കോമെറ്റ് ഇനി സൂപ്പർ കൂൾ; സ്പെഷ്യൽ 'ഗെയിമര്‍ എഡിഷന്‍' പുറത്തിറക്കി എംജി മോട്ടോർസ്

ഇലക്ട്രിക് കാർ വിപ്ലവത്തിന് തുടക്കം കുറിക്കാൻ വേണ്ടിയെത്തിയ ചെറു ഇലക്ട്രിക് കാർ ആയിരുന്നു എംജി മോട്ടോർസിന്റെ കോമെറ്റ്. 2023 മെയ് നാലിനാണ് ഇന്ത്യയിലെ മുൻനിര കാർ നിർമാതാക്കളായ എംജി മോട്ടോർസ് തങ്ങളുടെ ഇവി പുറത്തിറക്കിയത്. വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് ശ്രദ്ധേയമായ ഈ കുഞ്ഞൻ ഇവി വിൽപ്പനയുടെ കാര്യത്തിലും മുൻപന്തിയിലാണ്. കോമെറ്റ് ഇവിയുടെ സ്പെഷ്യൽ ഗെയിമർ എഡിഷൻ പുറത്തിറക്കിയിരിക്കുകയാണ് എംജി മോട്ടോർ ഇന്ത്യ.

മോർട്ടൽ എന്ന് അറിയപ്പെടുന്ന ഇന്ത്യയിലെ മുൻനിര ഗെയിമർമാരിൽ ഒരാളായ നമൻ മാത്തൂരുമായി സഹകരിച്ചാണ് ഈ വാഹനം രൂപകൽപ്പന ചെയ്ത് ഒരുക്കിയിരിക്കുന്നത്. എംജി കോമെറ്റ് ഇവി ഗെയിമർ എഡിഷന്റെ ഡിസൈനിംഗിൽ ഡാർക്ക് ആൻഡ് ലൈറ്റ് തീമുകൾക്കാണ് കൂടുതൽ മുൻഗണന കൊടുത്തിരിക്കുന്നത്. റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിച്ചാണ് കോമറ്റ് ഇവി ഗെയിമർ എഡിഷന്റെ എക്‌സ്റ്റീരിയർ നിർമ്മിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രതേകത.

ഇന്റീരിയറിലെ ക്യാബിൻ നിയോൺ ലൈറ്റുകൾ ഉപയോഗിച്ച് നവീകരിച്ചതായി കാണാം. സീറ്റുകളിലും സ്റ്റിയറിംഗ് വീലിലും കാണപ്പെടുന്ന നിയോൺ ഹൈലൈറ്റുകൾ ഒരു ഗെയിമിംഗ് അന്തരീക്ഷം സൃഷ്ടിക്കുകായും ചെയ്യുന്നു. വിവിധ ഇന്റീരിയർ ഘടകങ്ങളിൽ പ്രത്യേക ടെക്‌സ്ചർ മെറ്റീരിയലുകൾ ഉപയോഗിച്ചിട്ടുണ്ട്. 10.25 ഇഞ്ച് ഡ്രൈവർ ഡിസ്പ്ലേയും 10.25-ഇഞ്ച് ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും അടങ്ങുന്ന ഡ്യുവൽ സ്‌ക്രീൻ കോമറ്റിൽ തുടർന്നും ലഭിക്കും. ഗെയിമിംഗും ഓട്ടോമോട്ടീവ് രംഗവും ഒരുമിച്ച് കൊണ്ടു വരാനാണ് എംജിയും മോർട്ടലും തമ്മിലുള്ള സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്.

ഗെയിമിങ്ങിലാണ് നിങ്ങളുടെ ലോകമെങ്കിൽ എംജി കോമെറ്റ് ഇവിയുടെ ഈ സ്പെഷ്യൽ പതിപ്പ് സാധാരണ വേരിയന്റുകളേക്കാൾ 65,000 രൂപ അധികം നൽകി നിങ്ങൾക്ക് സ്വന്തമാക്കാം. 8.63 ലക്ഷം രൂപ മുതലാണ് കോമറ്റ് ഇവിയുടെ ഗെയിമർ എഡിഷന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. എംജിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ രാജ്യത്തെ അടുത്തുള്ള ഏതെങ്കിലും ഷോറൂം സന്ദർശിച്ചോ കോമെറ്റ് ഇവി ഗെയിമർ എഡിഷൻ ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ