പുത്തൻ ലുക്കിൽ ജിംനി 'സ്‌പെഷ്യൽ ഹെറിറ്റേജ് എഡിഷൻ' അവതരിപ്പിച്ച് സുസുക്കി

മാരുതി സുസുക്കിയുടെ ലൈഫ്‌സ്റ്റൈൽ ഓഫ്റോഡ് എസ്‌യുവി മോഡലായ ജിംനിയുടെ ബുക്കിങ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ആഗോളതലത്തിൽ 3 ഡോർ ജിംനിയുടെ പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് സുസുക്കി ഇപ്പോൾ. ‘ജിംനി സ്പെഷ്യൽ ഹെറിറ്റേജ് എഡിഷൻ’ എന്ന പേരിൽ ഓസ്‌ട്രേലിയൻ വിപണിയിലാണ് പുതിയ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കിയിരിക്കുന്നത്. 33,490 ഓസിസ് ഡോളർ (ഏകദേശം 18 ലക്ഷം രൂപ) ആണ് സ്‌പെഷ്യൽ ഹെറിറ്റേജ് എഡിഷന്റെ വില. ആകർഷകമായ ബോഡി ഡെക്കലുകളും പുതുമയുള്ള ഗ്രാഫിക്സുമാണ് ഈ ലിമിറ്റഡ് എഡിഷന്റെ പ്രത്യേകത. 1970ൽ ആരംഭിച്ച് 1990ൽ അവസാനിക്കുന്ന കാലഘട്ടത്തെ അനുസ്മരിച്ചാണ് ഹെരിറ്റേജ് എഡിഷൻ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

പിന്നിലും സ്‌പോർട്‌സ് റെഡ് മഡ്‌ഫ്ലാപ്പുകൾ, ചുറ്റും ഓറഞ്ചും ചുവപ്പും നിറത്തിലുള്ള കളർഡ് ഡെക്കലുകൾ എന്നിവയുമായാണ് ജിംനി ഹെറിറ്റേജ് എഡിഷൻ വരുന്നത്. വാഹനനത്തിന്റെ വശങ്ങളിൽ ജിംനി ഹെറിറ്റേജ് എഡിഷൻ എന്നെഴുതിയാൽ എളുപ്പം തിരിച്ചറിയാനാകും. ബ്ലാക്ക് പേൾ, ജംഗിൾ ഗ്രീൻ, വൈറ്റ്, മീഡിയം ഗ്രേ എന്നിവ ഉൾപ്പെടുന്ന ബോഡി കളർ ഓപ്ഷനുകൾ നിർമ്മാതാക്കൾ ജിംനിയുടെ സ്പെഷ്യൽ എഡിഷനിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. പഴയ ലാൻഡ് ക്രൂയിസർ മോഡലുകളോട് സാമ്യമുള്ള ഇവയ്ക്ക് സ്റ്റാൻഡേർഡ് മോഡലുമായി ഏറെക്കുറെ സാമ്യമുണ്ട്. പുതിയ എഡിഷനിൽ പുറത്ത് മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും ഇന്റീരിയറിൽ കാര്യമായ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല. 3 ഡോർ ജിംനി പതിപ്പിൽ കാണുന്ന ഫീച്ചറുകൾ തന്നെയാണ് ഇവയിലുള്ളത്. ഏഴ് ഇഞ്ച് ടച്ച്‌ സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, കീലെസ് എൻട്രി, മൾട്ടി-ഇൻഫോ ഡിസ്‌പ്ലേ തുടങ്ങി ടോപ്പ്-സ്പെക്ക് എസ്‌യുവിയിലെ ഫീച്ചറുകളെല്ലാം ഹെറിറ്റേജ് എഡിഷനിലുണ്ട്.

ജിംനി ഹെറിറ്റേജ് എഡിഷനിൽ എഞ്ചിന്റെ കാര്യത്തിൽ കൂടുതൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.1.5 ലിറ്റർ പെട്രോൾ എഞ്ചിനുമായാണ് ഈ പുതിയ എഡിഷൻ മോഡലും എത്തുന്നത്. എഞ്ചിൻ 102 പിഎസ് പവറാണ് നൽകുന്നത്. സുസുക്കി ജിംനി സ്പെഷ്യൽ ഹെറിറ്റേജ് എഡിഷൻ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ചോയിസിലും 4×4 പതിപ്പിലും മാത്രമേ ലഭ്യമാകുകയുള്ളു. പിൻഭാഗത്തെ മഡ്‌ഫ്‌ലാപ്പുകളിൽ സുസുക്കി എംബോസിംഗ്, ഒരു കാർഗോ ട്രേ, എഡിഷന്റെ പ്രത്യേകതയെ കൂടുതൽ എടുത്തുകാട്ടുന്ന ഒരു സ്പെഷ്യൽ ബാഡ്ജ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ജിംനി ഹെറിറ്റേജ് എഡിഷൻ 300 യൂണിറ്റുകൾ മാത്രമേ നിർമ്മിക്കുകയുള്ളു എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഈ യൂണിറ്റുകൾ ഓസ്ട്രേലിയൻ വിപണിയിൽ മാത്രമേ ലഭിക്കുകയുള്ളു.

പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ മാത്രം ലഭ്യമാകുന്ന ലിമിറ്റഡ് എഡിഷൻ മാനുവൽ ഓപ്ഷനിൽ മാത്രം ലഭിക്കും. ഇന്ത്യയിൽ ഇതുവരെ 3 ഡോർ ജിംനി ലഭ്യമായിട്ടില്ല.5 ഡോർ ജിംനി മാത്രമാണ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളത്. സുസുക്കി മോഡൽ നിരയിൽ ഏറെ പ്രിയപ്പെട്ട ഒന്നാണ് ജിംനി. വാഹനത്തിന്റെ ഒതുക്കമുള്ള അനുപാതങ്ങളും മികവുറ്റ ഡ്രൈവ് സവിശേഷതകളുമാണ് ജനപ്രിയമാകാനുള്ള കാരണങ്ങൾ. ജാപ്പനീസ് കമ്പനിയുടെ ഏറ്റവും വലിയ വിപണികളിൽ ഒന്ന് ഇന്ത്യയാണ്. എന്നാൽ ജിംനിയെ ഇന്ത്യയിൽ എത്തിക്കുന്നതിന് ബ്രാൻഡ് കുറച്ച് സമയമെടുത്തത് എന്തുകൊണ്ടാണെന്ന് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു.

2023 ജനുവരിയിൽ ഓട്ടോ എക്‌സ്‌പോയിൽ വച്ചാണ് വാഹനത്തിന്റെ ബുക്കിംഗ് കമ്പനി ആരംഭിച്ചത്. ഈ വർഷം ഏപ്രിലിൽ ലൈഫ്‌സ്റ്റൈൽ ഓഫ്റോഡ് എസ്‌യുവിയുടെ ലോഞ്ചും ഔദ്യോഗിക വില വെളിപ്പെടുത്തലും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മഹീന്ദ്ര ഥാറിന് പറ്റിയ ഒരു എതിരാളി തന്നെയായിരിക്കും മാരുതി ജിംനി. ഫൈവ് ഡോർ മോഡൽ ആയതിനാൽ മഹീന്ദ്ര എസ്‌യുവിയെ ഇവ പുറകിലാക്കാനും സാധ്യതയുണ്ട്.
1970കൾ മുതൽ ആഗോള വിപണിയിലെ സ്ഥിര സാന്നിധ്യമാണ് ജിംനി. 1981ലും 1998ലും യഥാക്രമം രണ്ടും മൂന്നും തലമുറകൾ അവതരിപ്പിച്ചശേഷം 2018ലാണ് നാലാം തലമുറ ജിംനിയെ നിർമ്മാതാക്കൾ വിപണിയിലെത്തിച്ചത്. ഫോർത്ത് ജെൻ ജിംനിയുടെ ഫൈവ് ഡോർ പതിപ്പാണ് നിലവിൽ ഇന്ത്യയിലേക്ക് എത്തുന്നത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍