20 കോടിയുടെ ഹൈപ്പര്‍ കാർ ; വാഹന പ്രേമികൾ കാത്തിരുന്ന 'ബാറ്റിസ്റ്റ'

ഇന്ത്യയിലെ ഏറ്റവും വിലയുള്ള ഹൈപ്പര്‍ കാര്‍ എന്ന വിശേഷണവുമായി ലക്ഷ്വറി കാറായ ‘ബാറ്റിസ്റ്റ ‘ ഇന്ത്യയിലെത്തി. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ വാഹന ഡിസൈനിംഗ് സ്ഥാപനമായ ഓട്ടോമൊബിലി പിനിൻഫരീനയാണ് ലോകത്തിലെ എറ്റവും വേഗമേറിയതും ഇന്ത്യയിലെ ഏറ്റവും വില കൂടിയതുമായ ബാറ്റിസ്റ്റ നിർമ്മിച്ചിരിക്കുന്നത്. ഹൈദരാബാദിൽ നടക്കുന്ന ഇ-മോട്ടോർഷോയിലാണ് ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ബാറ്റിസ്റ്റ അവതരിപ്പിച്ചത്. 20 കോടി രൂപയാണ് ബാറ്റിസ്റ്റ ഹൈപ്പര്‍ കാറിന്റെ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓൾ ഇലക്ട്രിക് അൾട്രാ ഹൈ പെർഫോമൻസ് ഹൈപ്പർ ഇലക്ട്രിക് കാർ കൂടിയാണ് ബാറ്റിസ്റ്റ .

വാഹനപ്രേമി കൂടിയായ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ഹൈദരാബാദിൽ നടന്ന ഫോർമുല ഇ വേൾഡ് ചാമ്പ്യൻഷിപ്പിൽ എത്തിയപ്പോൾ ബാറ്റിസ്റ്റ ഓടിക്കാനുള്ള അവസരം ലഭിച്ചത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിന്റെ വീഡിയോ വൈറലാവുകയും ചെയ്തിരുന്നു. ഇലക്ട്രിക് വാഹനങ്ങളാണോ ഇനി നമ്മുടെ ഭാവി എന്ന ചോദ്യത്തിനുള്ള കൃത്യമായ മറുപടിയാണ് പിനിന്‍ഫരീന ബാറ്റിസ്റ്റ . ഇത് വളരെ വേഗത കൈവരിക്കുന്ന ഒരു വാഹനമാണ്. ആനന്ദ് മഹീന്ദ്രയുടെയും അദ്ദേഹത്തിന്റെ ടീമിന്റെയും അദ്ഭുതകരമായ നേട്ടമാണ് ഈ വാഹനം. ഇന്ത്യന്‍ കമ്പനികള്‍ ഇത്തരം അത്യാധുനിക വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കാന്‍ നേതൃത്വം നല്‍കുന്നതില്‍ അഭിമാനമുണ്ടെന്ന കുറിപ്പോടെയാണ് വാഹനത്തിന്റെ ചിത്രങ്ങളും വീഡിയോകളും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.

സാധാരണ നിരത്തുകളിൽ ഓടാൻ അനുമതിയുള്ള കാറുകളിൽ ഏറ്റവും വേഗമേറിയ കാറെന്ന റെക്കോർഡ് ബാറ്റിസ്റ്റയ്ക്ക് സ്വന്തം. മറ്റ് കാറുകളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ ഡിസൈനിലാണ് ബാറ്റിസ്റ്റയുടെ രൂപകൽപ്പന. വെറും 1.79 സെക്കൻഡിൽ പൂജ്യത്തിൽ നിന്നും 60 മൈൽ (96 കിലോമീറ്റർ ) വേഗം കൈവരിക്കാനാകും എന്നതാണ് ഈ വാഹനത്തിന്റെ പ്രത്യേകത. ആഗോള വിപണിയിൽ ബാറ്റിസ്റ്റയുടെ 150 യൂണിറ്റുകൾ വിറ്റഴിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. സൂപ്പർകാറുകളുടെ പൊതുവായ ഡിസൈൻ ശൈലികൾ തന്നെയാണ് ബാറ്റിസ്റ്റയിലുമുള്ളത്. സൈഡ് ബ്ലേഡുകള്‍, ഫ്രണ്ടി സ്പ്ലിറ്റര്‍, റിയര്‍ ഡിഫ്യൂസര്‍ തുടങ്ങിയവയാണ് ഒരു സൂപ്പർ കാർ പരിവേഷം ബാറ്റിസ്റ്റയ്ക്ക് നൽകുന്നത്. എന്നാൽ ആനിവേഴ്സറിയോ മോഡല്‍ ഡിസൈനില്‍ വേറിട്ട് നില്‍ക്കുമെന്നാണ് റിപ്പോർട്ട്. പ്രീമിയം ലെതറില്‍ ഐകോണിക്ക ബ്ലു കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിങ്ങുകള്‍ നല്‍കിയുള്ള സീറ്റായിരിക്കും ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം. കറുപ്പായിരിക്കും ഇന്റീരിയറിന്റെ നിറം.

120 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്കാണ് ബാറ്റിസ്റ്റയില്‍ നൽകിയിരിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യയിലുള്ള നാല് മോട്ടോറുകളാണ് ബാറ്റിസ്റ്റയ്ക്ക് കരുത്തേകുന്നത്. ഇത് 1900 പി.എസ്. കരുത്തും 2300 എന്‍.എം ടോര്‍ക്കുമേകും. രണ്ട് സെക്കന്റിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വാഹനത്തിന് സാധിക്കും. 12 സെക്കന്റില്‍ 300 കിലോമീറ്റര്‍ വേഗതയും കൈവരിക്കാനാകും. 350 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. ഒരു ഇലക്ട്രിക് ഹൈപ്പര്‍ കാറില്‍ നല്‍കാവുന്ന ഏറ്റവും ഉയര്‍ന്ന റേഞ്ചാണ് ബാറ്റിസ്റ്റ നല്‍കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാറ്ററി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 476 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.2019-ലാണ് പിനിന്‍ഫരീന ഇലക്ട്രിക് ഹൈപ്പര്‍ കാറായ ബാറ്റിസ്റ്റ പ്രഖ്യാപിക്കുന്നത്. ഇന്ത്യൻ വിപണിയിലെത്തിയതോടെ വാഹന പ്രേമികളുടെ നീണ്ട കാലത്തെ കാത്തിരിപ്പിനാണ് വിരാമമായത് . ഇന്ത്യൻ വിപണിയിൽ ബാറ്റിസ്റ്റ അവതരിപ്പിച്ചെങ്കിലും ഇന്ത്യയിൽ ഇവയുടെ വിൽപ്പനയ്ക്കുള്ള സാധ്യത വളരെ കുറവാണെന്നാണ് റിപ്പോർട്ടുകൾ.

Latest Stories

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം