ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!

വിപണിയിൽ വന്ന കാലം മുതൽ ഹാച്ച്ബാക്ക് സ്പെഷ്യലിസ്റ്റായി അറിയപ്പെടുന്ന ഒന്നാണ് മാരുതി സുസുക്കി. കമ്പനി പുറത്തിറക്കിയ എല്ലാ മോഡലുകളും ആളുകൾ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ എടുത്തു പറയേണ്ട ഒന്ന് സ്വിഫ്റ്റ് ആണ്. പാവങ്ങളുടെ മിനി കൂപ്പറായി വിപ്ലവം തീർത്ത വാഹനം കഴിഞ്ഞ ദിവസമാണ് എത്തിയത്. ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിലെ മുൻനിര മോഡലും ഹാച്ച്ബാക്കുകളിലെ ബെസ്റ്റ് സെല്ലറുമാണ് സ്വിഫ്റ്റ്.

വിപണിയിൽ സേഫ്റ്റിയുടെ കാര്യത്തിൽ പല പോരായ്മകളുമുള്ള സ്വിഫ്റ്റിന്റെ പ്രധാന എതിരാളികളിൽ ഒന്നാണ് ടാറ്റ ടിയാഗോ. മുടക്കുന്ന പണത്തിന് മൂല്യം നൽകുന്ന ടിയാഗോ പ്രായോഗികതയും സേഫ്റ്റിയും മുൻനിർത്തിയാണ് പിടിച്ചു നിൽക്കുന്നത്. 10 ലക്ഷം ബജറ്റിൽ താഴെ നല്ല ഒരു കാർ വാങ്ങാൻ പദ്ധതിയിട്ടിരിക്കുന്നവരാണ് നിങ്ങളെങ്കിൽ സ്വിഫ്റ്റും ടിയാഗോയും പരിഗണിക്കാവുന്ന രണ്ട് മോഡലുകളാണ്.

എന്നാൽ ഇതിൽ ഏതാണ് നല്ലത് എന്ന സംശയം പലർക്കും ഉണ്ടാകും. സേഫ്റ്റിയുടെ കാര്യമാണെങ്കിൽ ടാറ്റ ആയിരിക്കുമല്ലോ നല്ലത് എന്നാണ് പലരും ചിന്തിക്കുക. എന്നാൽ വിൽപ്പനാനന്തര സേവനങ്ങളും മറ്റ് കാര്യങ്ങളിലുമെല്ലാം മാരുതിയാണ് നല്ലത് എന്നും ചിന്തിക്കുന്നവർ ഉണ്ടാകും. നാലാം തലമുറ മാരുതി സുസുക്കി സ്വിഫ്റ്റും ടാറ്റ ടിയാഗോയും ഒന്ന് താരതമ്യം ചെയ്തു നോക്കാം

പൈസയേക്കാൾ പെർഫോമൻസ് ആണ് നോക്കുന്നതെങ്കിൽ സ്വിഫ്റ്റിന് പുതിയ Z-സീരീസ് 1.2 ലിറ്റർ ത്രീ-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് തുടിപ്പേകുക. ഇത് പഴയ 1.2 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിന് പകരക്കാരനായി എത്തും. 5 സ്പീഡ് മാനുവൽ, 5 സ്പീഡ് എഎംടി എന്നിങ്ങനെ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളും മാരുതി സുസുക്കി ഹാച്ച്ബാക്കിന് ലഭിക്കും.

എന്നാൽ ടാറ്റ ടിയാഗോ വളരെ പരിചിതമായ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനുമായാണ് വിപണിയിലേക്ക് എത്തിയിരിക്കുന്നത്. സ്വിഫ്റ്റിന്റേതിന് സമാനമായി ടാറ്റ ഹാച്ച്ബാക്കും ഇത് സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭ്യമാണ്. ഇതുകൂടാതെ സിഎൻജി ഫ്യുവൽ ഓപ്ഷനൊപ്പം ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ടിയാഗോയിൽ ലഭ്യമാണ്.

മാരുതി സ്വിഫ്റ്റിലെ ഏറ്റവും പുതിയ ത്രീ-സിലിണ്ടർ എഞ്ചിന് 80.46 ബിഎച്ച്പി പവറിൽ പരമാവധി 112 എൻഎം ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. മാനുവൽ വേരിയന്റിൽ 24.8 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമ്പോൾ ഹാച്ച്ബാക്കിന്റെ എഎംടി പതിപ്പ് ലിറ്ററിന് 25.75 കിലോമീറ്റർ മൈലേജ് തരുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മുൻ തലമുറ സ്വിഫ്റ്റ് പെട്രോൾ-സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷനിൽ ലഭ്യമാണെങ്കിലും പുതിയ മോഡലിന് ഇതുവരെ സിഎൻജി വേരിയന്റ് ലഭിച്ചിട്ടില്ല.

ടിയാഗോയിലെ 1.2 ലിറ്റർ എഞ്ചിൻ 84 ബിഎച്ച്പി കരുത്തിൽ പരമാവധി 113 എൻഎം ടോർക്ക് വരെയാണ് നൽകുന്നത്. മാരുതി സ്വിഫ്റ്റിൽ നിന്ന് വ്യത്യസ്തമായി ടാറ്റ ടിയാഗോ പെട്രോൾ-സിഎൻജി ബൈ-ഫ്യൂവൽ ഓപ്ഷനിൽ ലഭ്യമാണ്. പുത്തൻ സ്വിഫ്റ്റിനെ അപേക്ഷിച്ച് ടിയാഗോ കുറച്ചുകൂടെ മെച്ചപ്പെട്ട പവറും ഉയർന്ന ടോർക്കും വാഗ്‌ദാനം ചെയ്യുന്നുണ്ട്. കൂടാതെ സിഎൻജി എഎംടി കോമ്പിനേഷൻ്റെയും ലഭ്യത ടിയാഗോയ്ക്ക് മാരുതി എതിരാളിയെക്കാൾ നേരിയ മുൻതൂക്കം നൽകുന്നുണ്ട്.

ഏറ്റവും പുതിയ മാരുതി സ്വിഫ്റ്റിന് 6.49 ലക്ഷം രൂപ മുതൽ 9.65 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ടാറ്റ ടിയാഗോയ്ക്ക് 5.65 ലക്ഷം മുതൽ 8.90 ലക്ഷം വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. സ്വിഫ്റ്റ് ടിയാഗോയെക്കാൾ വിലയേറിയതാണെന്ന് ഇതിലൂടെ തന്നെ മനസിലാക്കാം

Latest Stories

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍

'സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു, വിജയരാഘവൻമാരെ തിരുത്തണം'; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സമസ്ത

ജാമ്യം കിട്ടിയാല്‍ കേക്കുമായി ഇവര്‍ ക്രൈസ്തഭവനങ്ങളില്‍ എത്തും; പാലക്കാട്ട് ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാര്‍ സംഘടന തന്നെയെന്ന് സന്ദീപ്

മെമുവിനെ സ്വീകരിക്കാൻ എംപിയും സംഘവും സ്റ്റേഷനിൽ; സ്റ്റോപ്പ്‌ അനുവദിച്ച ചെറിയനാട് നിർത്താതെ ട്രെയിൻ, പ്രതികരണവുമായി റെയിൽവേ

പ്രിയങ്കയുടേയും വിജയരാഘവന്റെയും മുന്നിലും പിന്നിലും വര്‍ഗീയ ശക്തികള്‍; പിഎഫ്‌ഐ അണികളെ പാര്‍ട്ടിയില്‍ എത്തിക്കാനാണ് ലീഗും സിപിഎമ്മും മത്സരിക്കുന്നതെന്ന് ബിജെപി

കന്നഡ സിനിമയ്ക്ക് എന്തിനാണ് ഇംഗ്ലീഷ് പേര്? കിച്ച സുദീപിനോട് മാധ്യമപ്രവര്‍ത്തകന്‍; പ്രതികരിച്ച് താരം

അത് കൂടി അങ്ങോട്ട് തൂക്ക് കോഹ്‌ലി, സച്ചിനെ മറികടന്ന് അതുല്യ നേട്ടം സ്വന്തമാക്കാൻ സൂപ്പർ താരത്തിന് അവസരം; സംഭവിച്ചാൽ ചരിത്രം

യുപിയിൽ മൂന്ന് ഖലിസ്ഥാനി ഭീകരരെ വധിച്ച് പൊലീസ്; 2 എകെ 47 തോക്കുകളും പിസ്റ്റളുകളും പിടിച്ചെടുത്തു

'മാര്‍ക്കോ കണ്ട് അടുത്തിരിക്കുന്ന സ്ത്രീ ഛര്‍ദ്ദിച്ചു, കുട്ടികളും വ്യദ്ധരും ഈ സിനിമ കാണരുത്'; പ്രതികരണം വൈറല്‍

'കാരുണ്യ'യില്‍ കുടിശിക 408 കോടി രൂപ! പ്രതിസന്ധിയിലാക്കുമോ ഹെൽത്ത് ഇൻഷുറൻസ് പദ്ധതി?