പത്ത് ലക്ഷത്തിന് സിഎൻജി ഉള്ളപ്പോൾ ഇലക്ട്രിക് എന്തിന്?

കഴിഞ്ഞ കുറച്ച് വർഷങ്ങളായി വളരെ ജനപ്രിയമാണ് സിഎൻജി പവർട്രെയിനുകൾ. പെട്രോളിൻ്റെ വില കുതിച്ചുയർന്നതും രാജ്യത്തുടനീളമുള്ള സിഎൻജി സ്റ്റേഷനുകളുടെ വർധനവുമാണ് ഇതിന് പിന്നിലെ കാരണം. റേഞ്ചിലുള്ള സംശയവും പരിമിതമായ ചാർജിംഗ് നെറ്റ്‌വർക്കുകളും കാരണം നിരവധി ആളുകൾക്ക് ഇലക്ട്രിക് വാഹനങ്ങൾ ഇപ്പോഴും ആദ്യ ചോയ്‌സ് അല്ല.

താരതമ്യപ്പെടുത്തുകയാണെങ്കിൽ, സിഎൻജി വാഹനങ്ങൾക്ക് സിഎൻജിയിലും പെട്രോളിലും ഓടാനാകും. സിഎൻജിയുടെ അടിസ്ഥാന സൗകര്യങ്ങൾ പോലും അതിവേഗമാണ് വികസിച്ചുകൊണ്ടിരിക്കുന്നത്. പെട്രോൾ ഇതിനകം തന്നെ എല്ലായിടത്തും ലഭ്യമാണ്. ഇന്ത്യയിൽ സിഎൻജി പവർട്രെയിനിൽ ലഭ്യമായ 10 ലക്ഷം രൂപയിൽ താഴെയുള്ള അഞ്ച് കാറുകൾ ഏതൊക്കെയെന്ന് നോക്കാം.

ഹ്യൂണ്ടായ് എക്‌സ്‌റ്റർ സിഎൻജി:

ഒരു മൈക്രോ എസ്‌യുവിയാണ് ഹ്യൂണ്ടായ് എക്‌സ്‌റ്റർ. നിർമാതാക്കളുടെ ലൈനപ്പിൽ വെന്യുവിന് താഴെയാണ് ഇതിന് സ്ഥാനം. സിഎൻജിയിൽ പ്രവർത്തിക്കാൻ കഴിയുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് ഇത് ലഭ്യമാകുന്നത്. എസ്, എസ് എക്‌സ് എന്നിങ്ങനെ എക്‌സ്‌റ്റർ സിഎൻജിയുടെ രണ്ട് വേരിയന്റുകളാണ് വിൽപ്പനയിലുള്ളത്. 8.43 ലക്ഷം രൂപയും 9.16 ലക്ഷം രൂപയുമാണ് ഇവയുടെ വില വരുന്നത്. രണ്ട് വിലകളും എക്സ്-ഷോറൂം ആണ്.

മാരുതി സുസുക്കി ബ്രെസ്സ സിഎൻജി:

ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ സബ്-4 മീറ്റർ കോംപാക്റ്റ് എസ്‌യുവികളിലൊന്നാണ് മാരുതി ബ്രെസ്സ. സിഎൻജിയിൽ പ്രവർത്തിക്കാൻ കഴിയുന്ന 1.5 ലിറ്റർ എഞ്ചിനിലാണ് ഇത് ലഭ്യമാകുന്നത്. മാരുതി സുസുക്കി ബ്രെസ്സ സിഎൻജി മൂന്ന് വേരിയൻ്റുകളിൽ വാഗ്ദാനം ചെയ്യുന്നു. 9.29 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില എങ്കിലും ബേസ് വേരിയന്റായ LXi വേരിയൻ്റിന് മാത്രമേ 10 ലക്ഷത്തിൽ താഴെ വിലയുള്ളൂ.

ടാറ്റ പഞ്ച് സിഎൻജി:

ഇന്ത്യൻ വാഹന വിപണിയിൽ വൻ വിജയം നേടിയ മോഡലാണ് ടാറ്റ പഞ്ച്. ടാറ്റ മോട്ടോഴ്‌സിൻ്റെ പോർട്ട്‌ഫോളിയോയിൽ നെക്‌സോണിന്റെ താഴെയാണ് ഇതിന്റെ സ്ഥാനം. പ്യുവർ, അഡ്വഞ്ചർ, അകംപ്ലിഷ്ഡ് വേരിയൻ്റുകളിൽ പഞ്ച് സിഎൻജി ലഭ്യമാണ്. റിഥം, ഡാസിൽ പാക്കുകൾ യഥാക്രമം അഡ്വഞ്ചർ, അകംപ്ലിഷ്ഡ് വേരിയൻ്റുകളിൽ ലഭ്യമാണ്. 7.23 ലക്ഷം രൂപയിൽ തുടങ്ങി 9.85 ലക്ഷം രൂപ വരെയാണ് പഞ്ച് സിഎൻജിയുടെ വില. രണ്ടും എക്സ്-ഷോറൂം വിലകളാണ്.

മാരുതി സുസുക്കി ഫ്രോങ്ക്സ് സിഎൻജി:

മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ ക്രോസ്ഓവറയ ഫ്രോങ്ക്സ് വളരെ പെട്ടെന്നാണ് ജനപ്രീയമായത്. ബലേനോയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് ഫ്രോങ്ക്സ്സും നിർമ്മിച്ചിരിക്കുന്നത്. ഡെൽറ്റ, സീറ്റ എന്നീ രണ്ട് വേരിയൻ്റുകളിൽ വിൽക്കുന്ന സിഎൻജി പവർട്രെയിനിനൊപ്പം ഇത് ലഭ്യമാണ്.
8.46 ലക്ഷം, 9.32 ലക്ഷം എന്നിങ്ങനെയാണ് ഇവയുടെ വില വരുന്നത്. രണ്ടും എക്സ്-ഷോറൂം വിലകളാണ്.

ടാറ്റ ടിഗോർ സിഎൻജി:

ഒരു കോംപാക്റ്റ് സെഡാനാണ് ടാറ്റ ടിഗോർ. ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ്റെ സൗകര്യവും സിഎൻജിയുടെ പ്രവർത്തനച്ചെലവും ആണ് വേണ്ടത് എങ്കിൽ ഒരേയൊരു ഓപ്ഷൻ ടാറ്റ ടിഗോർ ആയിരിക്കാം. സിഎൻജി ഉള്ള AMT ട്രാൻസ്മിഷൻ ആണ് നിർമ്മാതാവ് വാഗ്ദാനം ചെയ്യുന്നത്. 8.85 ലക്ഷം രൂപ എക്‌സ്‌ഷോറൂം മുതലാണ് ഇതിൻ്റെ വില ആരംഭിക്കുന്നത്. എന്നാൽ AMT ആവശ്യമില്ലെങ്കിൽ 7.75 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിൽ ആരംഭിക്കുന്നു.

Latest Stories

പ്രീമിയർ ഷോ നിരോധിച്ച നടപടി പിൻവലിക്കില്ല; സർക്കാർ കുടുംബത്തിനൊപ്പമെന്ന് രേവന്ത് റെഡ്ഡി

എനിക്ക് ഒരു ഊഴം കൂടി തരുമോ... അങ്ങ് പങ്കുവച്ച വിഷമം ഒരിക്കലും മറക്കില്ല: വിഎ ശ്രീകുമാര്‍

അല്ലു അര്‍ജുന്‍ വിവാദത്തില്‍ പ്രതികരിക്കേണ്ട; നേതാക്കള്‍ക്ക് നിര്‍ദേശം നൽകി തെലങ്കാന കോണ്‍ഗ്രസ്

പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തുടർച്ചയായ രണ്ടാം വർഷവും ക്രിസ്മസ് ആഘോഷങ്ങൾ റദ്ദാക്കി യേശു ക്രിസ്തുവിന്റെ ജന്മസ്ഥലമായ ബെത്‌ലഹേം

BGT 2024-25: തീയിട്ട് 19 കാരന്‍, കത്തിയാളി ഓസീസ് ബാറ്റിംഗ് നിര; ഒന്നാം ദിനം ആതിഥേയര്‍ സുശക്തം

എംടി ഇന്ത്യൻ സാഹിത്യത്തിലെ ഏറ്റവും പ്ര​ഗത്ഭനായ സാഹിത്യകാരൻ; വർഗീയ ശക്തികൾക്കെതിരെ നിരന്തരം നിലപാടെടുത്ത വ്യക്തി; അനുശോചനം രേഖപ്പെടുത്തി പ്രകാശ് കാരാട്ട്

സാം കോൺസ്റ്റാസിനെ ഷോൾഡർ കൊണ്ട് ഇടിച്ച വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് കടുത്ത നടപടിയോ? ഐസിസി കോഡ് ഓഫ് കണ്ടക്ട് പറയുന്നത് ഇങ്ങനെ

BGT 2024-25: നിന്ന് പുഷ്പിച്ചു, 19കാരനെ തോളുകൊണ്ട് ഇടിച്ച് കോഹ്‌ലി, പരാതി നല്‍കി ഓസ്‌ട്രേലിയ, വിലക്ക് വരുന്നു?

തെലുങ്ക് സിനിമയെ ഇല്ലാതാക്കാന്‍ ചിലരുടെ ശ്രമം, നടനെ മനപൂര്‍വ്വം നശിപ്പിക്കാന്‍ ശ്രമം: അനുരാഗ് താക്കൂര്‍

തെലങ്കാനയിൽ പൊലീസുകാരും കമ്പ്യൂട്ടർ ഓപ്പറേറ്ററും മരിച്ച നിലയിൽ; ജീവനൊടുക്കിയതെന്ന് സംശയം, ഒരാളെ കാണാനില്ല