നിരത്തിലിറങ്ങാൻ ഹീറോയുടെ കരുത്തൻ വീണ്ടും; കരിസ്‍മ XMR 210 ന്റെ ഡെലിവറി ആരംഭിച്ചു

വളരെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ വിപണിയിലെത്തിയ മുൻനിര മോട്ടോർസൈക്കിൾ നിർമ്മാതാക്കളിൽ ഒന്നായ ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ മുൻനിര മോട്ടോർസൈക്കിളായ കരിസ്മ XMR 210 പതിപ്പിന്റെ ഡെലിവറി ആരംഭിച്ചു.  ഉത്സവ സീസൺ ആരംഭിച്ചാൽ ബൈക്കിന്റെ ഡെലിവറി തുടങ്ങുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഇതിനകം 13,000-ത്തിലധികം ബുക്കിംഗുകൾ നേടിയതായാണ് റിപ്പോർട്ടുകൾ.

പുതിയ ഹീറോ കരിസ്മ XMR മോട്ടോർസൈക്കിൾ ഐക്കോണിക് യെല്ലോ, ടർബോ റെഡ്, മാറ്റ് ഫാന്റം ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ വാഹനം സ്വന്തമാക്കാനാവും. ഷാർപ്പും ആംഗുലറുമായ സ്റ്റൈലിങ്ങിലാണ് ഹീറോ കരിസ്മ XMR മോട്ടോർസൈക്കിൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ബൈക്കിന്റെ ഡിസൈനും ഷേഡും കോമ്പിനേഷൻ സ്പോർട്ടിയും ആധുനികവുമായ ലുക്ക് നൽകാനും സഹായിക്കുന്നു.

ഒരു ഫുൾ ഫെയറിങ്ങുമായി വരുന്ന ബൈക്കിൽ മസ്കുലർ ഫ്യുവൽ ടാങ്ക്, സ്പ്ലിറ്റ് സീറ്റുകൾ, ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, സ്റ്റബി എക്‌സ്‌ഹോസ്റ്റ്, സ്ലിം എൽഇഡി ടെയിൽലാമ്പുകൾ എന്നിവയെല്ലാം വാഹനത്തിലുണ്ട്. പഴയ കരിസ്മ മോഡലുകളിൽ നിന്നും വലിയ രീതിയിൽ വ്യത്യാസം വരുത്താതെ ഏറ്റവും നവീനമായ ഡിസൈനാണ് പുതിയ മോഡലിൽ ചെയ്തിരിക്കുന്നത്.

പുതിയ 210 സിസി സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ്, 4-വാൽവ്, DOHC എഞ്ചിനാണ് ഹീറോ കരിസ്മ XMR മോട്ടോർസൈക്കിളിന് കരുത്ത് നൽകുന്നത്. 9250 ആർപിഎമ്മിൽ 25.15 ബിഎച്ച്പി പവറും 7,250 ആർപിഎമ്മിൽ 20.4 എൻഎം പീക്ക് ടോർക്കും ഈ എഞ്ചിൻ ഉത്പാദിപ്പിക്കും. സ്ലിപ്പ് & അസിസ്റ്റ് ക്ലച്ച് ഉള്ള പുതിയ 6 സ്പീഡ് ഗിയർബോക്സാണ് പഴയ കരിസ്മയിൽ നിന്ന് വ്യത്യസ്തമായി പുതിയ മോഡലിൽ നൽകിയിരിക്കുന്നത്.

സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമാണ് പുതിയ ഹീറോ കരിസ്മ XMR മോട്ടോർസൈക്കിളിൽ ഉപയോഗിച്ചിരിക്കുന്നത്. മുൻവശത്ത് 37 എംഎം ടെലിസ്‌കോപിക് സസ്പെൻഷനും പിന്നിൽ 6 സ്റ്റെപ്പ് പ്രീ-ലോഡ് അഡ്ജസ്റ്റബിൾ മോണോ സസ്‍പെൻഷനുമാണ് നൽകിയിരിക്കുന്നത്. ബ്രേക്കിങ്ങിനായി മുൻവശത്ത് 300mm ഡിസ്‌ക് ബ്രേക്കും പിന്നിൽ 230mm ഡിസ്‌ക് ബ്രേക്കുമാണ് നൽകിയിട്ടുള്ളത്. ഡ്യുവൽ – ചാനൽ എബിഎസ് യൂണിറ്റുമായാണ് ബ്രേക്കിംഗ് സിസ്റ്റം വരുന്നത്.

തുടക്കത്തിൽ കരിസ്മ XMR 1,72,900 രൂപയ്ക്കാണ് അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾ വാഹനത്തിന്റെ എക്സ്ഷോറൂം വില 1,79,900 രൂപയായി കമ്പനി പരിഷ്ക്കരിച്ചിട്ടുണ്ട്. ബൈക്കിനായുള്ള പുതിയ ബുക്കിംഗ് വിൻഡോ ഉടൻ പ്രഖ്യാപിക്കും.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം