വില കുറച്ചു കൂടുതല്ലല്ലേ? ഹിമാലയന്റെ ചീട്ട് കീറുമോ കവാസാക്കി KLX230

ഇന്ത്യൻ വിപണിയിലേക്ക് പണ്ട് ബജാജിന്റെ കൈപിടിച്ച് വന്ന സൂപ്പർബൈക്ക് നിർമാതാക്കളാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ കവസാക്കി. അന്നത്തെ ബ്രാൻഡ് അല്ല ഇപ്പോഴുള്ള ബ്രാൻഡ്. ഇന്ന് പ്രീമിയം മോട്ടോർസൈക്കിളുകൾ മാത്രം പുറത്തിറക്കുന്ന കവസാക്കി ഇന്ത്യയ്ക്ക് വേണ്ടി പുത്തനൊരു അഡ്വഞ്ചർ ബൈക്കിനെ കൊണ്ടുവന്നിരിക്കുകയാണ്. KLX230 എന്ന മോഡലാണ് ഇന്ത്യക്കാർക്കിടയിൽ അഡ്വഞ്ചർ മോഡലുകൾക്ക് വന്ന സ്വീകാര്യത മുതലെടുക്കാനായി എത്തിയിരിക്കുന്നത്.

ഡിസൈൻ വശങ്ങളിലേക്ക് നോക്കുകയാണെങ്കിൽ ഈ മോഡലിന് അഡ്വഞ്ചർ ബൈക്ക് എന്ന് വിളിക്കുന്നതിനേക്കാൾ ചേരുക ഡ്യുവൽ സ്‌പോർട് മോട്ടോർസൈക്കിൾ എന്നായിരിക്കും. വളരെ മെലിഞ്ഞ രൂപമാണ് മോഡലിനുള്ളത്. എങ്കിലും ഒന്നാന്തരം നിർമാണ നിലവാരവും പരുക്കൻ ശൈലിയുമാണ് കവസാക്കി KLX230 പതിപ്പിനുള്ളത്. പ്ലാസ്റ്റിക് കൗളാൽ ചുറ്റപ്പെട്ട ഷഡ്ഭുജാകൃതിയിലുള്ള ഹെഡ്‌ലൈറ്റാണ് മുൻവശത്തെ പ്രധാന ആകർഷണം. ഒപ്പം സീറ്റിനടിയിലേക്ക് ഉയർന്നിരിക്കുന്ന എക്‌സ്‌ഹോസ്റ്റും ഉണ്ട്.

സീറ്റിംഗ് ടൂറിംഗിന് പറ്റിയ രീതിയിലല്ല ക്രമീകരിച്ചിരിക്കുന്നത്. ഓഫ്-റോഡിലും ട്രാക്കിലും കഴിവ് കാണിക്കാനുള്ള രീതിയിലാണ് ബൈക്ക് പൂർണമായും പണികഴിപ്പിച്ചിരിക്കുന്നത്. ഡ്യുവൽ സ്‌പോർട്ട് മോട്ടോർസൈക്കിൾ ആയതുകൊണ്ട് തന്നെ ഭാരം വളരെ കുറവാണ്. പാർട്സുകൾ കുറവായതിനാൽ വീണാലും വാഹനത്തിന് എന്തെങ്കിലും പറ്റുമോയെന്ന പേടിയും വേണ്ട.

ലൈം ഗ്രീൻ, ബാറ്റിൽ ഗ്രേ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് കവസാക്കിയുടെ പുത്തൻ മോഡൽ എത്തുന്നത്. 8,000 ആർപിഎമ്മിൽ 18.1 ബിഎച്ച്പി പവറും 6,400 ആർപിഎമ്മിൽ 18.3 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 233 സിസി എയർ കൂൾഡ് മോട്ടോറാണ് KLX230 ഡ്യുവൽ സ്പോർട്ട് ബൈക്കിന് കരുത്ത് പകരുന്നത്. 6-സ്പീഡ് ഗിയർബോക്സുമായിട്ടാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

താരതമ്യേന ചെറിയ ഫ്യുവൽ ടാങ്ക് ശേഷിയാണ് മോഡലിനുള്ളത്. അതായത് വെറും 7.6 ലിറ്റർ ഇന്ധനം മാത്രമാണ് ഒരുതവണ പരമാവധി നിറയ്ക്കാൻ സാധിക്കുക. അതുകൊണ്ട് ടൂറിംഗിന് പറ്റില്ല. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കുകയാണെങ്കിൽ മുൻവശത്ത് 240 മില്ലീമീറ്റർ ട്രാവലുള്ള 37 എംഎം ടെലിസ്‌കോപിക് ഫോർക്കും പിന്നിൽ 250 മില്ലീമീറ്റർ ട്രാവൽ സൗകര്യമുള്ള മോണോഷോക്കുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഒരു മോണോടോൺ എൽസിഡി ഡിസ്‌പ്ലേയോടെയാണ് കവസാക്കി KLX230 വരുന്നത്. ഇതിൻ്റെ ബ്രേക്കിംഗ് സജ്ജീകരണത്തിൽ ഫ്രണ്ട്, റിയർ ഡിസ്‌ക് ഉൾപ്പെടുന്നു. സ്വിച്ചബിൾ ഡ്യുവൽ ചാനൽ എബിഎസിന്റെ സഹായവും മോട്ടോർസൈക്കിളിലുണ്ട്. 21 ഇഞ്ച് ഫ്രണ്ട്, 18 ഇഞ്ച് റിയർ സ്‌പോക്ക് വീലുകളുമായി വരുന്ന മോഡലിന് 843 എംഎം സീറ്റ് ഹൈറ്റ്, 239 എംഎം ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ കൂടിയാവുമ്പോൾ കട്ട ഓഫ്-റോഡർ എന്ന നിലയിൽ ശ്രദ്ധ നേടിയേക്കാം.

മോഡലിന്റെ പ്രധാന എതിരാളിയാണ് ഹീറോ എക്‌സ്‌പൾസ് 400V മോഡൽ. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ കവസാക്കി KLX230 ഇരട്ടി വിലയുള്ളതാണ്. കവസാക്കി നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും താങ്ങാനാവുന്ന മോഡൽ W 175 റെട്രോയാണ്. അതിന് ശേഷമായാണ് KLX230 സ്ഥാനം പിടിക്കുക.

താങ്ങാനാവുന്ന വിലയിൽ ഈ മോഡൽ വിപണനത്തിന് എത്തുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ഈ പ്രതീക്ഷകളെല്ലാം തെറ്റിച്ച് ഏവരെയും നിരാശപെടുത്തിയേക്കാവുന്ന വില നിർണയമാണ് കവസാക്കി പുത്തൻ ബൈക്കിന് ഇട്ടിരിക്കുന്നത്. KLX230 സ്വന്തമാക്കണമെങ്കിൽ 3.30 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. അങ്ങനെ നോക്കുമ്പോൾ നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും ചെലവേറിയ ഡ്യുവൽ സ്‌പോർട്ട് മോട്ടോർസൈക്കിൾ ആയിരിക്കും ഇത്. റോയൽ എൻഫീൽഡ് ഹിമാലയനും ഹീറോ എക്‌സ്‌പൾസുമെല്ലാം അരങ്ങുവാഴുന്ന വിഭാഗം പിടിച്ചെടുക്കാൻ ഇതിന് സാധിക്കുമോ എന്നാണിനി കാത്തിരുന്ന് കാണേണ്ടത്.

Latest Stories

ശബരിമല സന്നിധാനത്ത് നാലര ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് രഹസ്യാന്വേഷണ വിഭാഗം

കണ്ണൂരില്‍ ദളിത് യുവതിയ്‌ക്കെതിരെ പീഡനശ്രമം; ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി അറസ്റ്റില്‍

അസര്‍ബയ്ജാന്‍ വിമാനം തകര്‍ന്നത് ബാഹ്യ ഇടപെടലിനെ തുടര്‍ന്ന്; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ്

കാലടിയില്‍ പച്ചക്കറിക്കട മാനേജരെ കുത്തിവീഴ്ത്തി 20 ലക്ഷം രൂപ കവര്‍ന്നു; ആക്രമണത്തിന് പിന്നില്‍ ബൈക്കിലെകത്തിയ രണ്ടംഗ സംഘം

ഒസാമു സുസുകി അന്തരിച്ചു; വിടവാങ്ങിയത് മാരുതി 800 ന്റെ ഉപജ്ഞാതാവ്

ഇനി നിങ്ങളുടെ വിമാനയാത്രയെന്ന സ്വപ്‌നത്തിന് ചിറക് മുളയ്ക്കും; 15,99 രൂപയ്ക്ക് വിമാനയാത്ര വാഗ്ദാനം ചെയ്ത് ആകാശ എയര്‍

BGT 2024: വിരാട് കോഹ്ലി കലിപ്പിലാണല്ലോ, ഇറങ്ങി വന്നു കണികളോട് താരം ചെയ്തത് ഞെട്ടിക്കുന്ന പ്രവർത്തി; സംഭവം വിവാദത്തിൽ

ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചത് എല്‍ഡിഎഫിന്; കെ മുരളീധരനെ തള്ളി വിഡി സതീശന്‍ രംഗത്ത്

'ബാറ്റിംഗ് ഓര്‍ഡറില്‍ താഴെപ്പോകാന്‍ നിങ്ങള്‍ എന്തു തെറ്റു ചെയ്തു?'; മത്സരത്തിനിടെ രാഹുലിനോട് ലിയോണ്‍- വീഡിയോ

BGT 2024: രോഹിത് ബാറ്റിംഗിന് വരുമ്പോൾ ഞങ്ങൾക്ക് ആശ്വാസമാണ്; അവനെ പുറത്താകേണ്ട ആവശ്യമില്ല, തന്നെ പുറത്തായിക്കോളും"; താരത്തിന് നേരെ ട്രോള് മഴ