ക്രെറ്റയെയും സെൽറ്റോസിനെയും വിറപ്പിക്കാൻ എതിരാളിയെത്തി; 'സിട്രോണ്‍ സി3 എയര്‍ക്രോസ്' കേരളത്തിൽ !

ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോൺ ഏറ്റവും ഒടുവിലായി ഇന്ത്യൻ വിപണിയിൽ എത്തിച്ച മിഡ്-സൈസ് എസ്.യു.വി. മോഡലാണ് സി3 എയർക്രോസ്. സിട്രോണിന്റെ എസ്‍യുവി ‘സി3 എയർക്രോസ്’ കേരളത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് സിട്രോൺ ഇപ്പോൾ. ആലപ്പുഴ മുഹമ്മയിലെ ലേ ലീല റിസോർട്ടിലാണ് സിട്രോൺ സി3 എയർക്രോസിന്റെ കേരള ലോഞ്ച് നടന്നത്. യു, പ്ലസ്, മാക്സ് വേരിയന്റുകളിൽ അഞ്ചു സീറ്റിന്റെ മൂന്നു വകഭേദങ്ങളും രണ്ട് സീറ്റിന്റെ രണ്ടു വകഭേദങ്ങളുമാണ് പുതിയ എസ്‍യുവിക്ക് ഉള്ളത്.

അഞ്ച് സീറ്റർ, ഏഴ് സീറ്റർ ഓപ്ഷനുകളിലാണ് വാഹനം നിരത്തുകളിൽ എത്തുക. 1.2 ലിറ്റർ ടർബോചാർജ്ഡ് എൻജിന്റെ കരുത്തുമായാണ് സി3 എയർക്രോസ് വിപണിയിൽ എത്തുന്നത്. 110 ബി.എച്ച്.പി. പവറും 190 എൻ.എം. ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമാണ് ഈ വാഹനം ഇപ്പോൾ വിപണിയിൽ എത്തുന്നത്. ഇതിന്റെ ഓട്ടോമാറ്റിക് വകഭേദം വൈകാതെ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷ. വാഹനത്തിൽ മികച്ച സുരക്ഷ സംവിധാനങ്ങളും ഒരുങ്ങുന്നുണ്ട്.

ഡിആർഎല്ലുകളോട് കൂടിയ ഹാലൊജൻ റിഫ്ലക്ടർ ഹെഡ്‌ലൈറ്റുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, റൂഫ് റെയിലുകൾ, ഷാർക്ക് ഫിൻ ആന്റിന, ഡ്യുവൽ ടോൺ റൂഫ് ഓപ്ഷൻ എന്നിവ വാഹനത്തിനുണ്ട്. ക്യാബിനിനുള്ളിൽ, 10.23 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൾട്ടി-ഫങ്ഷൻ സ്റ്റിയറിങ് വീൽ തുടങ്ങിയ സവിശേഷതകൾ വാഹനത്തിൽ ലഭ്യമാകും.

ഇന്ത്യയിലെ സിട്രോൺ വാഹന നിരയിൽ നാലാമത്തെ മോഡലായാണ് സി3 എയർക്രോസ് എത്തിയത്. 90 ശതമാനവും പ്രാദേശികമായി നിർമിച്ച വാഹനമെന്നതാണ് സി3 എയർക്രോസിന്റെ സവിശേഷത . ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, സ്‌കോഡ കുഷാക്ക്, മാരുതി സുസുകി ഗ്രാൻഡ് വിറ്റാര, എം.ജി. ആസ്റ്റർ തുടങ്ങി മിഡ്-സൈസ് എസ്.യു.വി വിപണിയിൽ കരുത്ത് തെളിയിച്ചിട്ടുള്ള വാഹനങ്ങളുമായാണ് ഈ മോഡൽ മത്സരിക്കുന്നത്.

9.99 ലക്ഷം രൂപ മുതൽ 12.34 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ കേരളത്തിലെ എക്‌സ്‌ഷോറും വില. അഞ്ച് സീറ്റർ അടിസ്ഥാന വേരിയന്റിന് 9.99 ലക്ഷം രൂപയും പ്ലസ് വേരിയന്റിന് 11.34 ലക്ഷം രൂപയും മാക്‌സിന് 11.99 ലക്ഷം രൂപയുമാണ് കേരളത്തിലെ വില. ഏഴ് സീറ്റ് ഓപ്ഷനിൽ എത്തുന്ന പ്ലസ് വേരിയന്റിന് 11.69 ലക്ഷം രൂപയും മാക്‌സ് വേരിയന്റിന് 12.34 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഉയർന്ന വേരിയന്റുകളുടെ ഡ്യുവൽ ടോൺ പതിപ്പും എത്തുന്നുണ്ട്.

Latest Stories

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ