കറണ്ടിൽ 473 കി.മീ ഓടുന്ന ക്രെറ്റ ! ഇനി വില കൂടി അറിഞ്ഞാൽ മതി...

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന എസ്‌യുവിയായ ഹ്യുണ്ടായ് ക്രെറ്റയ്ക്ക്
ഒരു എതിരാളിയുണ്ടെങ്കിൽ അത് ടാറ്റ നെക്സോൺ ആണ്. മത്‌സരം രണ്ട് സെഗ്മെന്റിൽ ആണെങ്കിലും വിൽപ്പനയുടെ കാര്യത്തിൽ മുന്നിലുള്ളത് ടാറ്റയുടെ കോംപാക്‌ട് എസ്‌യുവി തന്നെയാണ്. വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനുകളും ഫീച്ചറുകളും സേഫ്റ്റിയും ഒക്കെയാണ് ഇവ രണ്ടും അതിവേഗം വിറ്റഴിയാനുള്ള കാരണം എന്നുതന്നെ പറയാം. നെക്സോൺ ഇലക്ട്രിക്കിലും കൂടി വിൽക്കുന്നുണ്ടെന്നതും ഗുണം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ വൈദ്യുത വാഹന രംഗത്തേക്ക് ഇറങ്ങാൻ പോവുകയാണ് ഹ്യുണ്ടായി ക്രെറ്റ ഇവി.

അധികം വൈകാതെ തന്നെ ഹ്യുണ്ടായ് ഇവി യാഥാർഥ്യമാകും എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പെട്രോൾ, ഡീസൽ, ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ ഇതുവരെ വാങ്ങാൻ പറ്റിയിരുന്ന ക്രെറ്റ ഇനി ഇലക്ട്രികിലും ആളുകൾക്ക് സ്വന്തമാക്കാനാകും. കറണ്ടിൽ ഓടിക്കാനാകുന്ന കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തികൊണ്ടുള്ള ടീസർ വീഡിയോയും ഹ്യുണ്ടായ് ഇപ്പോൾ പങ്കുവച്ചിട്ടുണ്ട്

വരാനിരിക്കുന്ന ഇവി മോഡലിന്റെ റേഞ്ചും പെർഫോമൻസ്, ബാറ്ററി തുടങ്ങിയ എല്ലാ കാര്യങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ഒപ്പം എക്സ്റ്റീരിയറിന്റെ കാഴ്ചകളും ആളുകളിലേക്ക് എത്തിച്ചിട്ടുണ്ട്. ഡിസൈനിലേക്ക് നോക്കുകയാണെങ്കിൽ ICE എഞ്ചിൻ മോഡലിന് സമാനമായ രൂപകൽപ്പന തന്നെയാണ് ഇവിയിലും നിലനിർത്തിയിരിക്കുന്നത്. എന്നാൽ വൈദ്യുത പതിപ്പിന്റേതായ ചില നവീകരണങ്ങളും പുറത്ത് കാണാനാവും.

മുൻവശത്തെ ഗ്രില്ലിന് പകരം ക്ലോസ്‌ഡ് സ്റ്റൈലിലുള്ള ഫ്രണ്ട് ഫെയ്‌സാണ് ഹ്യുണ്ടായ് ക്രെറ്റ ഇവിയിൽ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ മധ്യഭാഗത്തായി ചാർജിംഗ് പോർട്ടും പുതിയൊരു ഫ്രണ്ട് ബംബറും കൂടി കമ്പനി കൊടുത്തിരിക്കുന്നത് പ്രായോഗികതയും സ്റ്റൈലും ഒരുപോലെ നൽകുന്നുണ്ട്. വശക്കാഴ്ചകളിലേക്ക് നോക്കുകയാണെങ്കിൽ പെട്രോൾ-ഡീസൽ മോഡലുകൾക്ക് സമാനമായ രൂപമാണ് ഇലക്ട്രിക് എസ്‌യുവിയും വഹിക്കുന്നത്.

17 ഇഞ്ച് വലിപ്പമുള്ള എയ്‌റോ അലോയ് വീലുകളാണ് ഇവിക്ക് കമ്പനി സമ്മാനിച്ചിരിക്കുന്നത്. പിന്നിൽ അതേ ടെയിൽ ലൈറ്റുകൾ നിലനിർത്തിക്കൊണ്ട് പുതിയൊരു ബംബർ കൊടുക്കാനും ഹ്യുണ്ടായ് തീരുമാനിക്കുകയായിരുന്നു. എക്‌സിക്യൂട്ടീവ്, സ്മാർട്ട്, പ്രീമിയം, എക്‌സലൻസ് എന്നിങ്ങനെ നാല് വേരിയന്റുകളിലാവും ക്രെറ്റ ഇവി വിപണിയിലെത്തുക. ഒപ്പം 8 മോണോടോണുകൾ, 3 മാറ്റ് നിറങ്ങൾ ഉൾപ്പെടെ രണ്ട് ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളും ഇലക്ട്രിക് എസ്‌യുവിക്ക് മാറ്റേകാനായി എത്തും.

എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും ഏറെക്കുറെ സമാനമാണ്. എന്നാൽ ഫീച്ചറുകളും സമാനമായിരിക്കാൻ സാധ്യതയില്ല. ഇവിയെ കളറാക്കാൻ ചില അധിക സവിശേഷതകൾ വാഹനത്തിൽ ഒരുന്നുണ്ടെന്നാണ് വിവരം. ICE മോഡലിൽ കാണുന്നതു പോലെ ഇൻഫോടെയ്ൻമെൻ്റിനും ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിനും വേണ്ടിയുള്ള ഡ്യുവൽസ്‌ക്രീൻ സജ്ജീകരണം, ലെതറെറ്റ് ഡാഷ്‌ബോർഡ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ വഴിയുള്ള വയർലെസ് കണക്റ്റിവിറ്റി ഫീച്ചർ എന്നിവയെല്ലാം ഇലക്ട്രിക് എസ്‌യുവിയിലുണ്ടാവും. ഹ്യുണ്ടായ് അൽകസാറിനൊപ്പം കണ്ട ഡിജിറ്റൽ കീയും ഇവിയിലുണ്ടാവും.

വൈവിധ്യമാർന്ന ഡ്രൈവിംഗ് സാഹചര്യങ്ങളും പൊരുത്തപ്പെടാൻ കഴിയുന്ന 42 kW, 51.4 kWh എന്നിങ്ങനെ ബാറ്ററി പായ്ക്കാണ് വാഹനത്തിലുള്ളത്. ഹ്യുണ്ടായ് ക്രെറ്റ ഇവിയുടെ 42 kWh ബാറ്ററി പായ്ക്ക് വേരിയൻ്റിന് ഒറ്റ ചാർജിൽ 390 കിലോമീറ്റർ റേഞ്ച് നൽകാനും പ്രാപ്‌തമായിരിക്കും. സിംഗിൾ ചാർജിൽ ഏകദേശം 473 കിലോമീറ്റർ റേഞ്ചായിരിക്കും 51.4 kWh വേരിയന്റുകൾക്കുണ്ടാവുക. എന്നാൽ യഥാർഥ റോഡ് സാഹചര്യങ്ങളിൽ റേഞ്ച് 392 കിലോമീറ്ററായി മാറുമെന്നും ടീസർ വീഡിയോ സൂചിപ്പിക്കുന്നുണ്ട്.

ഡിസി ചാർജിംഗ് ഉപയോഗിച്ച് 58 മിനിറ്റിനുള്ളിൽ ക്രെറ്റ ഇലക്ട്രിക് 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. അതേസമയം 11 കിലോവാട്ട് സ്മാർട്ട് കണക്റ്റഡ് വാൾ ബോക്സ് ചാർജറിന് എസി ഹോം ചാർജിംഗ് ഉപയോഗിച്ച് 4 മണിക്കൂറിനുള്ളിൽ 10 ശതമാനം മുതൽ 100 ​​ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്നും കമ്പനി പറയുന്നു. കോനയ്ക്കും അയോണിക് 5 എസ്‌യുവിക്കും ശേഷം ഹ്യുണ്ടായ് പുറത്തിറക്കുന്ന മൂന്നാമത്തെ ഇവിയായിരിക്കും ക്രെറ്റയുടെ വൈദ്യുത പതിപ്പ്.

Latest Stories

'പി ആർ ബലത്തിനും പണക്കൊഴുപ്പിനും മുൻപിൽ നിയമവ്യവസ്ഥ മുട്ടിലിഴയരുത്'; ഹണി റോസിന് പിന്തുണയുമായി വി ടി ബൽറാം

ആൺനോട്ടങ്ങളെയും ലൈംഗിക ദാരിദ്ര്യത്തെയും വളരെ ബുദ്ധിപരമായി ഉപയോഗപ്പെടുത്തുന്നു; ഹണി റോസിനെതിരെ ഫറ

സ്ത്രീത്വത്തെ അപമാനിച്ചതിന് ബോബി ചെമ്മണ്ണൂരിനെതിരെ കേസ്; ഹണി റോസിന്റെ പരാതിയിൽ നടപടി

സിബിഐ പാർട്ടിയെ പ്രതിയാക്കിയതാണ്, പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഐഎമ്മിന് ബന്ധമില്ല: എംവി ഗോവിന്ദൻ

തെറിയും മോശം വാക്കുകളും പറയുന്നതാണോ നിങ്ങളുടെ ആരാധന, എന്തിനാണ് ഈ ഇരട്ട മുഖം?

2025 സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ച നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.4 ശതമാനത്തിലേക്ക് കുറയാൻ സാധ്യതയുള്ളതായി സർക്കാർ കണക്കുകൾ

തിരിച്ചുവരവ് അറിയിച്ച് ഇന്ത്യ പേസർ മുഹമ്മദ് ഷമി

ഞാനായിരുന്നു പരിശീലകനെങ്കില്‍ അവന്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ കളിച്ചേനെ: ബിസിസിഐയെ രൂക്ഷമായി വിമര്‍ശിച്ച് രവി ശാസ്ത്രി

തൃണമൂല്‍ കോണ്‍ഗ്രസില്‍ തമ്മില്‍തല്ല്; മമതയും അനന്തരവന്‍ അഭിഷേകും തമ്മില്‍ ശീതസമരം; രണ്ട് വിഭാഗമായി ചേരിതിരിഞ്ഞു ചര്‍ച്ചകള്‍; ബംഗാളില്‍ ബിജെപിയ്ക്ക് ഗുണം ചെയ്യുമോ തൃണമൂല്‍ പോര്?

ഇന്ത്യയിൽ 3 ബില്യൺ ഡോളർ നിക്ഷേപിക്കാൻ മൈക്രോസോഫ്റ്റ്, 2030-ഓടെ 10 ദശലക്ഷം ആളുകളെ AI-യിൽ പരിശീലിപ്പിക്കും