ലെജൻഡ് വീണ്ടുമെത്തുന്നു; നിരത്തിൽ വീണ്ടും തിളങ്ങാൻ പുത്തൻ ഹീറോ കരിസ്‍മ XMR 210 !

ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണിയിലെ എക്കാലത്തെയും വിജയകരമായ ഉൽപ്പന്നങ്ങളിലൊന്നായി നിലകൊള്ളുന്ന ഒന്നാണ് ഹീറോ കരിസ്മ. ഹോണ്ടയുടെയും ഹീറോ മോട്ടോകോർപ്പിന്റെയും സഹകരണത്തോടെ 2003ലാണ് ഇതാദ്യമായി അവതരിപ്പിച്ചത്. മിഡ്-റേഞ്ച് സ്‌പോർട്-ടൂർ മോട്ടോർസൈക്കിളുകൾക്ക് പേരുകേട്ട ബ്രാൻഡാണിത്.

2019 ജനുവരി വരെ കരിസ്മ ബിസിനസ്സിൽ തുടർന്നെങ്കിലും കഴിഞ്ഞ വർഷങ്ങളിൽ മാറി വന്ന സാങ്കേതിക വിദ്യകളും വിൽപ്പന മന്ദഗതിയിലായതും ഹീറോ മോട്ടോകോർപ്പിനെ മോട്ടോർ സൈക്കിൾ നിർമാണം നിർത്താൻ പ്രേരിപ്പിച്ചു. എന്നിട്ടും, കരിസ്മയുടെ ജനപ്രീതി ഒരിക്കലും മങ്ങിയില്ല, എന്നു മാത്രമല്ല, ഇരുചക്രവാഹന നിർമ്മാതാക്കളുടെ ഐതിഹാസിക ബൈക്കിനെ ഒരു പുതിയ രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ്.

ഇന്ത്യയിലെ മുൻനിര മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് അതിന്റെ മുൻനിര മോഡലാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. യുവാക്കളെ ആകർഷിക്കുന്ന സ്‌പോർട്ടിയായ ഡിസൈനാണ് പുതിയ കരിസ്മയുടെ പ്രധാന സവിശേഷത. ബോളിവുഡ് സൂപ്പർസ്റ്റാർ ഹൃത്വിക് റോഷനാണ് പുതിയ കരിസ്മ XMR 210 അവതരിപ്പിച്ചത്. മുൻ മോഡലിന്റേത് പോലെ പുതിയ പതിപ്പിന്റെയും ബ്രാൻഡ് അംബാസഡറാണ് താരം.

തികച്ചും വ്യത്യസ്‌തമായ ഒരു മോഡലാണ് പുതിയ കരിസ്മ XMR 210. ഐക്കോണിക് യെല്ലോ കൂടാതെ, ടർബോ റെഡ്, മാറ്റ് ഫാന്റം ബ്ലാക്ക് എന്നിങ്ങനെ ആകർഷകമായ മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ വാഹനം ലഭിക്കും. ഹീറോ മോട്ടോകോർപ്പ് പുതിയ കരിസ്മ XMR 210-ൽ പൂർണ്ണമായും ഡിജിറ്റൽ എൽസിഡി ഡിസ്പ്ലേയാണ് സജ്ജീകരിച്ചിരിക്കുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, സെഗ്‌മെന്റ് ഫസ്റ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന വിൻഡ്‌സ്‌ക്രീൻ എന്നിവയും ഈ ഡിസ്‌പ്ലേയിൽ ലഭ്യമാണ്.

XMR 210-ന്റെ പവർട്രെയിൻ സവിശേഷതകളിലേക്ക് വരുമ്പോൾ, ഹീറോ മോട്ടോകോർപ്പ് ഈ പുതിയ സ്‌പോർട്‌സ് ബൈക്കിന് പുതിയ 210 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് പവർ പ്ലാന്റ് ആണ് നൽകിയിട്ടുള്ളത്. ഹീറോ മോട്ടോകോർപ്പ് രൂപകൽപ്പന ചെയ്‍ത ഏറ്റവും ശക്തമായ എഞ്ചിനാണിത്. ഈ പുതിയ എഞ്ചിന് പരമാവധി 25.15 ബിഎച്ച്പി കരുത്തും 20.4 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും.

സുഖപ്രദമായ റൈഡിംഗ് അനുഭവം നൽകുന്നതിന്, മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്ക് സസ്പെൻഷനോടെയാണ് കരിസ്മ XMR 210 എത്തുന്നത്. അതേസമയം, പിൻ സസ്‌പെൻഷനിൽ, പ്രീലോഡഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്ക് അബ്സോർബർ സജ്ജീകരിച്ചിരിക്കുന്നു. ബൈക്കിന്റെ രണ്ടറ്റത്തും ബ്രേക്കിംഗ് ചുമതലകൾ സിംഗിൾ ഡിസ്ക് ബ്രേക്കുകൾ കൈകാര്യം ചെയ്യും. ഡ്യുവൽ ചാനൽ എബിഎസ് സംവിധാനം അവതരിപ്പിക്കുന്ന ആദ്യ ഹീറോ മോട്ടോകോർപ്പ് ബൈക്കാണിത്.

1.82 ലക്ഷം രൂപ വിലയുള്ള യമഹ R15 V4, 1.81 ലക്ഷം രൂപ വിലയുള്ള സുസുക്കി ജിക്സർ SF, 2.18 ലക്ഷം രൂപ വിലയുള്ള കെടിഎം RC 200, ബജാജ് 20 പൾസർ, ബജാജ് 20 പൾസർ തുടങ്ങിയ ബൈക്കുകളുമായാണ് ഹീറോ മോട്ടോകോർപ്പ് കരിസ്മ XMR 210 മത്സരിക്കുന്നത്. ഹീറോയുടെ ചരിത്രത്തിലെ ഏറ്റവും നൂതനമായ പവർട്രെയിൻ സജ്ജീകരണമാണ് പുതിയ കരിസ്മ XMR 210 -ൽ വരുന്നത്.

1,82,900 രൂപയാണ് പുതിയ കരിസ്മ XMR 210 -ന്റെ വില. വില ഇതാണെങ്കിലും 1,72,900 രൂപ ആമുഖ വിലയ്ക്കാണ് മോട്ടോർസൈക്കിൾ ഇപ്പോൾ വിൽപ്പനയ്ക്ക് എത്തുന്നത്. ബൈക്കിന്റെ ബുക്കിംഗ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ബൈക്ക് ബുക്ക് ചെയ്യാൻ ബ്രാൻഡിന്റെ വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Latest Stories

ചാമ്പ്യൻസ് ലീഗിൽ വീണ്ടും ബാഴ്‌സ ഷോ; 5-2 ൻ്റെ തകർപ്പൻ ജയത്തിൽ തകർന്നത് സെർബിയൻ ടീം

പാലാക്കട്ടെ കള്ളപ്പണ വിവാദം; ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി തിരഞ്ഞടുപ്പ് കമ്മീഷൻ

'അവിവാഹിതരായ എല്ലാവർക്കും യോജിച്ച പെണ്‍കുട്ടികളെ കണ്ടെത്തി വിവാഹം കഴിക്കാന്‍ സഹായിക്കും'; മഹാരാഷ്ട്രയില്‍ വ്യത്യസ്ത വാഗ്ദാനവുമായി സ്ഥാനാത്ഥി

കള്ളപണ ഇടപാടില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേ തൂവല്‍പക്ഷികള്‍; റെയ്ഡ് വന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ പരിഭ്രാന്തരായെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍

'കള്ളപ്പണമായിരുന്നെങ്കിൽ ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്യില്ല'; ട്രോളി ബാഗിൽ ദുരൂഹതയില്ലെന്ന് പൊലീസ്; നിയമോപദേശത്തിന് ശേഷം തുടർനടപടി

ഇസ്രായേലിനെതിരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കി ഹിസ്ബുള്ള; മാരകായുധം പുറത്തെടുത്ത് ആക്രമണം

ആദ്യം കേന്ദ്രമന്ത്രി പദവിയില്‍ ശ്രദ്ധിക്കൂ; അഭിനയം പിന്നീടാകാമെന്ന് മോദിയും ഷായും; താടിവടിച്ച് സുരേഷ് ഗോപി; ഏറ്റെടുത്ത സിനിമകള്‍ ഉടനില്ല

മുനമ്പം ജനതയെ വഖഫിന്റെ പേരില്‍ കുടിയിറക്കാനുള്ള നീക്കങ്ങള്‍ ചെറുക്കും; സമരം ചെയ്യുന്ന ജനങ്ങള്‍ക്കൊപ്പമെന്ന് ഇടുക്കി രൂപത നിലകൊള്ളുമെന്ന് ബിഷപ്പ് ജോണ്‍ നെല്ലിക്കുന്നേല്‍

ആത്മഹത്യയെന്ന് അടുത്ത ബന്ധുക്കള്‍; മര്‍ദ്ദനമേറ്റ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; യുവാവിന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്

"മെസിയും, റൊണാൾഡോയും അവരുടെ അതേ ലെവലിൽ കാണുന്ന ഒരു താരമുണ്ട്"; അഭിപ്രായപ്പെട്ട് ലിവർപൂൾ പരിശീലകൻ