അടുത്ത വര്‍ഷം നിരത്തില്‍ എത്തുക അടിമുടി മാറിയ ബൊലേറോ

അടുത്ത വര്‍ഷം ആദ്യം ബാലേറോയുടെ പുത്തന്‍ രൂപത്തെ ഇറക്കാനൊരുങ്ങുകയാണ് മഹിന്ദ്ര. രണ്ട് ദശാബ്ദത്തിലേറെയായി നഗര-ഗ്രാമീണ കേന്ദ്രങ്ങളിലെ ഉപഭോക്താക്കള്‍ക്കായി ബൊലേറോ താരമാണ്. ബൊലേറോയുടെ ഒരു ഫെയ്സ്ലിഫ്റ്റ് മോഡലാണ് മഹീന്ദ്ര അവതരിപ്പിക്കാന്‍ പോകുന്നത്. ചെറിയ കോസ്‌മെറ്റിക് പരിഷ്‌ക്കാരങ്ങളോടെയാകും വാഹനത്തെ കമ്പനി അവതരിപ്പിക്കുക. 2022 തുടക്കത്തോടെ തന്നെ ചെറിയ മാറ്റങ്ങളുമായി ബൊലേറോയെ നിരത്തില്‍ പ്രതീക്ഷിക്കാം.

രണ്ടായിരത്തിലാണ് ഇന്ത്യന്‍ വാഹന വിപണിയില്‍ ബൊലേറോയെ മഹീന്ദ്ര അവതരിപ്പിക്കുന്നത്. അന്നു മുതല്‍ കമ്പനിയുടെ നിരയില്‍ നിന്നും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലും ഇതുതന്നെയാണ്. കൊവിഡ്-19 മഹാമാരിയുടെ പ്രതിസന്ധിയും അര്‍ദ്ധചാലക ചിപ്പുകളുടെ ആഗോള ക്ഷാമവും കാരണം ബൊലേറോ ഫെയ്സ്ലിഫ്റ്റിന്റെ അവതരണം വൈകുകയായിരുന്നു.

Mahindra Bolero facelift

മഹീന്ദ്രയുടെ ചില തെഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ മുഖംമിനുക്കിയ മോഡലിനായുള്ള അനൗദ്യോഗിക ബുക്കിംഗുകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. പുതിയ ബൊലേറോയുടെ പരിഷ്‌ക്കാരങ്ങളില്‍ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനും പുതുക്കിയ മുന്‍വശവുമാണ് ഉള്‍പ്പെടുക. ഫെയ്സ്ലിഫ്റ്റഡ് ബൊലേറോയിലെ ഫീച്ചര്‍ ലിസ്റ്റ് അതേപടി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. AUX, USB കണക്റ്റിവിറ്റിയുള്ള ബ്ലൂടൂത്ത് പ്രാപ്തമാക്കിയ മ്യൂസിക് സിസ്റ്റം, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കീലെസ് എന്‍ട്രി, മാനുവല്‍ എസി തുടങ്ങിയ സവിശേഷതകള്‍ പുതിയ ബൊലേറോയിലും കാണും. 74 ബി എച്ച് പി കരുത്തും 210 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 3 സിലിണ്ടര്‍, എംഹോക് 75 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തന്നെയായിരിക്കും പുതിയ ബൊലേറോയ്ക്കും കരുത്തേക്കുക.

2022 Mahindra Bolero Facelift Launch Next Month - Scoop

ഈ എഞ്ചിന്‍ സ്റ്റാന്‍ഡേര്‍ഡായി 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി തന്നെയാകും ജോടിയാക്കുക. വാഹനം ഒരു റിയര്‍ വീല്‍ ഡ്രൈവ് ഓപ്ഷനാണ്. ഫെയ്സ്ലിഫ്റ്റ് ചെയ്ത മോഡലിലും ഇതേ സജ്ജീകരണം പിന്തുടരാനാണ് കമ്പനിയുടെ തീരുമാനം. സുരക്ഷക്കായി ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി തന്നെ മഹീന്ദ്ര നല്‍കും.

Mahindra Bolero Neo coming soon | Autocar India

പുതുക്കിയ ബൊലേറോയുടെ മുന്‍ഭാഗം മുഴുവന്‍ ബോഡി നിറത്തില്‍ നിന്നും വ്യത്യസ്തമായ കളര്‍ സ്‌കീമില്‍ ഒരു പുതിയ ഗ്രില്‍ ബമ്പറോടുകൂടിയായിരിക്കും എത്തുക. അതുപോലെ പുതിയ ഫോഗ് ലാമ്പ് ഹൗസിംഗുകള്‍ ഉള്‍ക്കൊള്ളുന്ന ഫ്രണ്ട് ബമ്പറിനെയും ചെറുതായി മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹെഡ്ലൈറ്റ് ക്ലസ്റ്ററില്‍ വലിയ മാറ്റം ഒന്നും പ്രതീക്ഷിക്കുന്നില്ല. 2022 ബൊലേറോ ഫെയ്സ്ലിഫ്റ്റിനൊപ്പം മഹീന്ദ്ര പുതിയ കളര്‍ ഓപ്ഷനുകളും ഇറക്കുമെന്നാണ് അറിയുന്നത്. യൂട്ടിലിറ്റി വാഹനത്തിന്റെ ഇന്റീരിയറുകളും അതേപടി തുടര്‍ന്നേക്കും. എന്നാല്‍ പുതിയ അപ്‌ഹോള്‍സ്റ്ററി മെറ്റീരിയലുകള്‍ പോലെയുള്ള ചെറിയ പരിഷ്‌കാരങ്ങള്‍ പുതിയ ബൊലേറൊയില്‍ കാണാനിടയുണ്ട്.

2022 Mahindra Bolero Neo N10 Price, Specs, Top Speed & Mileage in India

നിലവിലെ മോഡലിനേക്കാള്‍ മുഖം മാറിയെത്തുന്ന പുതിയ ബൊലേറോയ്ക്ക് വിലയില്‍ വ്യത്യാസം ഉണ്ടാകുമെന്നാണ് ഇതുവരെയുള്ള നിഗമനം. 2024-25ഓടെ പുറത്തിറക്കുന്ന അടുത്ത തലമുറ ബൊലേറോയുടെ അവതരണത്തെ കുറിച്ചും മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ഥാറിന് അടിവരയിടുന്ന പുതിയ ലാഡര്‍-ഓണ്‍-ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കിയാണ് ഈ മോഡല്‍ ഒരുങ്ങുന്നത്.