എസ്‌യുവി സെഗ്മെന്റ് ഭരിക്കാൻ 'ഹോണ്ട എലിവേറ്റ്' ; സെപ്റ്റംബർ ആദ്യവാരം ഇന്ത്യയിൽ അവതരിപ്പിക്കും!

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ജനപ്രിയ വാഹന നിർമ്മാതാക്കളായ ഹോണ്ടയുടെ മിഡ്-സൈസ് എസ്‌യുവി എലിവേറ്റ് ഒടുവിൽ ഇന്ത്യയിലെത്തിയത്. ഇന്ത്യൻ നിരത്തുകളിലേക്ക് വാഹനം എത്തുന്നതിന് മുന്നോടിയായി വാഹനത്തിന്റെ ബുക്കിങ് ജൂലൈ 3 ന് ആരംഭിച്ചിരുന്നു. സെപ്തംബർ ആദ്യവാരം ഹോണ്ട എലിവേറ്റിനെ ഹോണ്ട ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ. ജൂൺ 6 നാണ് ആഗോളതലത്തിൽ പുതിയ മിഡ്-സൈസ് എസ്‌യുവി അരങ്ങേറ്റം കുറിച്ചത്.

ന്യൂഡൽഹിയിൽ വച്ചാണ് എലിവേറ്റിന്റെ ഗ്ലോബൽ അൺവീലിങ് നടന്നത്. ഹോണ്ട ഇതാദ്യമായാണ് മിഡ്-സൈസ് എസ്‌യുവി ആഗോളതലത്തിൽ അവതരിപ്പിക്കുന്നത്. ഹോണ്ടയിൽ നിന്നുള്ള ആദ്യത്തെ മിഡ്-സൈസ് എസ്‌യുവി കൂടിയാണ് ഹോണ്ട എലിവേറ്റ്. ഹോണ്ടയുടെ ഗ്ലോബൽ പ്രോഡക്ട് ആയാണ് എലിവേറ്റ് വിപണിയിൽ എത്തിയിരിക്കുന്നത്. വിദേശത്ത് വിൽക്കുന്ന ഏറ്റവും പുതിയ ഹോണ്ട എസ്‌യുവികളായ HR-V, ZR-V, CR-V എന്നിവയോട് സാമ്യമുള്ള രിതിയിലാണ് എലിവേറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്.

എൽഇഡി ഹെഡ്‍ലാംപ്, വലിയ ഹെക്സഗൊണൽ ഗ്രിൽ, ക്യാരക്ടർ ലൈനുകൾ നൽകിയ വശങ്ങൾ, സിറ്റിയിൽ നൽകിയതിന് സമാനമായ അലോയ്, ആകർഷകമായ റിയർ പ്രൊഫൈൽ എന്നിവ വാഹനത്തിന് നൽകിയിട്ടുണ്ട്. ഇന്റീരിയറിൽ പ്രീമിയം ഫീൽ നൽകുന്ന രീതിയിലാണ് ഹോണ്ട എലിവേറ്റ് വിപണിയിലേക്ക് എത്തുന്നത്. ഹോണ്ടയുടെ പുതുതലമുറ സിറ്റിയിൽ ഉൾപ്പെടെ നൽകിയിട്ടുള്ള ഫീച്ചറുകളാണ് എലിവേറ്റിലും നൽകിയിരിക്കുന്നത്. ഡാഷ്‌ബോർഡിന്റെ നടുക്കായി ഇടംപിടിച്ചിരിക്കുന്ന ഫ്രീ-സ്റ്റാൻഡിംഗ് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനാണ് അകത്തളത്തെ പ്രധാന ഹൈലൈറ്റ്.

10.25 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7.0 ഇഞ്ച് സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ഫോൺ ചാർജ്, കണക്‌റ്റഡ് കാർ സാങ്കേതികവിദ്യ തുടങ്ങിയ എസ്‌യുവി ലുക്ക് നൽകുന്ന ഫീച്ചറുകൾക്കൊപ്പം കാര്യക്ഷമമായ സ്റ്റോറേജ് സംവിധാനങ്ങളും വാഹനത്തിലുണ്ട്. കമ്പനിയുടെ ഇക്കോ ഗ്ലോബൽ ഡിസൈൻ ലാഗ്വേജ് അനുസരിച്ച് ഹോണ്ടയുടെ ഏഷ്യ-പസഫിക് റിസേർച്ച് ആൻഡ് ഡെവലപ്പ്മെന്റ് സെന്ററാണ് വാഹനം ഡിസൈൻ ചെയ്തിരിക്കുന്നത്. 4312 എംഎം നീളം, 1790 എംഎം വീതി, 1650 എംഎം ഉയരം, 2650 എംഎം വീൽ ബേസ് , 220 എംഎം ഗ്രൗണ്ട് ക്ലീറെൻസ്, 458 ലിറ്റർ ബൂട്ട് സ്പേസ് എന്നിങ്ങനെയാണ് വാഹനത്തിന്റെ അളവുകൾ ഉള്ളത്.

ജാപ്പനീസ് ബ്രാൻഡിന്റെ ഗ്ലോബൽ സ്മോൾ കാർ പ്ലാറ്റ്‌ഫോമിലാണ് ഹോണ്ട എലിവേറ്റ് നിർമിച്ചിരിക്കുന്നത്. അഞ്ചാം തലമുറ സിറ്റിയുടെ പ്ലാറ്റ്‌ഫോമിൽ ആണ് ഈ പുതിയ ഹോണ്ട എസ്‌യുവിയും എത്തുന്നത് എന്ന് ചുരുക്കം. 121 ബിഎച്ച്പി പവർ നൽകുന്ന 1.5, 4-സിലിണ്ടർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനിൽ ആണ് ഇതിലും നൽകിയിട്ടുള്ളത്. ഇതൊരു 4 സിലിണ്ടർ പെട്രോൾ എഞ്ചിനാണ്. 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷിലും സിവിടി ഓപ്ഷനിലും ഈ വാഹനം ലഭ്യമാകും.

ഫ്രണ്ട് ടയറുകളിലേക്കാണ് എഞ്ചിനിൽ നിന്നുള്ള കരുത്ത് പോകുന്നത്. എന്നാൽ 1.5L കരുത്തുറ്റ ഹൈബ്രിഡ് പതിപ്പിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങൾ പുറത്തു വന്നിട്ടില്ല അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എലിവേറ്റിന് ഇലക്ട്രിക് പവർ ട്രെയിൻ ലഭിക്കുമെന്നും ഹോണ്ടയും അറിയിച്ചിട്ടുണ്ട്.

എലിവേറ്റിന് ഹോണ്ട സെൻസിംഗ് എന്ന് വിളിക്കപ്പെടുന്ന അഡാസ് ഫീച്ചറും ലഭിക്കുന്നുണ്ട്. ഇതിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, റോഡ് ഡിപ്പാർച്ചർ മുന്നറിയിപ്പ്, ഓട്ടോമാറ്റിക് ഹൈ ബീം അസിസ്റ്റ് തുടങ്ങിയ നൂതന സുരക്ഷാ ഫീച്ചറുകളാണ് കമ്പനി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹോണ്ട സിറ്റിയുടെ പുതിയ പതിപ്പിലുള്ള അതേ ഫീച്ചർ തന്നെയാണ് എലിവേറ്റിലും കമ്പനി നൽകിയിരിക്കുന്നത്.

വാഹനത്തിന്റെ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 11 ലക്ഷം രൂപ മുതൽ 17 ലക്ഷം വരെയായിരിക്കും വില എന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനം പുറത്തിറക്കുന്നതിന് മുന്നോടിയായി 21000 രൂപ നൽകി ബുക്ക് ചെയ്യാൻ സാധിക്കും. എലിവേറ്റിന്റെ സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പും വൈകാതെ വിപണിയിലെത്തും എന്നാണ് റിപ്പോർട്ട്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗൺ ടൈഗൺ, സ്‌കോഡ കുഷാക്ക്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, എംജി ആസ്റ്റർ എന്നിവയോടായിരിക്കും എലിവേറ്റ് മത്സരിക്കുക.

Latest Stories

ലോകസഭ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ മുന്നേറ്റം പലരെയും ആകുലപ്പെടുത്തുന്നു; ബിഡിജെഎസ് എക്കാലത്തും ബിജെപിയുടെ പങ്കാളി; എന്‍ഡിഎ വിടുമെന്നത് വ്യാജ പ്രചരണമെന്ന് തുഷാര്‍

ചരിത്രത്തിന് തൊട്ടരികിൽ രാഹുൽ, രോഹിത്തിനും കോഹ്‌ലിക്കും സച്ചിനും സ്വന്തമാക്കാൻ സാധിക്കാത്ത അതുല്യ നേട്ടം; പ്രതീക്ഷയിൽ താരം

കോഹ്‌ലിക്ക് ഇപ്പോൾ ഉള്ളത് ഇപിഡിഎസ് സിൻഡ്രോം, അതാണ് അവനെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്ന് തടയുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഇതിഹാസം

BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്

കേരളത്തിന് നിരവധി വൈദ്യുതി ആവശ്യങ്ങള്‍; ജലവൈദ്യുത പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി; വാണിജ്യ നഷ്ടം കുറച്ചതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍