മാരുതി സുസുക്കിയും 'പണി' തുടങ്ങി ; ചെറുകാർ വിഭാഗത്തിൽ വില കൂട്ടി മാരുതി സുസുക്കി

രാജ്യത്തെ ഏറ്റവും ജനപ്രിയ കാർ നിർമ്മാതാക്കളാണ് മാരുതി സുസുക്കി. ചെറുകാർ വിഭാഗത്തിൽ വിപ്ലവം തീർത്ത മാരുതി സുസുക്കിയുടെ എൻട്രി ലെവൽ മുതൽ തുടങ്ങുന്ന വിഭാഗത്തിലിറക്കിയ എല്ലാ മോഡലുകളും വൻ ഹിറ്റാണ്. മാരുതിയുടെ ആൾട്ടോ 800 ന്റെ നിർമാണം ഈയിടെയാണ് നിർത്തലാക്കിയത്. 2023 ഏപ്രിൽ മുതൽ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുമെന്ന് നേരത്തെ കമ്പനി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ തങ്ങളുടെ ജനപ്രിയ മോഡലുകൾക്കെല്ലാം വില വർദ്ധിപ്പിച്ചിരിക്കുകയാണ് മാരുതി സുസുക്കി.

പുതിയ RDE മലിനീകരണ മാനദണ്ഡങ്ങൾ, ഉയർന്നു വരുന്ന ഇൻപുട്ട് ചെലവുകൾ എന്നിവ കാരണം ഏപ്രിൽ ഒന്നു മുതൽ മോഡൽ നിരയിലാകെ കമ്പനി വില വർദ്ധന പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ കൃത്യമായ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് മാരുതി സുസുക്കി. ചെറുകാർ ശ്രേണിയിൽ വാഗൺആർ, സെലേറിയോ, സ്വിഫ്റ്റ് മോഡലുകളുടെ വിലയാണ് കമ്പനി പരിഷ്കരിച്ചിരിക്കുന്നത്. ചെറിയ രീതിയിലുള്ള വർധനവാണ് ബജറ്റ് കാർ സെഗ്മെന്റിൽ ലഭിച്ചിരിക്കുന്നത് എന്നതാണ് എടുത്തു പറയേണ്ട ഒരു കാര്യം.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മൈലേജ് ലഭിക്കുന്ന കാറുകളിൽ മുൻനിരയിലുള്ള മോഡലാണ് മാരുതി സുസുക്കി സെലേറിയോ. സെലേറിയോയുടെ ഇന്ത്യൻ വിപണിയിലെ LXi, VXi, ZXi, ZXi+ എന്നീ നാല് വേരിയന്റുകളിൽ ലഭ്യമായ കോംപാക്‌ട് ഹാച്ച്ബാക്കിന്റെ എല്ലാ വേരിയന്റുകൾക്കും 1,500 രൂപയുടെ വർധനവാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. അതിനാൽ സെലേറിയോയുടെ ബേസ് വേരിയന്റായ LXiയുടെ എക്സ് ഷോറൂം വില 5.38 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. സെലേറിയോയുടെ ഹൈഎൻഡ് മോഡലായ ZXi+ ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ വേരിയന്റിന്റെ വില 7.16 ലക്ഷം രൂപയായി ഉയർന്നു.

ഫാമിലി കാറെന്ന വിശേഷണവുമായി വിപണിയിൽ ഇന്നും തിളങ്ങുന്ന കാറാണ് വാഗൺആർ. വാഗൺആറിലും ഏപ്രിൽ ഒന്നു മുതൽ വില വർധനവുണ്ടായിട്ടുണ്ട്. 5.54 ലക്ഷം രൂപ മുതൽ 7.42 ലക്ഷം രൂപ വരെയാണ് ടോൾബോയ് ഹാച്ചിന്റെ വിലയിൽ സുസുക്കി വർധനവ് വരുത്തിയിരിക്കുന്നത്. അതായത് സെലേറിയോയ്ക്ക് സമാനമായി 1,500 രൂപയുടെ വില മാത്രമാണ് ഇനിമുതൽ അധികം മുടക്കേണ്ടി വരിക.

മാരുതി സുസുക്കി വാഗൺആർ, സെലേറിയോ എന്നിവയ്ക്ക് 1.0 ലിറ്റർ പെട്രോൾ എഞ്ചിനും 1.0 ലിറ്റർ പെട്രോൾ-സിഎൻജി എഞ്ചിനുമാണ് തുടിപ്പ് നൽകുന്നത്. അതേസമയം, വാഗൺആറിന് 1.2 ലിറ്റർ യൂണിറ്റ് അധികമായി ലഭിക്കും. 5 സ്പീഡ് മാനുവലും 5 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി രണ്ട് കാറുകളും സ്വന്തമാക്കാൻ സാധിക്കും. 1.0 ലിറ്റർ, K10C പെട്രോൾ എഞ്ചിൻ 66.6 ബിഎച്ച്പി കരുത്തിൽ പരമാവധി 89 എൻഎം ടോർക്ക് വരെ നൽകും. വാഗൺആറിലെ 1.2 ലിറ്റർ 82 ബിഎച്ച്പി പവറിൽ 113 എൻഎം ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

അതേസമയം, സ്വിഫ്റ്റ് , ഡിസയർ മോഡലുകൾക്ക് 7,500 രൂപയാണ് ഇനി അധികമായി ചെലവഴിക്കേണ്ടി വരിക. ഇതോടെ സ്വിഫ്റ്റിന്റെയും ഡിസയറിന്റെയും പുതിയ പ്രാരംഭ വിലകൾ യഥാക്രമം 5.99 ലക്ഷം രൂപ, 6.51 ലക്ഷം രൂപ എന്നിങ്ങനെയായി മാറി. LXi, VXi, ZXi, ZXi + എന്നിവ ഉൾപ്പെടെ നാല് വേരിയന്റുകളിൽ എത്തുന്ന സ്വിഫ്റ്റ് ഹാച്ച്ബാക്കിന് 5,000 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഹാച്ച്ബാക്കിന്റെ LXi, ZXi + ഡ്യുവൽ ടോൺ, ZXi + AMT ഡ്യുവൽ ടോൺ വേരിയന്റിൽ ഉൾപ്പടെ ഈ വില വർധനവ് ബാധകമായിരിക്കും. സ്വിഫ്റ്റ് സ്വന്തമാക്കണമെങ്കിൽ 5.99 ലക്ഷം രൂപ മുതൽ 8.97 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

ഡിസയറിന്റെ LXi, VXi, ZXi, ZXi + എന്നിവ ഉൾപ്പെടെ നാല് വേരിയന്റ് ലെവലുകളിൽ വാഗ്‌ദാനം ചെയ്യുന്ന കോംപാക്‌ട് സെഡാന് 7,500 രൂപയാണ് വില വർധിപ്പിച്ചിരിക്കുന്നത്. പുതിയ വർധനവ് പ്രകാരം 6.51 ലക്ഷം രൂപ മുതൽ 9.38 ലക്ഷം രൂപ വരെയാണ് കാറിന് അധികമായി നൽകേണ്ടി വരിക. അതേസമയം, കാറുകൾ സന്തമാക്കാനുള്ള ഈ വിലവർദ്ധനവ് വാഹന വിപണിയെ കാര്യമായി തന്നെ ബാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മാത്രമല്ല കൂടുതൽ ആളുകൾ സെക്കൻഡ് ഹാൻഡ് മോഡലുകളിലേക്ക് ചേക്കേറാനും ഇത് കാരണമാവും.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ