സേഫ്റ്റിയിലും കർവ്വിന് എതിരാളിയായി ബസാൾട്ട് !

ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് ഫ്രഞ്ച് വാഹന നിർമാതാവ് സിട്രണിന്റെ ഏറ്റവും പുതിയ കാറായ ബസാൾട്ട് എസ്‌യുവി കൂപ്പെ. ടാറ്റ കർവ് എസ്‌യുവി കൂപ്പെയുമായി ഏറ്റുമുട്ടുന്ന ബസാൾട്ട് 4 സ്റ്റാർ റേറ്റിംഗാണ് നേടിയത്. ഇതോടെ സേഫ്റ്റിയുടെ കാര്യത്തിലും കർവിനൊപ്പത്തിനൊപ്പം നിൽക്കുമെന്നാണ് ബസാൾട്ട് പറയുന്നത്. ഭാരത് NCAPൽ പരീക്ഷിക്കുന്ന നാലാമത്തെ കാറാണ് ബസാൾട്ട്. ഇന്ത്യയുടെ തദ്ദേശീയ കാർ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാമിന് കീഴിൽ പരീക്ഷിക്കുന്ന ആദ്യ ടാറ്റ ഇതരകാറും കൂടിയാണ് ബസാൾട്ട്.

ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്ന എൻട്രി ലെവൽ കാറായ C3 ഹാച്ച്ബാക്കും അതിന്റെ ഇലക്ട്രിക് പതിപ്പും ക്രാഷ് ടെസ്റ്റിന് വിധേയമായപ്പോൾ വളരെ മോശം റിസൽട്ട് ആയിരുന്നു ലഭിച്ചിരുന്നത്. ലാറ്റിൻ NCAP ക്രാഷ് ടെസ്റ്റിൽ C3 ഹാച്ചും ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ eC3 ഇലക്ട്രിക് ഹാച്ചും 0 സ്റ്റാർ റേറ്റിംഗുമായിരുന്നു നേടിയത്. എന്നാൽ ബസാൾട്ട് കുട്ടികളുടെയും മുതിർന്നവരുടെയും സംരക്ഷണത്തിൽ 4 സ്റ്റാർ റേറ്റിംഗ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. മുതിർന്ന യാത്രക്കാരുടെ സംരക്ഷണത്തിന് സിട്രൺ ബസാൾട്ട് 32-ൽ 26.19 പോയിന്റും കുട്ടികളുടെ സംരക്ഷണത്തിൽ 49-ൽ 35.90 പോയിന്റുമാണ് നേടിയത്.ഓഗസ്റ്റിലാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്. ബസാൾട്ടിന്റെ ടോപ്പ്-സ്‌പെക്ക് 1.2 ടർബോ മാക്‌സ് വേരിയന്റാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്. ഓട്ടോമാറ്റിക്, മാനുവൽ ഓപ്ഷനുകൾ പരീക്ഷിച്ചിരുന്നു.

ഫ്രണ്ടൽ ഓഫ്സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ 16 പോയിന്റിൽ 10.19 പോയിന്റാണ് ബസാൾട്ട് നേടിയത്. ടെസ്റ്റിൽ ഡ്രൈവറുടെയും മുൻസീറ്റിലെ യാത്രക്കാരന്റെയും തലയ്ക്കും കഴുത്തിനും നല്ല സംരക്ഷണമാണ് ലഭിച്ചത്. അതേസമയം ഡ്രൈവറുടെ നെഞ്ചിനും തുടയ്ക്കും മിതമായ സംരക്ഷണം മാത്രമാണുള്ളത്. ഫ്രണ്ടിലെ യാത്രക്കാരന്റെ നെഞ്ചിന് മതിയായ സംരക്ഷണവും തുടകൾക്ക് മിതമായ സംരക്ഷണവും ലഭിക്കുന്നു. സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ ബസാൾട്ട് 16-ൽ 16 സ്‌കോർ ചെയ്തു. 6 എയർബാഗുകൾ, ESP, ഹിൽഹോൾഡ്, ISOFIX ആങ്കറേജുകൾ, എല്ലാ സീറ്റുകൾക്കും 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, പാർക്കിംഗ് സെൻസറുകളുള്ള റിയർ പാർക്കിംഗ് ക്യാമറ,TPMS,ABS എന്നിവയാണ് സിട്രൺ ബസാൾട്ടിൽ സജ്ജീകരിച്ചിരിക്കുന്ന സേഫ്റ്റി ഫീച്ചറുകൾ.

രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ സിട്രൺ ബസാൾട്ട് വാങ്ങാം. 80 ബിഎച്ച്പി പവറും 115 എൻഎം ടോർക്കും വികസിപ്പിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പവർട്രെയിൻ ആണ് ആദ്യത്തേത്. ഇത് 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി മാത്രമാണ് ജോടിയാക്കുന്നത്. കൂടുതൽ ശക്തിയുള്ള 1.2 ലിറ്റർ, 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും ഓഫറിലുണ്ട്. 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോഡിയാക്കുമ്പോൾ ഈ പവർട്രെയിൻ 109 ബിഎച്ച്പി പവറും 190 എൻഎം ടോർക്കും നൽകുന്നു.

അതേ സമയം, ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ടോർക്ക് 205 എൻഎം ആയി വർധിക്കുന്നു. ഇന്ത്യൻ വിപണിക്ക് അത്ര സുപരിചിതമല്ലാത്ത എസ്‌യുവി കൂപ്പെ ശൈലിയിൽ വന്ന കാറായിട്ടും കാറിന് വെറും 8 ലക്ഷം രൂപ മാത്രമാണ് സിട്രൺ പ്രാരംഭ വിലയിട്ടത്.ടോപ് എൻഡ് വേരിയന്റിന് 13.83 ലക്ഷം രൂപയാണ് വില വരുന്നത്. ടാറ്റ കർവിനേക്കാൾ കുറഞ്ഞ വില നിശ്ചയിച്ചിട്ടും ഇത് ബസാൾട്ടിന്റെ വിൽപ്പനയെ സഹായിച്ചില്ലെന്നാണ് കണക്കുകളിൽ മനസ്സിലാകുന്നത്.

Latest Stories

15കാരിയെ വിവാഹം ചെയ്‌തെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ചു; ഇലന്തൂർ സ്വദേശിയും ഒത്താശ ചെയ്ത അമ്മയും അറസ്റ്റിൽ

ഇപ്പോൾ നിക്ഷേപിച്ചാൽ 68 മാസത്തിൽ ഇരട്ടിയാക്കാം; നിക്ഷേപകർക്ക് സുവർണാവസരവുമായി ഐസിഎൽ

ബ്ലാസ്റ്റേഴ്‌സ് എന്ന സുമ്മാവ; മധ്യനിരയിലേക്ക് പുതിയ ഒരു താരം കൂടെ

ജനിച്ച രാജ്യത്തിന് വേണ്ടി കളിച്ചില്ല, പകരം കളത്തിൽ ഇറങ്ങിയത് രണ്ട് രാജ്യങ്ങൾക്ക് വേണ്ടി; അപൂർവ റെക്കോഡ് നോക്കാം

'മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും അറസ്റ്റിലായേനേ'; ആര്‍എസ്എസ് മേധാവിയുടെ അയോധ്യ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി

വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമങ്ങൾ മനുഷ്യന് വേണ്ടിയെന്ന് മുഖ്യമന്ത്രി

ആന്‍ഡ്രിയക്ക്‌ കവിളില്‍ നല്ലൊരു അടി കൊടുത്തു, എല്ലാം കൈയ്യീന്ന് പോയി.. പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ

അദ്ദേഹം ഫിസിക്കലി ഹോട്ട് ആണ്, ആശയങ്ങളും ആകര്‍ഷിച്ചു, പക്ഷെ ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു: പത്മപ്രിയ