്കാനാകുമെന്നാണ് പ്രതീക്ഷ.

പക്ഷേ ഇതിന് രാജ്യത്ത് നേരിട്ടുള്ള എതിരാളികളില്ലെന്നതാണ് യാഥാർഥ്യം. ഇക്കാര്യം പരമാവധി ഉപയോഗപ്പെടുത്താനും കമ്പനി പരിശ്രമിച്ചേക്കും. അന്താരാഷ്ട്രതലത്തിൽ വാഹനം ടെസ്‌ല മോഡൽ 3 പതിപ്പിന്റെ എതിരാളി ഇ ഡ്രൈവ് 40 (RWD), എം 50 (AWD) എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് ഇറങ്ങുന്നത്. മിക്കവാറും ഇന്ത്യയിൽ ആദ്യത്തെ ബേസ് വകഭേദം എത്താനാണ് സാധ്യത.ആഗോള വിപണിയിൽ 5.7 സെക്കൻഡിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധിക്കുന്ന ഇലക്ട്രിക് മോട്ടോറായിരിക്കും വാഹനത്തിൽ.

ഐ ഫോർ ഇലക്ട്രിക്കിന്റെ സവിശേഷതകൾ

ബിഎംഡബ്ല്യു ഐ 4 ഇലക്‌ട്രിക്കിന് 4,783 മില്ലീമീറ്റർ നീളവും 1,852 മില്ലീമീറ്റർ വീതിയും 1,448 മില്ലീമീറ്റർ ഉയരവും ഐ സി എഞ്ചിൻ 3 സീരീസ് മോഡലിനുണ്ട്. എങ്കിലും ക്ലാർ പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് ഇതിന് അടിവരയിടുന്നത്. കൂടാതെ 4 സീരീസിനോട് സാമ്യമുള്ള ഒരു പുറംഭാഗവും കൂപ്പെ സെഡാന്റെ ആകർഷണമായിരിക്കും.

ബിഎംഡബ്ല്യുവിന്റെ എട്ടാം തലമുറ ഐഡ്രൈവ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും കൂടാതെ 14.9 ഇഞ്ച് വളഞ്ഞ ഡിജിറ്റൽ ഡയൽ ഡിസ്‌പ്ലേയും സ്റ്റാൻഡേർഡ് സ്‌പോർട്‌സ് സീറ്റുകളും നീല ആക്‌സന്റുകളും കാറിന്റെ ഇലക്‌ട്രിക് അണ്ടർപിന്നിംഗുകളോട് കൂടിയതാണ്. ത്രീ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സ്റ്റാൻഡേർഡ് ആണ്. കൂടാതെ അന്താരാഷ്‌ട്ര പതിപ്പിലെ രണ്ട് വരികൾക്കും വെന്റിലേറ്റഡ് സീറ്റുകൾ ഒരു ഓപ്ഷനാണ്.

ഷട്ട്-ഓഫ് ഫ്രണ്ട് ഗ്രിൽ, ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പുകൾ, റാപ്പറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ, അതുല്യമായ നീല ഹൈലൈറ്റുകൾ തുടങ്ങിയവയുമായാണ് പുതിയ ബിഎംഡബ്ല്യു ഐ4 ഫോർ-ഡോർ കൂപ്പെ ഇലക്‌ട്രിക് സെഡാന്റെ പ്രധാന ഡിസൈൻ വിശദാംശങ്ങൾ.14.9 ഇഞ്ച് കർവ് ഡിജിറ്റൽ ഡിസ്‌പ്ലേ, ത്രീ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ഓപ്‌ഷണൽ വെന്റിലേറ്റഡ് സീറ്റുകൾ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളാണ് ഇലക്ട്രിക് കൂപ്പെയിൽ ജർമൻ വാഹന നിർമാതാക്കൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

അതേസമയം മുൻവശത്ത് 258 ബി എച്ച് പി പിന്നിൽ 313 ബി എച്ച് പിഎന്നിവ വികസിപ്പിക്കാൻ ശേഷിയുള്ള മോട്ടോറാണ് ടോപ്പ് എം 50 എക്‌സ്‌ഡ്രൈവിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് സംയോജിതമായി 544 ബി എച്ച് പി പവറിൽ 795 എൻ എം ടോർക്കായിരിക്കും വികസിപ്പിക്കുക.ബിഎംഡബ്ല്യു ഐ4 ഫോർ-ഡോർ കൂപ്പെ സെഡാന്റെ ഓൾ-വീൽ-ഡ്രൈവ് കോൺഫിഗറേഷൻ സ്‌പോർട് ബൂസ്റ്റ് മോഡിനൊപ്പം സ്‌പോർട് മോഡിൽ 10 സെക്കൻഡ് നേരത്തേക്ക് മുഴുവൻ സാധ്യതകളും തുറന്നുകാട്ടുന്നു. വെറും 3.9 സെക്കൻഡിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും ഇതിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നുമുണ്ട്.

ലിഥിയം അയൺ ബാറ്ററി പായ്ക്ക് കാറിന്റെ ഫ്ലോറിലാണ് ബിഎംഡബ്ല്യു ഘടിപ്പിച്ചിരിക്കുന്നത്. സെഡാന്റെ റിയർ വീൽ ഡ്രൈവ് വകഭേദത്തിന് 590 കിലോമീറ്റർ ഡബ്ല്യുഎൽ ടി പി റേഞ്ചാണ് ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നത്. എന്നാൽ ടോപ്പ് എൻഡ് റിയർ വീൽ ഡ്രൈവ് പതിപ്പ് പൂർണ ചാർജിൽ 510 കിലോമീറ്റർ റേഞ്ച് നൽകുമെന്നും പറയപ്പെടുന്നു.കൃത്യമായ അവതരണ തീയതി പുറത്തുവിട്ടിട്ടില്ലെങ്കിലും 2022 പകുതിയോടെയാകും വാഹനം വിൽപ്പനയ്ക്ക് സജ്ജമാവുകയെന്നാണ് സൂചന.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?