സ്വിഫ്റ്റിന് ലക്ഷം രൂപ വരെ കുറവ്; കാറുകളുടെ വില കുത്തനെ കുറച്ച് മാരുതി; ഓഫര്‍ ഇനി ദിവസങ്ങള്‍ മാത്രം; വീട്ടിലെത്തിക്കാം പുതിയ കാര്‍

രാജ്യത്തെ വില വർധനവിനെ മറികടക്കാനായി കിടിലൻ ഡിസ്‌കൗണ്ടുമായി എത്തിയിരിക്കുകയാണ് മാരുതി സുസുക്കി. മെയ് മാസത്തേക്കാണ് കമ്പനി ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കുന്ന മോഡൽ അനുസരിച്ച് 61,000 രൂപ വരെയുള്ള ഓഫറുകളാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. അരീന മോഡൽ നിരയിൽ വാഗൺആർ, ആൾട്ടോ K10, സ്വിഫ്റ്റ്, ഡിസയർ, സെലേറിയോ, എസ്- പ്രെസോ, ഇക്കോ എന്നിവയ്‌ക്ക് ക്യാഷ് ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും കോർപ്പറേറ്റ് ആനുകൂല്യങ്ങളുമാണ് മാരുതി ഒരുക്കിയിരിക്കുന്നത്. വേരിയന്റുകൾ, ഫ്യുവൽ ഓപ്ഷനുകൾ അനുസരിച്ച് ഇവ വ്യത്യാസപ്പെട്ടേക്കാം.

മാരുതി സെലേറിയോ: 30,000 രൂപ ക്യാഷ്ബാക്കും 6,000 രൂപ കോർപ്പറേറ്റ് കിഴിവും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടെ 51,000 രൂപയുടെ ഡിസ്‌കൗണ്ട് ഓഫറാണ് സെലേറിയോയുടെ LXi, VXi, ZXi, ZXi+ എന്നിവയുടെ മാനുവൽ ഉപയോഗപ്പെടുത്താനാവുക. ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 6,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും ലഭിക്കും. 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 3,100 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമാണ് സെലേറിയോയുടെ സിഎൻജി വേരിയന്റിന് മാരുതി സുസുക്കി വാഗ്‌ദാനം ചെയ്യുന്നത്.

മാരുതി വാഗൺആർ: ടോൾബോയ് ഹാച്ചിന്റെ LXi, VXi മാനുവൽ വേരിയന്റുകളിൽ 61,000 രൂപ വരെ ഈ മാസം ലാഭിക്കാൻ സാധിക്കും. 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 6,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഇതിൽ ഉൾപ്പെടുന്നു. കാറിന്റെ ZXi, ZXi+ ടോപ്പ് എൻഡ് പതിപ്പുകൾക്ക് 56,000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഓട്ടോമാറ്റിക് പെട്രോൾ വാഗൺആറിന് 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 6,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ചേർത്ത് 26,000 രൂപ കിഴിവ് ലഭിക്കും. വാഗൺആറിന്റെ സിഎൻജി LXi, VXi വകഭേദങ്ങൾക്ക് 31,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ഉൾപ്പെടെ 53,100 രൂപ വരെയുള്ള ഓഫറാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

മാരുതി ആൾട്ടോ K10: മാരുതിയുടെ ഏറ്റവും പുതിയ എൻട്രി ലെവൽ വാഹനമാണ് ആൾട്ടോ K10. ആൾട്ടോ K10 ഹാച്ചിന്റെ പെട്രോൾ മാനുവൽ STD, LXi, VXi, VXi+ എന്നീ വേരിയന്റുകൾക്ക് 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 7,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാറിന്റെ ഓട്ടോമാറ്റിക് VXi, VXi+ വേരിയന്റുകൾക്ക് ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കില്ല. എന്നാൽ അതേ ക്യാഷിന് കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകൾ മൊത്തത്തിൽ 22,000 രൂപ കിഴിവ് വരെ നൽകുന്നു. K10ന്റെ സിഎൻജി VXi പതിപ്പിന് മൊത്തത്തിൽ 48,000 രൂപയുടെ ഡിസ്‌കൗണ്ടാണ് സുസുക്കി നൽകുന്നത്. മൊത്തത്തിൽ 57,000 രൂപ വരെ ഈ മാസം കാർ വാങ്ങുന്നവർക്ക് ലാഭിക്കാനാവും.

മാരുതി എസ്-പ്രെസോ: 56,000 രൂപയുടെ മൊത്തത്തിലുള്ള ആനുകൂല്യത്തോടെയാണ് എസ്-പ്രെസ്സോയുടെ പെട്രോൾ മാനുവൽ വേരിയന്റ് ഈ മാസം വിപണിയിലെത്തുന്നത്. 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 6,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഓട്ടോമാറ്റിക്കിന് 21,000 രൂപയാണ് ഡിസ്‌കൗണ്ട് നൽകുന്നത്. സിഎൻജി മോഡലുകൾക്ക് 53,000 രൂപ വരെയാണ് ഓഫർ.

മാരുതി ഇക്കോ: ഇക്കോ പെട്രോൾ 5 സീറ്റർ, 7 സീറ്റർ സ്റ്റാൻഡേർഡ്, 5 സീറ്റർ എസി വേരിയന്റുകൾക്ക് 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 4,000 രൂപ അധിക കോർപ്പറേറ്റ് ഡിസ്‌കൗണ്ട്, 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് ഉൾപ്പെടെ 39,000 രൂപയുടെ മൊത്തത്തിലുള്ള കിഴിവുകൾ ലഭിക്കും. സിഎൻജി 5 സീറ്റർ എസി മോഡലിന് 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് 3,100 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് എന്നിവയാണ് കമ്പനിയുടെ വാഗ്‌ദാനം.

മാരുതി സ്വിഫ്റ്റ് : മാനുവൽ പെട്രോൾ LXi 47,000 രൂപ ഡിസ്‌കൗണ്ടിൽ VXi, ZXi, ZXi+ വേരിയന്റുകൾ 52,000 രൂപയുടെ ആനുകൂല്യങ്ങളോടെയും സ്വന്തമാക്കാം. ഓട്ടോമാറ്റിക് പെട്രോൾ VXi, ZXi, ZXi+ വേരിയന്റുകൾക്ക് 52,000 രൂപ വരെയുള്ള ഓഫറാണ് ഉള്ളത്. സിഎൻജി VXi, ZXi വേരിയന്റുകൾക്ക് 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 4,100 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഉൾപ്പെടെ 19,100 രൂപയുടെ കിഴിവുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

മാരുതി ഡിസയർ: കോംപാക്‌ട് സെഡാനായ ഡിസയറിന്റെ മാനുവലിനും ഓട്ടോമാറ്റിക്കിനും ഓഫറിനു കീഴിൽ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കില്ല. എന്നാൽ രണ്ട് വേരിയന്റുകൾക്കും 7,000 രൂപ കോർപ്പറേറ്റ് കിഴിവും 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. മാരുതി സുസുക്കി ഡീലർഷിപ്പും സ്ഥലവും അനുസരിച്ച് ഓഫറുകളിൽ മാറ്റങ്ങളുണ്ടാകാം.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു