നിരത്തിലെ ആഡംബര കൊട്ടാരം; ഇന്ധനത്തിലും ഇലക്ട്രിക് പവറിലും പറക്കാം; രാജാവാകാന്‍ ബെന്‍സ് ഇ.ക്യൂ.ബി; വില തുച്ഛം, ഗുണം മെച്ചം

ലോകത്തിലെ മുന്‍നിര വാഹന നിര്‍മാണ കമ്പനിയായ മെഴ്‌സിഡസ്-ബെന്‍സ് ജിഎല്‍ബി, ഇക്യുബി ഇലക്ട്രിക്ക് എന്നീ രണ്ടു എസ്‌യുവി മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ധനത്തിലും ഇലക്ട്രിക് പവര്‍ട്രെയിന്‍ ഓപ്ഷനുകളും വാഹനം ഓടിക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.ഏകദേശം 63.8 ലക്ഷം രൂപ മുതലാണ് വിപണി വില.

മെഴ്‌സിഡസ്-ബെന്‍സ് ജിഎല്‍ബിയുടെ വില 63.8 ലക്ഷം മുതല്‍ 69.8 ലക്ഷം രൂപ വരെയാണ്. പൂര്‍ണമായും ഇലക്ട്രിക് വേര്‍ഷനിലെത്തുന്ന മെഴ്‌സിഡസ്-ബെന്‍സ് ഇക്യുബിയുടെ ഫുള്‍ ഓപ്ഷന്‍ ഇക്യൂബി 300’ന് 74.5 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഇ.ക്യു.സി. എന്ന എസ്.യു.വി.ക്കും അടുത്തിടെ പുറത്തിറങ്ങിയ ഇ.ക്യു.എസ്. സെഡാനും ശേഷം മൂന്നാമത്തെ വൈദ്യുതി ആഡംബര എസ്.യു.വി.യാണിത്.

ഇ.ക്യു.ബി.300, ഇ.ക്യു.ബി. 350 എന്നിങ്ങനെ രണ്ടു വേരിയന്റുകളായിട്ടാണ് വാഹനം വരുന്നത്. ഇ.ക്യു.ബി.300, 228 എച്ച്.പി. കരുത്തും പരമാവധി 390 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ഇ.ക്യു.ബി. 350, 292 എച്ച്.പി. കരുത്തും 520 എന്‍.എം. ടോര്‍ക്കും നല്‍കും. ഇന്ത്യയില്‍ ഇ.ക്യു.ബി.300 ആണ് വരുന്നത്.

ഓള്‍ വീല്‍ ഡ്രൈവായ ഇ.ക്യു.ബി.300-ല്‍ നാലു ചക്രങ്ങളിലേക്കും ഒരേപോലെ ഇരട്ട വൈദ്യുതമോട്ടോറില്‍ നിന്നും കരുത്തെത്തും. എട്ടു സെക്കന്‍ഡുകൊണ്ട് 100 കിലോമീറ്റര്‍ വേഗമെടുക്കാന്‍ കഴിയും. മണിക്കൂറില്‍ 160 കിലോമീറ്ററാണ് പരമാവധി വേഗം. 66.5 കിലോവാട്ട് ബാറ്ററിക്ക് ഒരൊറ്റ ചാര്‍ജില്‍ 423 കിലോമീറ്റര്‍ സഞ്ചരിക്കാനാകുമെന്നാണ് കമ്പനി നല്‍കുന്ന വാഗ്ദാനം. എട്ടുവര്‍ഷത്തെ വാറന്റിയും ബാറ്ററി പായ്ക്കിനുണ്ട്. 11 കിലോവാട്ട് എ.സി. ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ആറ് മണിക്കൂര്‍ 25 മിനിറ്റ്‌കൊണ്ട് ബാറ്ററി 10 ശതമാനത്തില്‍ നിന്നും 100 ശതമാനം ചാര്‍ജിലേക്ക് എത്തും. 100 കിലോവാട്ട് ഡി.സി. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 10 ശതമാനത്തില്‍ നിന്നും 80 ശതമാനം ചാര്‍ജിലേക്ക് വെറും 32 മിനിറ്റിലെത്തും.

18 ഇഞ്ച് അലോയ് വീലുള്ള ഇ.ക്യു.ബി. കോസ്മോസ് ബ്ലാക്ക്, റോസ് ഗോള്‍ഡ്, ഡിജിറ്റല്‍ വൈറ്റ്, മൗണ്ടന്‍ ഗ്രേ, ഇറിഡിയം സില്‍വര്‍ എന്നിങ്ങനെ അഞ്ചു നിറങ്ങളില്‍ ലഭ്യമാണ്. മൂന്നുനിരകളിലായി ഏഴു പേര്‍ക്കിരിക്കാം. 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍, പനോരമിക് സണ്‍റൂഫ്, 64 കളര്‍ ലൈറ്റിങ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ഫ്രണ്ട് സീറ്റ്, മടക്കാവുന്ന പിന്‍സീറ്റുകള്‍ എന്നിവയും ഉള്ളിലെ പ്രത്യേകതയാണ്. മെഴ്‌സിഡസ്-ബെന്‍സ് ബാറ്ററി പാക്കിന് എട്ട് വര്‍ഷത്തെ വാറന്റി വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം ജിഎല്‍ബിക്ക് എഞ്ചിനും ട്രാന്‍സ്മിഷനും എട്ട് വര്‍ഷത്തെ വാറന്റി ലഭിക്കും.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം