നിരത്തു കീഴടക്കാന്‍ ബ്രെസ്സയുടെ പുതിയ നീക്കം ; സിഎൻജി പതിപ്പ് അവതരിപ്പിച്ച് മാരുതി സുസുക്കി

മാരുതി സുസുക്കിയുടെ ചെറു എസ്‌യുവി ബ്രെസ്സയുടെ സിഎൻജി പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. LXI , VXI , ZXI , ZXI എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് വാഹനം ലഭ്യമാവുക. ഡീസലിലും പെട്രോളിലും തിളങ്ങിയ സുസുക്കിയുടെ ഗെയിം ചെയ്ഞ്ചറായ ബ്രെസ്സയുടെ സിഎന്‍ജി പതിപ്പ് 2023 ഓട്ടോ എക്‌സ്‌പോയിൽ മാരുതി സുസുക്കി പ്രദർശിപ്പിച്ചിരുന്നു. ഫാക്ടറി സിഎൻജി കിറ്റുമായി വരുന്ന ആദ്യത്തെ സബ് 4 മീറ്റർ എസ്‌യുവിയാണ് ഇത്. മാരുതി സുസുക്കി ബ്രെസ്സ സിഎൻജി പെട്രോൾ മോഡലിന് സമാനമായി എല്ലാ ട്രിമ്മുകളിലും ലഭ്യമാകും.

മാരുതി സുസുക്കി ബ്രെസ്സ സിഎൻജിയിൽ K15C സ്മാർട്ട് ഹൈബ്രിഡ് 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് കമ്പനി നൽകിയിരിക്കുന്നത്. മാരുതി സുസുക്കി എർട്ടിഗയിലും XL6 സിഎൻജിയിലും ഉപയോഗിക്കുന്ന അതേ എഞ്ചിൻ യൂണിറ്റാണ് ഇവയിലുള്ളത്. പെട്രോളിൽ പ്രവർത്തിക്കുമ്പോൾ ഈ എഞ്ചിൻ പരമാവധി 100 Ps പവറും 136 Nm പീക്ക് ടോർക്കും നൽകും. സിഎൻജി മോഡിൽ പ്രവർത്തിക്കുമ്പോൾ എഞ്ചിൻ 87.8 Ps പവറും 121.5 Nm ടോർക്കും നൽകുന്നു. ബ്രെസ്സയുടെ സിഎൻജി മോഡിൽ ഒരു കിലോഗ്രാം സിഎൻജിയിൽ 25.51 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ഇന്റഗ്രേറ്റഡ് പെട്രോൾ, സിഎൻജി ഫ്യുവൽ ലിഡ്, സിഎൻജി ഡ്രൈവ് മോഡ്, ഡിജിറ്റൽ ആന്റ് അനലോഗ് സിഎൻജി ഫ്യുവൽ ഗേജ്, ഇലുമിനേറ്റഡ് ഫ്യൂവൽ ചേഞ്ച് ഓവർ സ്വിച്ച് എന്നിവ സിഎൻജി ബ്രെസ്സയിലുണ്ട്.

മാരുതി സുസുക്കി ബ്രെസ്സയുടെ എല്ലാ ട്രിമ്മുകൾക്കും സിഎൻജി ഓപ്ഷൻ ലഭിക്കുന്നതിനാൽ എല്ലാ ഫീച്ചറുകളും ഉപയോക്താക്കൾക്ക് ലഭിക്കും. ടോപ്പ്-സ്‌പെക്ക് ZXI+ ന്റെ കാര്യത്തില്‍, 9-ഇഞ്ച് സ്മാർട്പ്ലേയ് പ്രൊ+ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സറൗണ്ട് സെന്‍സോടുകൂടിയ ARKAMYS പ്രീമിയം സൗണ്ട് സിസ്റ്റം, OTA അപ്ഡേറ്റുകള്‍, ഓണ്‍ബോര്‍ഡ് വോയ്സ് അസിസ്റ്റന്‍സ്, MID ഉള്ള TFT കളര്‍ ഡിസ്പ്ലേ, ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിംഗ് എന്നീ സവിശേഷതകൾ വാഹനത്തിനുണ്ട്. പിന്‍ഭാഗത്ത് എസി യുഎസ്ബി ചാര്‍ജിംഗ്, ക്രൂയിസ് കണ്‍ട്രോള്‍, കൂള്‍ഡ് ഗ്ലോവ് ബോക്‌സ് എന്നിവയും വാഹനത്തില്‍ ലഭിക്കുന്ന സവിശേഷതകളാണ്. ബ്രെസ്സയുടെ ടോപ്പ്-സ്‌പെക്ക് വേരിയന്റുകള്‍ക്ക് ഡ്യുവല്‍-ടോണ്‍ ഇന്റീരിയര്‍ തീം, ആംബിയന്റ് ലൈറ്റുകള്‍, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍ എന്നിവയും കമ്പനി നൽകുന്നുണ്ട്.

നിലവിൽ മാരുതി സുസുക്കി അരീനയിലൂടെ വിൽക്കുന്ന മൊത്തം കാറുകളിൽ 24 ശതമാനം എസ്-സിഎൻജി മോഡലുകളുടേതാണ്. എർട്ടിഗ, വാഗൺആർ തുടങ്ങിയ ഏറ്റവും വിൽപ്പനയുള്ള കാറുകളുടെ സിഎൻജി പതിപ്പുകൾക്ക് യഥാക്രമം 57 ശതമാനവും 41 ശതമാനവും വിൽപ്പനയുണ്ട്. രാജ്യത്തുടനീളം സിഎൻജി പമ്പുകളുടെ വ്യാപനം ലക്ഷ്യമിട്ട് ഗവൺമെന്റിന്റെ സംരംഭങ്ങൾ ആരംഭിച്ചാൽ വരുംവർഷങ്ങളിൽ സിഎൻജി കാറുകളുടെ വിൽപ്പന ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷ.

നാലു വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ LXI വകഭേദത്തിന് 9.14 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്. VXI വകഭേദത്തിന് 10.49 ലക്ഷം രൂപയും ZXI വകഭേദത്തിന് 11.89 ലക്ഷം രൂപയും ZXI ഡ്യുവൽ ടോണിന് 12.05 ലക്ഷം രൂപയുമാണ് വില. ZXI ക്ക് ഡ്യുവൽ ടോൺ കളർ ഓപ്ഷനുണ്ട്. ഇതിന് 16,000 രൂപയാണ് അധികം നൽകേണ്ടത്. 2020ൽ ഡീസൽ എൻജിനുള്ള ബ്രെസ്സ പിൻവലിച്ചതിനു ശേഷം ഇതാദ്യമായാണ് ബ്രെസ്സക്ക് രണ്ട് ഫ്യുവൽ ഓപ്ഷൻ മാരുതി അവതരിപ്പിക്കുന്നത്. മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനിൽ മാത്രമേ മാരുതി സുസുക്കി ബ്രെസ്സ സിഎൻജി ലഭ്യമാവുകയുള്ളു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്