ഉത്സവ സീസണിൽ ഓഫറുകളുടെ പെരുമഴ ; ലക്ഷക്കണക്കിന് രൂപയുടെ ഡിസ്‌കൗണ്ടുകളുമായി എംജി !

ഇന്ത്യൻ വാഹന വിപണിയിൽ ഓഫറുകളുടെ പെരുമഴയാണ് ഇപ്പോൾ. ഉത്സവസീസൺ ആയതുകൊണ്ട് തന്നെ മിക്ക വാഹന നിർമാതാക്കളും ഉപഭോക്താക്കളെ ഷോറൂമുകളിൽ എത്തിക്കാൻ വമ്പൻ ഡിസ്‌കൗണ്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചൈനീസ് വാഹന ബ്രാൻഡായ എംജിയും മികച്ച ഓഫറുകൾ നൽകുന്നുണ്ട്. ആസ്റ്റർ, ഹെക്ടർ, ZS ഇവി, ഗ്ലോസ്റ്റർ, കോമറ്റ് ഇവി തുടങ്ങിയ വാഹനങ്ങൾക്ക് ഓഫർ ലഭിക്കും. ഈ മാസമാണ് ഓഫറുകൾ ലഭ്യമാവുക.

ആസ്റ്റർ

ആസ്റ്ററിന്റെ സാവി സിവിടി ഓട്ടോമാറ്റിക്കിൽ 1.35 ലക്ഷത്തിന്റെ ഡിസ്‌കൗണ്ട് ലഭിക്കും. സ്മാർട്ട് സിവിടി, സ്മാർട്ട് സിവിടി ബ്ലാക്ക് സ്റ്റോം എന്നിവയ്ക്ക് 1 ഒരു ലക്ഷം രൂപയുടെ കൺസ്യൂമർ ഓഫർ, 50,000 രൂപ എക്സ്ചേഞ്ച് ബോണസ്, 20,000 രൂപ ലോയൽറ്റി ബോണസ്, 15,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഉപയോഗപ്പെടുത്താം. സ്‌മാർട്ട്, ഷാർപ്പ്, സാവി ഓട്ടോമാറ്റിക് എന്നീ വേരിയന്റുകളിൽ 2.10 ലക്ഷം വരെ ആനുകൂല്യം ലഭിക്കും.

ഹെക്‌ടർ

പ്രത്യേക വാർഷിക വിലയോടൊപ്പം 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 20,000 രൂപ ലോയൽറ്റി ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 15,000 രൂപ എന്നിങ്ങനെയുള്ള അനുകൂല്യങ്ങളോടെ ഹെക്‌ടർ എസ്‌യുവി സ്വന്തമാക്കാൻ സാധിക്കും. ഹെക്ടറിന്റെ എൻട്രി ലെവൽ സ്റ്റൈൽ മാനുവൽ വേരിയന്റിന് 25,000 രൂപ കൺസ്യൂമർ ഓഫറായും ഉപയോഗപ്പെടുത്താം.

എക്സ്ചേഞ്ച് ബോണസായി 50,000 രൂപ, കോർപറേറ്റ്​ ഡിസ്‌കൗണ്ടായി 15,000 രൂപ, 20,000 രൂപയുടെ ലോയൽറ്റി ബോണസോടെയും ഈ മാസം ഹെക്ടറിന്റെ എൻട്രി ലെവൽ സ്റ്റൈൽ മാനുവൽ വേരിയന്റ്​ സ്വന്തമാക്കാനാവും. എം.ജി ആസ്റ്റർ സൂപ്പർ എംടി, സ്മാർട്ട് എംടി, സ്മാർട്ട് എംടി ബ്ലാക്ക് സ്റ്റോം, ഷാർപ്പ് എംടി, സൂപ്പർ സിവിടി, ഷാർപ്പ് സിവിടി എന്നിവയ്ക്ക് കൺസ്യൂമർ ഡിസ്‌കൗണ്ടായി 75,000 രൂപ ലാഭിക്കാനാകും. മാത്രമല്ല എക്സ്ചേഞ്ച് ബോണസായി 50,000 രൂപ, ലോയൽറ്റി ബോണസായി 20,000 രൂപയും കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 15,000 രൂപയുടെ ആനുകൂല്യങ്ങളും കിട്ടും.

ZS ഇവി

എംജി ZS ഇവിക്ക്​ പ്രത്യേക വാർഷിക വിലയ്ക്കൊപ്പം ഉപഭോക്തൃ ഡിസ്‌കൗണ്ടും ലഭിക്കും. ഇലക്ട്രിക് എസ്‌യുവിയുടെ എക്‌സൈറ്റ് ട്രിമ്മിന് 50,000 രൂപ കൺസ്യൂമർ ഓഫർ, 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 20,000 രൂപയുടെ ലോയൽറ്റി ബോണസ്, 15,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ കമ്പനി നൽകുന്നു​. ZS ഇവിയുടെ മറ്റുള്ള വേരിയന്റുകളിലും പ്രത്യേക വാർഷിക വിലയ്ക്കൊപ്പം എക്സ്ചേഞ്ച് ബോണസായി 50,000 രൂപ, ലോയൽറ്റി ബോണസായി 20,000 രൂപ, കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 15,000 രൂപ എന്നിവയും ലഭിക്കും.

ഗ്ലോസ്റ്റർ

മൊത്തം 1.35 ലക്ഷത്തിന്‍റെ ഓഫറാണ് എം.ജി മോട്ടോർസ് ഗ്ലോസ്റ്റർ ഫുൾ-സൈസ് എസ്‌യുവിയ്ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 50,000 രൂപയുടെ കൺസ്യൂമർ ഓഫർ, എക്സ്ചേഞ്ച് ബോണസായി 50,000 രൂപ, ലോയൽറ്റി ബോണസായി 20,000 രൂപ, കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 15,000 രൂപ എന്നിങ്ങനെ വരുന്നു​. ഗ്ലോസ്റ്ററിന്റെ എല്ലാ വേരിയന്റുകളിലും ഈ ആനുകൂല്യങ്ങൾ ലഭ്യമാണ്.

കോമെറ്റ്​

ദീപാവലിയോട് അനുബന്ധിച്ച് എൻട്രി ലെവൽ ഇലക്ട്രിക് കാറായ കോമെറ്റിനും പ്രത്യേക ഓഫറുകൾ നൽകുന്നുണ്ട്. തെരഞ്ഞെടുത്ത സംസ്ഥാനങ്ങളിൽ ആർടിഒ നികുതികൾ ഒഴിവാകുന്നതിനോടൊപ്പം കോമെറ്റിന്​ 20,000 രൂപയുടെ ലോയൽറ്റി ബോണസും 5,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടുമാണ് ഓഫറായി അവതരിപ്പിച്ചിരിക്കുന്നത്. ആർ‌ടി‌ഒ നികുതിയുള്ള സംസ്ഥാനങ്ങളിൽ ഒരു രൂപ മുടക്കി കാറിന്റെ ഇൻഷുറൻസ് സ്വന്തമാക്കാനും അവസരമുണ്ട്.

Latest Stories

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം