ഥാറുമായുള്ള പോരാട്ടം ഇനി വേറെ ലെവൽ; ഇടിമിന്നലായി ജിംനിയുടെ തണ്ടർ എഡിഷൻ !

വിപണിയിൽ താരമാകാൻ കൂടുതൽ താങ്ങാവുന്ന വിലയിൽ ജിംനിയുടെ സ്‌പെഷ്യൽ എഡിഷൻ പതിപ്പ് അവതരിപ്പിച്ച് മാരുതി. തണ്ടർ എഡിഷൻ എന്നാണ് ഈ എഡിഷന് പേരിട്ടിരിക്കുന്നത്. സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വ്യത്യസ്തമാക്കാൻ ജിംനി തണ്ടർ എഡിഷന് ചില കോസ്മെറ്റിക് അപ്ഡേറ്റുകൾ മാരുതി സുസുക്കി നൽകിയിട്ടുണ്ട്.

ജിംനി തണ്ടർ എഡിഷനിൽ നിരവധി ആക്സസറികൾ മാരുതി സ്റ്റാൻഡേർഡ് ആയി വാഗ്ദാനം ചെയ്യുന്നുണ്ട്. ഫ്രണ്ട് സ്‌കിഡ് പ്ലേറ്റ്, സൈഡ് ഡോർ ക്ലാഡിംഗ്, ഡോർ വിസർ, ഡോർ സിൽ ഗാർഡ്, റസ്റ്റിക് ടാനിൽ ഗ്രിപ്പ് കവർ, ഫ്‌ലോർ മാറ്റ്, എക്സ്റ്റീരിയറിൽ ഗ്രാഫിക്‌സ് എന്നിവയാണ് ഇതിന് ലഭിക്കുന്ന സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റുകൾ. ഫ്രണ്ട് ബമ്പർ, ഒആർവിഎം, സൈഡ് ഫെൻഡർ, ഹുഡ് എന്നിവയിൽ ഗാർണിഷും നൽകിയിട്ടുണ്ട്.

6,000 rpm-ൽ 103 bhp മാക്‌സ് പവറും 4,000 rpm-ൽ 134 Nm പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ, ഫോർ-സിലിണ്ടർ, K-സീരീസ് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് തണ്ടർ എഡിഷന് തുടിപ്പേകുക. ഇത് 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 4 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ വാങ്ങാനാകും. എസ്‌യുവിയിൽ ഫോർവീൽ ഡ്രൈവ് സ്റ്റാൻഡേർഡാണ്. മോഡലിന്റെ രണ്ട് വേരിയന്റുകളിലും ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷൻ ലഭിക്കും.

മാനുവൽ ഗിയർബോക്‌സുമായി വരുന്ന ജിംനി ലിറ്ററിന് 16.94 കിലോമീറ്റർ ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്. അതേസമയം ഓട്ടോമാറ്റിക് ട്രാൻസ്മിഷന് ലിറ്ററിന് 16.39 കിലോമീറ്റർ മൈലേജ് കിട്ടുമെന്നാണ് പറയപ്പെടുന്നത്. 6 എയർബാഗുകൾ, ബ്രേക്ക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ, ഇബിഡിയോട് കൂടിയ എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, റിയർ വ്യൂ ക്യാമറ, ബ്രേക്ക് അസിസ്റ്റ് ഫംഗ്ഷൻ, എഞ്ചിൻ ഇമ്മൊബിലൈസർ എന്നിങ്ങനെ മികച്ച സേഫ്റ്റി ഫീച്ചറുകളും സജ്ജീകരിച്ചിട്ടുണ്ട്.

10.74 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് ഈ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ചിരിക്കുന്നത്. 12.74 ലക്ഷം രൂപ മുതലാണ് ജിംനി സ്റ്റാൻഡേർഡ് വേരിയന്റിന്റെ വില ആരംഭിക്കുന്നത്. എൻട്രി ലെവൽ സീറ്റ, ആൽഫ ട്രിമ്മുകളിലാണ് തണ്ടർ എഡിഷൻ ലഭ്യമാകുക. സീറ്റ AT-ക്ക് 11.94 ലക്ഷം രൂപയാണ് വില. ആൽഫ MT-ക്ക് 12.69 ലക്ഷവും ആൽഫ MT ഡ്യുവൽ ടോണിന് 12.85 ലക്ഷം രൂപയും മുടക്കണം. അതേസമയം ആൽഫ AT-ക്ക് 13.89 ലക്ഷവും ആൽഫ AP DT ട്രിമ്മുകൾക്ക് 14.05 ലക്ഷം രൂപയുമാണ് വില. ഇവ എക്‌സ്‌ഷോറൂം വിലകളാണ്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍