ഇതാ ലോകത്തിലെ ഏറ്റവും വില കൂടിയ കാര്‍; വില 131 കോടി, പ്രദര്‍ശനത്തിന് എത്തുന്നതിന് മുമ്പേ വില്‍പ്പന കഴിഞ്ഞു!

കറുത്ത കാര്‍ എന്നാണ് ഈ ഭൂലോക സുന്ദരനെ കമ്പനി വിശേഷിപ്പിക്കുന്നത്. പൊരിഞ്ഞ ലുക്ക്. ലുക്കില്‍ മാത്രമല്ല, വര്‍ക്കിലും നിരവധി കാര്യങ്ങള്‍. അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ കാര്‍ എന്ന ടാഗ് വന്നത്. പറഞ്ഞു വരുന്നത് ഫ്രഞ്ച് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബുഗാട്ടിയുടെ ലാ വാച്യൂര്‍ നോയെ കുറിച്ചാണ്.

അതെ, ലോകത്തിലെ ഏറ്റവും വിലകൂടിയ കാര്‍. 131 കോടി രൂപയാണ് വില. വാഹന വിപണിയിലെ പുതിയ തുടിപ്പുകള്‍ കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യപ്പെടുന്ന ജനീവ മോട്ടോര്‍ ഷോയിലാണ് ബുഗാട്ടി തങ്ങളുടെ “കറുത്ത കാര്‍” അവതരിപ്പിച്ചത്. 110 വര്‍ഷം പിന്നിടുന്നത് പ്രമാണിച്ചാണ് ബുഗാട്ടി വാച്യൂര്‍ നോയെ അവതരിപ്പിച്ചത്. കമ്പനി തന്നെ കാറിനെ വിശേഷിപ്പിക്കുന്നത്. കറുത്ത കാര്‍ എന്നാണ്.

കോടിക്കിലുക്കമുണ്ടായിട്ടും ഇനി ആര്‍ക്കും ഈ മുതലിനെ സ്വന്തമാക്കാനാകില്ല. കാരണം പ്രദര്‍ശനത്തിന് എത്തുന്നതിന് മുമ്പ് തന്നെ ലാ വാച്യൂര്‍ നോയെയുടെ വില്‍പ്പന കഴിഞ്ഞു! ലിമോസില്‍ പോലെ യാത്രാ സുഖവും സ്പോര്‍ട്സ് കാര്‍ പോലെ കരുത്തുമുള്ള കൂപ്പെയാണിതെന്ന് ബുഗാട്ടി പ്രസിഡന്റ് അവകാശപ്പെടുന്നു.

കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചാണ് വാച്യൂര്‍ നോയെയുടെ ബോഡി നിര്‍മ്മിച്ചിരിക്കുന്നത്. ഗ്ലോസ് ബ്ലാക്ക് എന്ന ഉഗ്രന്‍ കറുപ്പ് നിറമാണ് വാച്യൂര്‍ നോയെയുടെ ഹൈലൈറ്റ്. ബുഗാട്ടിയുടെ അറ്റ്ലാന്റികിന്റെ ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡിസൈനാണ് ഈ കാറിനും കമ്പനി നല്‍കിയിരിക്കുന്നത്. 8.0 ലിറ്റര്‍ 16 സിലിണ്ടര്‍ എന്‍ജിന്‍ 1500 എച്ച്പി പവറും 1600 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കും.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി