മധ്യനിരയില്‍ ക്യാപ്റ്റന്‍ സീറ്റുമായി XUV700, പുതിയ 6 സീറ്റര്‍ പതിപ്പ് ഉടനെത്തുമെന്ന് സൂചന

നിലവിലെ XUV700 5 സീറ്റര്‍, 7 സീറ്റര്‍ ഓപ്ഷനുകളെ കൂടാതെ 6 സീറ്റര്‍ പതിപ്പ് ഇറക്കാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര. ഒരു 6 സീറ്റര്‍ വേരിയന്റ് കൂടി സ്‌പോര്‍ട്സ് യൂട്ടിലിറ്റി മോഡലിലേക്ക് എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.മഹീന്ദ്ര XUV700 എസ്യുവിയുടെ 7 സീറ്റര്‍ മോഡല്‍ രണ്ടാമത്തെയും മൂന്നാമത്തെയും നിരയില്‍ ബെഞ്ച്-ടൈപ്പ് സീറ്റുകളാണുള്ളത്. എന്നാല്‍ മധ്യനിരയില്‍ ക്യാപ്റ്റന്‍ സീറ്റുമായാണ് പുതിയ 6 സീറ്റര്‍ പതിപ്പ് വില്‍പ്പനയ്ക്ക് എത്തുക.

മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ XUV700 ഇന്ത്യയിലെ മിഡ്-സൈസ് എസ്യുവി സെഗ്മെന്റില്‍ ഏറ്റവും കൂടുതല്‍ തിരയുന്ന വാഹനമാണ്. വിപണിയിലെത്തി വെറും രണ്ട് ദിവസത്തിനുള്ളില്‍ 75,000 ബുക്കിംഗുകള്‍ നേടി കുതിക്കുന്ന വാഹനത്തിന് 19 ആഴ്ച്ച വരെ കാത്തിരിപ്പ് കാലയളവ് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ 5 സീറ്റര്‍, 7 സീറ്റര്‍ ഓപ്ഷനുകളിലാണ് മഹീന്ദ്രയുടെ പുത്തന്‍ വാഹനം അവതരിപ്പിച്ചിരിക്കുന്നത്. വാഹനത്തിന്റെ പുതിയ രൂപമാറ്റത്തോടുകൂടിയുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സജീവമാണ്.

രണ്ടാം നിര ക്യാപ്റ്റന്‍ സീറ്റുകള്‍ക്ക് സെല്‍ഫ് ആംറെസ്റ്റുകളുണ്ടെന്നും ഈ ചിത്രങ്ങളില്‍ നിന്നും വ്യക്തം. സീറ്റുകളില്‍ ഹെഡ്റെസ്റ്റുകളുമുണ്ട്.അവ ക്രമീകരിക്കാനുള്ള സംവിധാനവും ഉള്‍പ്പെടുന്നു.നിലവില്‍ മഹീന്ദ്ര XUV700 MX, AX3, AX5, AX7 എന്നിങ്ങനെ നാല് വേരിയന്റ് ലെവലുകളില്‍ ലഭ്യമാണ്. എസ്യുവിയുടെ പെട്രോള്‍ പതിപ്പിന് 12.49 ലക്ഷം മുതല്‍ 21.29 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. അതേസമയം ഡീസല്‍ മോഡലിന്റെ ബേസ് MX വേരിയന്റിന് 12.99 ലക്ഷം രൂപയും ടോപ്പ് എന്‍ഡ് വേരിയന്റിന് 22.99 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

പുതിയ മഹീന്ദ്ര XUV700 രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. അതില്‍ 2.2 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസലും 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ പെട്രോളും ഉപഭോക്താക്കള്‍ക്ക് യഥേഷ്ടം തെരഞ്ഞെടുക്കാം.എസ്യുവിയുടെ പെട്രോള്‍ എഞ്ചിന്‍ പരമാവധി 200 ബിഎച്ച്പി കരുത്തില്‍ 380 എഎം ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. അതേസമയം ഡീസല്‍ എഞ്ചിന്‍ രണ്ട് വ്യത്യസ്ത ട്യൂണിംഗിലാണ് നിരത്തിലെത്തുന്നത്. MX പതിപ്പിന് 155 ബിഎച്ച്പിയും 360 എന്‍എം ടോര്‍ക്കും AX വേരിയന്റില്‍ 185 ബിഎച്ച്പി കരുത്തും 420 എന്‍ എം ടോര്‍ക്കും, ഓട്ടോമാറ്റിക് മോഡലിന് 450 എന്‍ എം ടോര്‍ക്കുമാണുള്ളത് .

മഹീന്ദ്ര XUV700 എസ്യുവിയുടെ ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ഖ് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവ ഉള്‍പ്പെടുന്നു. ഡീസല്‍ എഞ്ചിന്‍ സിപ്പ്, സാപ്പ്, സൂം, കസ്റ്റം എന്നീ നാല് ഡ്രൈവിംഗ് മോഡുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ഡീസല്‍ ടോപ്പ് എന്‍ഡ് വേരിയന്റില്‍ ഓള്‍വീല്‍ ഡ്രൈവ് ഓപ്ഷനും തെരഞ്ഞെടുക്കാന്‍ സാധിക്കും. ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഹില്‍ ഹോള്‍ഡ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വലിയ പനോരമിക് സണ്‍റൂഫ്, മള്‍ട്ടിപ്പിള്‍ ഡ്രൈവ് മോഡുകള്‍, 6-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന പവര്‍ഡ് സീറ്റ്, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ഡ്രൈവര്‍ ഡ്രോസിനസ് അലേര്‍ട്ട് സിസ്റ്റം, ബില്‍റ്റ്-ഇന്‍ അലക്സാ എന്നീ സവിശേഷതകളെല്ലാം ഈ വാഹനത്തിനുണ്ട്.

Latest Stories

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ