വൈദ്യുതി വാഹനങ്ങള്‍ കേരളാ വിപണി കീഴടക്കുന്നു, 2023-ല്‍ 18 ദിവസത്തിനുളളില്‍ രജിസ്റ്റര്‍ ചെയ്തത് 3000-ത്തോളം വാഹനങ്ങള്‍

കേരളത്തില്‍ വൈദ്യുതി വാഹനങ്ങള്‍ക്ക് ഡിമാന്റ് വര്‍ധിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ 100 വാഹനങ്ങള്‍ എടുത്താല്‍ അതില്‍ അഞ്ചെണ്ണവും ഇലട്രിക് വാഹനങ്ങള്‍ ആണെന്ന് മോട്ടോര്‍ വെഹിക്കള്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. വര്‍ധിച്ച ഇന്ധനച്ചിലവും ഇല്ട്രിക് വാഹനങ്ങളുടെ ചാര്‍ജ്ജിംഗ് യൂണിറ്റുകള്‍ ധാരാളമായി വരുന്നതുമാണ് കേരളത്തിലെ ഇലട്രിക് വാഹന വീപണി ഉയരാന്‍ കാരണം.

39,564 ഇലട്രിക് വാഹനങ്ങളാണ് 2022 ല്‍ കേരളത്തില്‍ ഇറങ്ങിയത്. എന്നാല്‍ 2023 ജനുവരി 1 മുതല്‍ 18 വരെയുള്ള കേവലം കേവലം മൂന്നാഴ്ചയില്‍ താഴെയുള്ള സമയം കൊണ്ട് 2967 ഇലട്രിക് വാഹനങ്ങള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതായി മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പലപ്പോഴും ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് ഇല്ട്രിക് വാഹനങ്ങള്‍ നല്‍കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്.

ആവശ്യപ്പെടുന്നവര്‍ക്കെല്ലാം ഇലക്ട്രിക് വാഹനങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയാത്തതാണ് പ്രശ്‌നമെന്നും അങ്ങിനെ ചെയ്താല്‍ ഇപ്പോഴുള്ള മൂന്നിരിട്ടി ഇലട്രിക് വാഹനങ്ങള്‍ കേരളത്തിന്റെ നിരത്തുകളിലുണ്ടാകുമെന്നും ഒരു പ്രമുഖ മോട്ടോര്‍ വാഹനകമ്പനി ഡീലര്‍ പറയുന്നു. ഇന്ധനചിലവ് താങ്ങാന്‍ കഴിയാത്തതുകൊണ്ട് മാത്രമല്ല ഉപഭോക്താക്കള്‍ ഇലക്ട്രിക്ക്് വാഹനങ്ങള്‍ തിരഞ്ഞെടുക്കുന്നത്, മറിച്ച് അത് വലിയ തോതില്‍ പരിസ്ഥിതി സൗഹൃദമാണ് എന്നത് കൊണ്ട് കൂടിയണെന്നും വാഹന വിതരണ കമ്പനിക്കാര്‍ പറയുന്നു.

അതോടൊപ്പം കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് അമ്പത് ശതമാനം നികുതി കുറക്കാനുളള തിരുമാനവും എടുത്തിരുന്നു. ഇതും ഇലക്ട്രിക്ക് വാഹനങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കുന്നതിന്റെ പ്രധാന ഘടകമായി.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ