മഹീന്ദ്രയുടെ ഈ പുത്തൻ മോഡൽ ഇനി ആളുകൾ ക്യൂ നിന്ന് വാങ്ങും !

ഒരു മികച്ച സബ് 4 മീറ്റർ എസ്‌യുവി ആയിരുന്നിട്ടും ഇന്ത്യയിൽ അധികമാരും ഗൗനിക്കാതിരുന്ന ഒരു മോഡലായിരുന്നു മഹീന്ദ്ര XUV300. ടാറ്റ നെക്‌സോൺ, ഹ്യുണ്ടായ് വെന്യു, മാരുതി ബ്രെസ തുടങ്ങിയ ജനപ്രിയ വാഹനങ്ങൾക്കിടയിൽ ഈ മോഡലിന് കാര്യമായ നേട്ടമുണ്ടാക്കാനും ഈ മോഡലിന് സാധിച്ചില്ല. ഇപ്പോഴിതാ ഈ മാസം 29ന് എസ്‌യുവിയെ റീബ്രാൻഡ് ചെയ്ത് ഒന്ന് മിനുക്കി അവതരിപ്പിക്കാൻ പോകുകയാണ് മഹീന്ദ്ര.

മോഡലിനെ കുറിച്ച് ഹൈപ്പുയർത്തുന്ന തരത്തിൽ ഓരോരോ ടീസറുകൾ കഴിഞ്ഞ ഒന്ന് രണ്ട് ആഴ്ചകളായി മഹീന്ദ്ര പുറത്തു വിടുന്നുണ്ട്. ഈ അടുത്ത് പുറത്തുവിട്ട ടീസറിൽ കാറിന്റെ ഇന്റീരിയർ, സൺറൂഫ് എന്നിവയും വെളിപ്പെടുത്തിയിരുന്നു. എസ്‌യുവിയുടെ ഇന്ധനക്ഷമത കണക്കും ആക്‌സിലറേഷനും വെളിപ്പെടുത്തുന്ന പുത്തൻ ടീസറും പുറത്തു വന്നിരുന്നു.

നിലവിലുള്ള 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ DI പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുകൾ തന്നെ ആയിരിക്കും മഹീന്ദ്ര 3XO എസ്‌യുവിയിലും തുടർന്നും ഉണ്ടാവുക. മാത്രമല്ല പവർഔട്ട്പുട്ടുകൾ മാറ്റമില്ലാതെ തുടരും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുമായിട്ടായിരിക്കും എസ്‌യുവി എത്തുക. അതേസമയം DI പെട്രോൾ എഞ്ചിനോടൊപ്പം പുതിയ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സജ്ജീകരിക്കാനും സാധ്യതയുണ്ട്.

പുതിയ മഹീന്ദ്ര XUV 3XO എസ്‌യുവി ലിറ്ററിന് 20.1 കിലോമീറ്റർ മൈലേജ് നൽകുമെന്നാണ് ഏറ്റവും പുതിയ ടീസറിൽ നിന്ന് മനസിലാക്കാവുന്നത്. എസ്‌യുവി പെട്രോൾ, ഡീസൽ വേരിയന്റുകളിൽ ലഭ്യമാകും എന്നതിനാൽ ഇത് ഡീസൽ പതിപ്പിന്റെ മൈലേജ് ആയിരിക്കാം. മാത്രമല്ല പുതിയ XUV3XO-യിൽ ‘സിപ്പ്-സാപ്പ്-സൂം’ ഡ്രൈവിംഗ് മോഡുകളും ഉൾപെടുത്തിയിട്ടുണ്ട് എന്ന സൂചനകൾ ടീസറിൽ കാണാൻ സാധിക്കും. ഡൈനാമിക് ഡ്രൈവിംഗ് എക്‌സ്പീരിയൻസ് നൽകുന്നതിനായാണ് എക്കോ (സിപ്),കംഫർട്ട് (സാപ്), സ്പോർട്ട് (സൂം) മോഡുകൾ അവതരിപ്പിച്ചിരിക്കുന്നത്.

പെർഫോമൻസ് നോക്കുമ്പോൾ 4.5 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ മഹീന്ദ്ര XUV 3XO എസ്‌യുവിക്ക് കഴിയുമെന്നും ടീസറിൽ നിന്നും മനസിലാക്കാം. മുൻനിര എസ്‌യുവിയായ XUV700-യിലാണ് കമ്പനി ആദ്യമായി ഡ്രൈവിംഗ് മോഡുകൾ കൊണ്ടുവന്നത്. ആക്‌സിലറേഷൻ റൺ സമയത്ത് ഡാഷ്ബോർഡ് ഡിസ്‌പ്ലേയിൽ സാപ് മോഡ് പ്രദർശിപ്പിച്ചതിനാൽ എസ്‌യുവിയിൽ രണ്ട് ഡ്രൈവിംഗ് മോഡുകൾ മാത്രമേ ഉണ്ടാകൂ എന്ന് അനുമാനിക്കാം.

പുതിയ ഗ്രിൽ, പുതുതായി രൂപകൽപ്പന ചെയ്ത ഇൻവെർട്ടഡ് ‘C’ ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഡ്യുവൽ ബാരൽ പ്രൊജക്ടർ ഹെഡ്ലാമ്പുകൾ, പുതുക്കിയ ബമ്പർ എന്നിവയായിരിക്കും പ്രധാന എക്‌സ്റ്റീരിയർ ഹൈലൈറ്റുകൾ. ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് വൈറ്റ് ഡാഷ്ബോർഡ് തീം, HVAC വെന്റുകൾ, ക്ലൈമറ്റ് കൺട്രോൾ, സ്റ്റിയറിംഗ് വീൽ, സ്റ്റോറേജ് പോക്കറ്റുകൾ, സീറ്റുകൾ എന്നിവ ഇലക്ട്രിക് എസ്‌യുവിക്ക് സമാനമായിരിക്കും.

സെഗ്മെന്റ്-ഫസ്റ്റ് പാനരാമിക്ക് സൺറൂഫ് ആണ് ക്യാബിനിലെ പ്രധാന ഹൈലൈറ്റ്. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള ഫ്രീസ്റ്റാൻഡിംഗ് 10.25 ഇഞ്ച് ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകൾ, 7-സ്പീക്കർ ഹർമൻ കാർഡൺ ഓഡിയോ, 7 എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ലെവൽ 2 ADAS എന്നീ ഫീച്ചറുകൾ പുതിയ മോഡലിൽ കാണാം.

മഹീന്ദ്ര XUV 3XO-യുടെ ബുക്കിംഗ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു. 21,000 രൂപ ടോക്കൺ തുക നൽകി താൽപര്യമുള്ള ഉപഭോക്താക്കൾക്ക് കാർ ഇപ്പോൾ ബുക്ക് ചെയ്യാവുന്നതാണ്. ഉപഭോക്താക്കൾക്ക് മറ്റ് മോഡലുകൾക്കായുള്ള അവരുടെ നിലവിലുള്ള ബുക്കിംഗുകൾ XUV 3XO-ലേക്ക് പരിവർത്തനം ചെയ്യാനുള്ള സൗകര്യവും മഹീന്ദ്ര ഒരുക്കുന്നുണ്ട്. കിടിലൻ ഡിസൈനും ഫീച്ചർ റിച്ച് ക്യാബിനുമായി വരുന്ന പുത്തൻ മഹീന്ദ്ര 3X0 എതിരാളികളുമായുള്ള മത്സരം കടുപ്പിക്കും എന്നാണ് പ്രതീക്ഷ.

Latest Stories

സംഭവിച്ചത് ഗുരുതര വീഴ്ച, പിപി ദിവ്യയ്‌ക്കെതിരെ നടപടിയെടുത്ത് സിപിഎം; പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും നീക്കും

കരഞ്ഞൊഴിഞ്ഞ് മൈതാനം, ഹൈദരാബാദിനോടും പൊട്ടി ബ്ലാസ്റ്റേഴ്‌സ്; അതിദയനീയം ഈ പ്രകടനം

തിരൂരില്‍ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാനില്ല; തിരോധാനത്തിന് പിന്നില്‍ മണ്ണ് മാഫിയയെന്ന് കുടുംബം

റേഷന്‍ മസ്റ്ററിംഗ് എങ്ങനെ വീട്ടിലിരുന്ന് പൂര്‍ത്തിയാക്കാം?

പാലക്കാട് പണമെത്തിയത് വിഡി സതീശന്റെ കാറില്‍; കെസി വേണുഗോപാലും പണം കൊണ്ടുവന്നെന്ന് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ്

മേപ്പാടിയിലെ പുഴുവരിച്ച ഭക്ഷ്യകിറ്റ് സംഭവത്തില്‍ റവന്യ വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി കെ രാജന്‍; 'നല്‍കിയ ഒരു കിറ്റിലും കേടുപാടില്ല, സെപ്തബറിലെ കിറ്റാണെങ്കില്‍ ആരാണ് ഇത്ര വൈകി വിതരണം ചെയ്തത്?

തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ എല്ലാ യുവാക്കള്‍ക്കും വിവാഹം; വ്യത്യസ്ത വാഗ്ദാനവുമായി എന്‍സിപി സ്ഥാനാര്‍ത്ഥി

കാളിന്ദിയെ വെളുപ്പിച്ച വിഷം!

എനിക്കെതിരെയും വധഭീഷണിയുണ്ട്, എങ്കിലും ഞാന്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല: വിക്രാന്ത് മാസി

'സിങ്കം തിരുമ്പി വന്തിട്ടേന്ന് സൊല്ല്'; ബിസിസിഐയുടെ മുഖത്തടിച്ച് ശ്രേയസ് അയ്യർ