മാരുതിയുടെ തലതെറിച്ചവന്‍ ! വന്നത് പുലിയായി, ഇപ്പോൾ മാരുതിയുടെ ഏറ്റവും കുറഞ്ഞ വില്‍പ്പനയുള്ള കാർ !

മഹീന്ദ്ര പുതിയ ഥാർ എത്തിച്ചതോടെയാണ് ഇന്ത്യൻ വിപണിയിൽ ഓഫ്‌റോഡർ എസ്‌യുവി വിഭാഗത്തിന്റെ തലവര പ്രതീക്ഷിക്കാത്ത വിധം മാറിയത്. ഓഫ്റോഡിങ് സ്നേഹികളുടെ ആദ്യ ചോയ്‌സായി മാറിയ ഥാറിന്റെ വിൽപനയും ഏറെ ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ വർഷം ജൂണിലാണ് ജിംനി 5 ഡോറുമായി മാരുതി സുസുക്കി സെഗ്മെന്റിൽ അരങ്ങേറിയത്. ആഗോളതലത്തിൽ ജിംനിയുടെ 3 പതിപ്പ് വളരെ പ്രശസ്‌തമാണ്.

സെഗ്മെന്റിൽ നിലവിൽ മുന്നിൽ നിൽക്കുന്ന ഥാറിനെ പിന്നിലാക്കാൻ വേണ്ടിയായിരുന്നു ജിംനി 5 ഡോർ അവതരിച്ചത്. എന്നാൽ ഇവയുടെ വിൽപ്പന കമ്പനിയുടെ പ്രതീക്ഷകൾ തെറ്റിച്ചു. ലോഞ്ച് ചെയ്തതിന് ശേഷം ഇതുവരെയും വിൽപ്പനയിൽ ഥാറിന് വെല്ലുവിളി ഉയർത്താൻ ജിംനിക്ക് സാധിച്ചില്ല. 2024 ജനുവരിയിലെ വിൽപ്പന കണക്കുകൾ പുറത്ത് വരുമ്പോൾ ജിംനിയുടെ നില കൂടുതൽ പരിതാപകരമാണ്.

ഥാറിന്റെയും ജിംനിയുടെയും വിൽപ്പന കണക്കുകൾ നോക്കുകയാണെങ്കിൽ ഇക്കാര്യങ്ങൾ നമുക്ക് മനസിലാക്കാൻ സാധിക്കും. 2023 ജൂണിലാണ് മഹീന്ദ്ര ഥാർ, ഫോഴ്സ് ഗൂർഖ എന്നിവയെ നേരിടാനായി മാരുതി സുസുക്കി 5-ഡോർ ജിംനി ഇന്ത്യയിൽ അവതരിപ്പിച്ചത്. ലോഞ്ച് ചെയ്ത മാസം 3,071 യൂണിറ്റ് ജിംനിയാണ് മാരുതി സുസുക്കി വിറ്റത്. അതേസമയം, ഥാറിന്റെ 3899 യൂണിറ്റാണ് വിറ്റത്.

ആദ്യ മാസം വിൽപ്പന പൊതുവെ കുറവായിരിക്കും എന്നതുകൊണ്ട് തന്നെ വരും മാസങ്ങളിൽ വിൽപ്പന കൂടുമെന്ന് മാരുതി സുസുക്കി പ്രതീക്ഷിച്ചെങ്കിലും കണക്കുകൾ തെറ്റി. 2023 ജൂലൈയിൽ മാരുതി 3,778 യൂണിറ്റ് ജിംനി വിറ്റപ്പോൾ 1487 യൂണിറ്റ് ലീഡുമായി മഹീന്ദ്ര വിറ്റത് 5265 ഥാറുകളാണ്. 2023 ഓഗസ്റ്റിൽ ജിംനിയേക്കാൾ 2,847 യൂണിറ്റുകൾ അധികം വിറ്റ് ഥാർ ആ മാസവും സ്വന്തം പേരിലാക്കി.

2023 സെപ്റ്റംബറിൽ ജിംനിയേക്കാൾ 2,766 യൂണിറ്റ് അധികം ഥാറുകളാണ് വിറ്റുപോയത്. ഒക്‌ടോബറിൽ ഥാറിന്റെ ലീഡ് 3,741 യൂണിറ്റായി വർധിച്ചു. നവംബറിൽ ഉത്സവ സീസണായിട്ടും മികച്ച ഓഫറുകൾ നൽകിയിട്ടും ജിംനിക്ക് രക്ഷപെടാനായില്ല. നവംബറിൽ ജിംനിയുടെ 1,020 യൂണിറ്റുകൾ മാത്രമാണ് വിറ്റുപോയത്. എന്നാൽ അതേസമയം 5,810 യൂണിറ്റ് വിൽപ്പനയുമായി ഥാർ ലീഡ് 4,790 യൂണിറ്റാക്കി നിലനിർത്തി.

ഉയർന്ന പ്രാരംഭ വിലയും ഡീസൽ എഞ്ചിന്റെ ഇല്ലായ്മയുമാണ് വിൽപ്പനയിൽ തിരിച്ചടിക്ക് കാരണമായത് എന്ന് മാരുതിക്ക് മനസ്സിലായി. ഇതോടെ 2 ലക്ഷം രൂപ കുറഞ്ഞ വിലയിൽ 2023 ഡിസംബറിൽ കമ്പനി ജിംനി തണ്ടർ എഡിഷൻ പുറത്തിറക്കി. എക്‌സ്‌ഷോറൂം വിലയിൽ ലക്ഷങ്ങളുടെ കുറവിനൊപ്പം 25,000 രൂപ വില വരുന്ന സൗജന്യ ആക്‌സസറികളും നൽകിയെങ്കിലും വിൽപനയിൽ കാര്യമായ മാറ്റമുണ്ടായില്ല.

ജിംനിയുടെ 730 യൂണിറ്റുകൾ മാത്രമാണ് ഡിസംബറിൽ വിറ്റത്. ഥാറിന്റെ 5,793 യൂണിറ്റുകൾ വിറ്റ് ശക്തരായി മഹീന്ദ്ര തുടരുകയും ചെയ്തു. എന്നാൽ 2024 ജനുവരിയിൽ മഹീന്ദ്ര എക്കാലത്തെയും ഉയർന്ന വിൽപ്പനയുമായി ഥാറിന്റെ 6,059 യൂണിറ്റുകൾ വിതരണം ചെയ്തു. എന്നാൽ കഴിഞ്ഞ മാസം വെറും 163 പേർ മാത്രമാണ് ജിംനി വാങ്ങാനെത്തിയത്. 2024 ജനുവരിയിൽ ഏറ്റവും കുറഞ്ഞ വിൽപ്പനയുള്ള മാരുതി കാർ കൂടിയായിരിക്കുകയാണ് ജിംനി.

Latest Stories

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ