ഥാറിനെ ഒതുക്കാന്‍ ഗൂർഖയുടെ 19ാം അടവ്..

ഓഫ് റോഡ് എസ്‌യുവികളിലെ രാജാവായ മഹീന്ദ്ര ഥാർ ഒന്നാം തലമുറയിൽ നിന്നും രണ്ടാം തലമുറയിലേക്ക് മാറിയപ്പോൾ എല്ലാത്തിനും പറ്റുന്ന ഒരു ലൈഫ് സ്റ്റൈൽ വണ്ടിയായി മാറാൻ കാണിച്ചതോടെയാണ് വിപണിയിൽ മുൻപന്തിയിൽ എത്തിയത്. ഇതോടെ മാരുതി സുസുക്കി ജിംനിയെ പുറത്തിറക്കിയെങ്കിലും ഇന്ത്യക്കാരുടെ മനസ് മുഴുവനും മഹീന്ദ്രയുടെ കൂടെയായിരുന്നു. 4X2, 4X4 എന്നിങ്ങനെ പല രൂപത്തിൽ മഹീന്ദ്ര കൊണ്ടുവന്നതും മരുതിക്ക് തിരിച്ചടിയായി. എന്നാൽ അന്നും ഇന്നും ഥാറിന്റെ ശക്തനായ എതിരാളിയാരെന്ന് ചോദിച്ചാൽ ഫോഴ്‌സ് ഗൂർഖയുടെ പേരായിരിക്കും പലരും പറയുക.

ഗൂർഖയിപ്പോൾ പുതിയൊരു മുഖവുമായി വിപണിയിലെത്തിയിട്ടുണ്ട്. മുമ്പുള്ളതിനേക്കാൾ ഒരുപടി മുന്നിലുള്ള ഈ എസ്‌യുവിയുടെ വില അൽപം കൂടുതലായിരിക്കും. എന്നാൽ വില കുറയ്ക്കാൻ വേണ്ടി മഹീന്ദ്ര ഥാർ പ്രയോഗിച്ച് വിജയിച്ച അതേ തന്ത്രം തന്നെ ആവിഷ്ക്കരിക്കാൻ ഒരുങ്ങുകയാണ് ഫോഴ്‌സ് മോട്ടോർസും. 3-ഡോർ ഗൂർഖയുടെ പുതിയ 4×2 വേരിയന്റ് പുറത്തിറക്കാൻ പോവുകയാണ് കമ്പനി.

കൂടുതൽ ശക്തമായ എഞ്ചിൻ, നിരവധി പുതിയ ഫീച്ചറുകൾ, 5-ഡോർ ബോഡി സ്റ്റൈൽ എന്നിവ ഉൾപ്പെടുത്തി കമ്പനി അടുത്തിടെ ഗൂർഖ എസ്‌യുവിയെ പുറത്തിറക്കിയിരുന്നു. ഇതേ മോഡലിലാണ് 4×2 സംവിധാനം പരീക്ഷിക്കാൻ ബ്രാൻഡ് തയാറെടുക്കുന്നത്. ഥാറിനെ കൂടാതെ ജിംനിയുടെ ഇപ്പോഴുള്ള വിൽപ്പന കൂടി ഇത് കൊണ്ടുപോകുമോ എന്ന ആശങ്ക രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിക്കുമുണ്ട്.

3 ഡോർ ഗൂർഖയുടെ 4×2 വേരിയന്റ് കൂടുതൽ താങ്ങാനാവുന്നതിനൊപ്പം ഹാർഡ്‌കോർ 4×4 സംവിധാനം ആവശ്യമില്ലാത്ത ഉപഭോക്താക്കളെ ആകർഷിക്കുന്നതിലേക്കും നയിക്കും. 4×4 പതിപ്പുകളേക്കാൾ കൂടുതലാണ് ഥാർ RWD മോഡലിന്റെ വിൽപ്പന. ഭൂരിഭാഗം ഥാർ ഉടമകളും സിറ്റി യാത്രകൾക്കും മറ്റുമായാണ് വാഹനം കൂടുതലായും ഉപയോഗിക്കുന്നത്. അതുകൊണ്ട് 4×4 ഹാർഡ്‌വെയർ ഉപയോഗശൂന്യമാണ്.

എന്തായാലും ഫോഴ്‌സും ഈ തന്ത്രം പയറ്റുന്നത് അവരുടെ വിൽപ്പന കണക്കുകൾ വർധിപ്പിക്കാനും സഹായിച്ചേക്കും എന്നാണ് കരുതുന്നത്. ഗൂർഖയെ കൂടുതൽ വൈവിധ്യമാർന്നതും യൂസർ ഫ്രണ്ട്ലിയാക്കുന്നതിനുമുള്ള നവീകരണങ്ങൾ ഉണ്ടായിരുന്നിട്ടും ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡറിൻ്റെ വിൽപ്പന ശരിക്കും ഉയർന്നില്ല. ഇതിന്റെ കാരണം 15 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വില തന്നെയാവാനാണ് സാധ്യത.

ഡിസൈനിൽ മാറ്റമുണ്ടാക്കാൻ സാധ്യതയില്ല. ഗൂർഖ ബാഡ്ജുള്ള ഫ്രണ്ട് ഗ്രിൽ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള റെട്രോ-സ്റ്റൈൽ സർകുലാർ എൽഇഡി ഹെഡ്‌ലാമ്പുകൾ, മധ്യഭാഗത്ത് ചെറിയ എയർ ഡാമോടുകൂടിയ ബ്ലാക്ക് ഫ്രണ്ട് ബമ്പർ, റൗണ്ട് ഫോഗ് ലാമ്പുകൾ, 10 സ്പോക്ക് ഡിസൈനുള്ള 18 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകൾ, ഫാക്ടറി ഫിറ്റഡ് സ്നോർക്കൽ, ടെയിൽഗേറ്റ് മൗണ്ടഡ് സ്പെയർ വീൽ, ഒരു ചെറിയ ലാഡർ, എൽഇഡി ടെയി ൽലൈറ്റുകൾ എന്നിവയെല്ലാം അതുപോലെ തന്നെ എക്സ്റ്റീരിയറിലുണ്ടാവും.

9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മാനുവൽ എസി, ടിൽറ്റ്, ടെലിസ്‌കോപിക് സ്റ്റിയറിംഗ് അഡ്ജസ്റ്റ്മെന്റ്, പവർ വിൻഡോകൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ഇന്റീരിയറിലെ പ്രധാന ഫീച്ചറുകളായുണ്ടാകും. 140 bhp കരുത്തിൽ 320 Nm torque നൽകുന്ന 2.6 ലിറ്റർ 4-സിലിണ്ടർ ഡീസൽ എഞ്ചിനാവും തുടിപ്പേകുക.

Latest Stories

നിജ്ജറുടെ വധത്തില്‍ ഇന്ത്യയ്ക്കെതിരേ തെളിവുകളില്ല; വിവരം അറിഞ്ഞത് കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തില്‍; ആരോപണങ്ങളില്‍ മലക്കം മറിഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി

വിവാദങ്ങൾക്ക് അവസാനം; കങ്കണയുടെ 'എമർജൻസി'ക്ക് സെൻസർ സർട്ടിഫിക്കറ്റ്

ദിവ്യശാസനയില്‍ ഒരു ആത്മഹത്യ

'ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നത് കുട്ടി കണ്ടാൽ പോക്‌സോ കുറ്റം'; ഉത്തരവുമായി ഹൈക്കോടതി

'ഞാന്‍ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട്..., കേള്‍ക്കണ്ടേ'; കേന്ദ്രമന്ത്രിയാകാന്‍ മമ്മൂട്ടിയെ ക്ഷണിച്ച സൂരേഷ് ഗോപി

ബലാത്സംഗ ആരോപണത്തിൽ അകപ്പെട്ട് കിലിയൻ എംബപ്പേ; പിന്തുണയുമായി റയൽ മാഡ്രിഡ് താരങ്ങൾ

അവന്റെ കാര്യത്തിൽ ഒരു റിസ്‌ക്കിനും ഞങ്ങൾ തയാറല്ല, അദ്ദേഹത്തിനും പേടിയുണ്ട്; കടുപ്പമേറിയ തീരുമാനത്തിന് പിന്നിലെ കാരണം പറഞ്ഞ് രോഹിത് ശർമ്മ

'എന്‍ഒസി വൈകിപ്പിച്ചിട്ടില്ല, ഫയൽ തീർപ്പാക്കിയത് ഒൻപത് ദിവസം കൊണ്ട്'; നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്

നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെയാണു വിവാഹമോചനം നേടുക?: വിമര്‍ശകരോട് ദിവ്യ പിള്ള

"ലാമിനെ വിലയ്ക്ക് വാങ്ങാനുള്ള പണം അവരുടെ കൈയിൽ ഇല്ല, അത്രയും മൂല്യമുള്ളവനാണ് അദ്ദേഹം"; ബാഴ്‌സ പ്രസിഡൻ്റ് അഭിപ്രായപ്പെടുന്നത് ഇങ്ങനെ