252 കോടി രൂപ! ഈ മെഴ്‌സിഡസ് മോഡൽ എങ്ങനെ 'ലോകത്തിലെ ഏറ്റവും വിലയേറിയ കാർ' ആയി?

കാറുകളോടുള്ള ഇഷ്ടത്തെ കുറിച്ച് ഒരു കാർ പ്രേമിയോട് ചോദിച്ചാൽ അവർക്ക് നൂറു നാവായിരിക്കും പറയാൻ. കാശുണ്ടെങ്കിൽ ഏത് വിലയേറിയ കാറും വാങ്ങുന്നവരാകും ഇക്കൂട്ടർ. ഇനി ലോകത്തിലെ ഏറ്റവും വില കൂടിയ കാറിനെക്കുറിച്ച് പറയുകയാണെങ്കിൽ 30 ദശലക്ഷം ഡോളർ (ഏകദേശം 252 കോടി രൂപ) വില വരുന്ന ഒരു റോൾസ് റോയ്‌സ് ലാ റോസ് നോയർ ഡ്രോപ്‌ടെയിലിനെ കുറിച്ചാണ് സംസാരിക്കാനുള്ളത്.

എന്നാൽ 1955-ൽ മെഴ്‌സിഡസ് ബെൻസ് പുറത്തിറക്കിയ 300 SLR Uhlenhaut കൂപ്പെയെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? നിലവിൽ, ഈ വിൻ്റേജ് കാറിൻ്റെ രണ്ട് യൂണിറ്റുകൾ മാത്രമാണ് ലോകത്ത് നിലവിലുള്ളത്. 2022 മെയ് മാസത്തിലെ കാർ ലേലത്തിൽ അവയിലൊന്ന് 142 ദശലക്ഷം ഡോളറിനാണ് വിറ്റിരുന്നു. ഇതോടെ ഈ കാർ ഇതുവരെയുള്ള ലേലങ്ങളിൽ വിറ്റ ഏറ്റവും ചെലവേറിയ ഫോർ വീലറായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം പിടിക്കുകയും ചെയ്തു.

നേരത്തെ 1963-ലെ ഫെരാരി 250 GTO യ്ക്ക് ആയിരുന്നു ‘ഏറ്റവും മൂല്യമുള്ള കാർ’ എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നത്. 2018-ൽ 70 ദശലക്ഷം ഡോളറിൻ്റെ ലേലം ആണ് ഈ അമൂല്യമായ പതിപ്പ് വിളിച്ചെടുത്തത്. കമ്പനിയുടെ സിൽവർ ആരോസ് റേസിംഗ് ടീമിന് വേണ്ടി റുഡോൾഫ് ഉഹ്ലെൻഹാട്ട് ആണ് Mercedes-Benz 300 SLR രൂപകല്പന ചെയ്തത് എന്നാണ് റിപോർട്ടുകൾ. ഭാരം കുറഞ്ഞ ഫ്രെയിമിന് മാത്രമല്ല കാറിനും മെഴ്‌സിഡസിൻ്റെ കിരീടം നേടിയ W196 ഫോർമുല വൺ കാറിൽ നിന്ന് സംയോജിപ്പിച്ച കരുത്തുറ്റ പവർട്രെയിനിനും ഇത് ജനപ്രിയമായിരുന്നു.

ഈയിടെ ഇൻസ്റ്റാഗ്രാമിൽ ‘സൂപ്പർകാർ ബ്ലോണ്ടി’ എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഓട്ടോ പ്രേമിയ്ക്ക് മെഴ്‌സിഡസ് ബെൻസ് 300 SLR-ൻ്റെ ഒരു ടെസ്റ്റ് ഡ്രൈവ് ആസ്വദിക്കാനുള്ള അവസരം ലഭിച്ചിരുന്നു. മെറ്റയിൽ പങ്കുവച്ച ഒരു വീഡിയോയിൽ, വിൻ്റേജ് കാറിൻ്റെ വിശദാംശങ്ങൾ അടക്കം ഈ യുവതി പോസ്റ്റ് ചെയ്തിരുന്നു. ഒരു ചെറിയ ക്യാബിനോടൊപ്പം ചുവന്ന ലെതർ ഫിനിഷുള്ള ഇൻ്റീരിയർ ആണ് വാഹനത്തിനുള്ളത്.

യഥാർത്ഥത്തിൽ ഒരു റേസിംഗ് കാറായി രൂപകല്പന ചെയ്ത കാറാണ് മെഴ്‌സിഡസ് ബെൻസ് 300 SLR. ഒരു എക്സ്ട്രാ വീലും ചില അത്യാവശ്യ ഭാഗങ്ങളും മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന കാറിന്റെ ബൂട്ട് സ്പേസിൽ വളരെ കുറച്ച് സ്ഥലമേ ഉള്ളൂ. ഇതിൽ സ്റ്റിയറിംഗ് നീക്കം ചെയ്യാൻ സാധിക്കും. മാത്രമല്ല, സിറ്റിംഗ് ക്രമീകരണവും വളരെ ആകർഷകമാണ്.
‘രണ്ടു കാലുകൾക്കും വാഹനത്തിൽ ഇടമില്ല. നിങ്ങൾ ചെയ്യേണ്ടത് രണ്ട് കാലുകളും ഇരുവശത്തുമായി വയ്ക്കുക എന്നതാണ്’ എന്നാണ് സൂപ്പർകാർ ബ്ലോണ്ടി കാറിനെക്കുറിച്ച് വീഡിയോയിൽ പറയുന്നത്.

മെഴ്‌സിഡസ് ബെൻസ് 300 SLR-ൻ്റെ പുതിയ ഉടമയായി മാറിയ ഭാഗ്യശാലിക്ക് കാർ വീണ്ടും വിൽക്കാൻ അനുവാദമില്ല എന്നാണ് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 3.0 ലിറ്റർ സ്‌ട്രെയിറ്റ്- 8 എഞ്ചിനുമായി ജോടിയാക്കിയ ഇതിന് മണിക്കൂറിൽ 180 മൈൽ (290 കി. മീ) വേഗത കൈവരിക്കാൻ കഴിയും. 1950-കളിൽ ഇത് പുറത്തിറക്കിയപ്പോൾ 300 SLR Uhlenhaut Coupe ലോകത്തിലെ ഏറ്റവും വേഗതയേറിയ റോഡ് കാർ ആയി മാറിയിരുന്നു. പ്രസിദ്ധമായ W 196 R ഗ്രാൻഡ് പ്രിക്സ് കാറിൻ്റെ സ്ട്രീറ്റ്-ലീഗൽ വേരിയൻ്റായിട്ടാണ് ഇത് യഥാർത്ഥത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Latest Stories

IND VS AUS: എന്നെ സ്ലെഡ്ജ് ചെയ്ത അവൻ..., ജയ്‌സ്വാളിനെക്കുറിച്ച് പ്രതികരണവുമായി മിച്ചൽ സ്റ്റാർക്ക്; നാളെ കളി മാറും

IPL 2025: ചെന്നൈ സൂപ്പർ കിങ്‌സ് എന്നാ സുമ്മാവാ, ലേലത്തിൽ പൊക്കിയ താരം നടന്നുകയറിയത് ചരിത്രത്തിലേക്ക്; ഹാർദിക്കിന് അടക്കം കൊടുത്തത് വമ്പൻ പണി

''വയനാട് എന്താ ഇന്ത്യയില്‍ അല്ലേ?''; കേരളത്തോടുള്ള കേന്ദ്ര അവഗണന; രാജ്ഭവന് മുന്നിലും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇന്ന് എല്‍ഡിഎഫിന്റെ പ്രക്ഷോഭം

മൂന്ന് മണിക്കൂറിന് ശേഷം യാത്രക്കാര്‍ക്ക് ആശ്വാസം; ഒടുവില്‍ വന്ദേഭാരത് എക്‌സ്പ്രസ് യാത്ര പുനഃരാരംഭിച്ചു

"വിരാട് കോഹ്‌ലിയുടെ ആഗ്രഹം പാകിസ്ഥാനിൽ വന്ന് ആ കാര്യം ചെയ്യണം എന്നായിരുന്നു"; മുൻ പേസർ ഷൊഹൈബ് അക്തറിന്റെ വാക്കുകൾ ഇങ്ങനെ

ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പിതാവില്‍ നിന്ന് കൈക്കൂലി വാങ്ങി; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

"ഓസ്‌ട്രേലിയ പേടിച്ച് വിറയ്ക്കുന്നത് ആ താരത്തെ കണ്ടിട്ടാണ്, അവൻ അപകടകാരിയാണ്"; മൈക്കൽ ക്ലാർക്കിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അസമില്‍ ബീഫ് നിരോധിച്ചു; ബീഫ് കഴിക്കേണ്ടവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് അസം മന്ത്രി

വന്ദേഭാരത് എക്സ്പ്രസ് വഴിയിലായി; വാതില്‍ പോലും തുറക്കാനാകുന്നില്ലെന്ന് യാത്രക്കാര്‍

"നിന്റെ മടിയും ഫോണും ആദ്യം മാറ്റണം, ഇങ്ങനെ അലസനാകരുത്, എങ്കിൽ നിനക്ക് രക്ഷപെടാം"; ഉപദേശിച്ച് മുൻ ഇംഗ്ലണ്ട് താരം