പുതിയ മിനി കൂപ്പര്‍ ഇലക്ട്രിക് എസ്ഇ 2022 മാര്‍ച്ചില്‍ ഇന്ത്യയിലെത്തും

ആഗോള വിപണിയില്‍ 2019-ല്‍ അവതരിപ്പിച്ച മിനി കൂപ്പര്‍ എസ് ഇ ഇലക്ട്രിക്കുമായാണ് ഇന്ത്യയിലേക്ക് കമ്പനി എത്തുന്നത്. ഹാച്ച്ബാക്കായ മിനിയുടെ ഇലക്ട്രിക് കാറിനായുള്ള പ്രീ ബുക്കിംഗ് അടുത്തിടെ ആരംഭിച്ച കമ്പനി വാഹനം വിപണിയില്‍ അവതരിപ്പിക്കുന്ന തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. 2021 ഒക്ടോബര്‍ അവസാനത്തോടെ ബുക്കിംഗ് ആരംഭിച്ച മിനി കൂപ്പര്‍ എസ് ഇ ഇലക്ട്രിക് 2022 മാര്‍ച്ചില്‍ ഇന്ത്യയിലെത്തുമെന്നാണ് ബിഎംഡബ്ല്യുവിന്റെ ചെറുകാര്‍ വിഭാഗമായ മിനി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

മോഡലിന്റെ ആദ്യ 30 യൂണിറ്റും ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം വിറ്റുപോയതും ബ്രാന്‍ഡിനെ ഏറെ സന്തോഷിപ്പിക്കുന്ന വിഷയമാണ്.മിനിയുടെ മാത്രമല്ല, ബിഎംഡബ്ല്യു ഗ്രൂപ്പില്‍ നിന്നുള്ള ആദ്യ ഇലക്ട്രിക് കാറാണ് കൂപ്പര്‍ എസ് ഇ എന്നതും ശ്രദ്ധേയമാണ്.

All-electric Mini Cooper SE EV in the pipeline for India | Autocar India

നിലവില്‍, കമ്പനി അതിന്റെ വില വെളിപ്പെടുത്തിയിട്ടില്ല.ലോഞ്ചിനൊപ്പം കമ്പനി അതിന്റെ വിലയും വെളിപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് വാഹനലോകം. ഇപ്പോള്‍ ഒരു ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് വാഹനം ബുക്ക് ചെയ്യാം. കൂപ്പറിന്റെ ആദ്യ ബാച്ചിലെ 30 യൂണിറ്റുകളും വെറും 2 മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായി ബുക്ക് ചെയ്തതായി കമ്പനി വെളിപ്പെടുത്തി.

ചെറിയ ചില മാറ്റങ്ങളുണ്ടാകുമെങ്കിലും മിനി കൂപ്പറിന്റേതിന് സമാനമായി തന്നെയാണ് മിനി ഇലക്ട്രിക്കിന്റെ രൂപകല്പനയും നിലനിര്‍ത്തിയിരിക്കുന്നത്. മിനി കൂപ്പറിന്റെ ത്രീ ഡോര്‍ മോഡലിനെ അടിസ്ഥാനമാക്കിയാണ് കൂപ്പര്‍ എസ് ഇ ഇലക്ട്രിക് പതിപ്പിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്. സാധാരണ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സമാനമായി ഗ്രില്ല് ഭാഗം വാഹനത്തില്‍ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്.

ഡിസൈന്‍ അനുസരിച്ച് ത്രീ-ഡോര്‍ മോഡലില്‍ ഷഡ്ഭുജ ആകൃതിയിലുള്ള ഗ്രില്ലും കോണ്‍ട്രാസ്റ്റ് നിറമുള്ള ഒആര്‍വിഎമ്മുകളും ഗ്രില്ലിനുള്ള ഇന്‍സേര്‍ട്ട്, സിഗ്‌നേച്ചര്‍ ഓവല്‍ എന്നിവയും ഉണ്ടായിരിക്കും.ഹാച്ച്ബാക്കിന് മുഖം മിനുക്കുന്നതിനായി,പെയിന്റ് സ്‌കീമുകളില്‍ ചിലത് ആകര്‍ഷകമായ മഞ്ഞ നിറത്തിലുള്ള ആക്‌സന്റ് ബാറും ഒരു മിനി ഇലക്ട്രിക് ബാഡ്ജും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.

India's first fully electric Mini Cooper SE to arrive soon

സംയോജിത വൃത്താകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളോട് കൂടിയ വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റുകള്‍ മിനി നിലനിര്‍ത്തിയിട്ടുണ്ട്. ഇലക്ട്രിക് ഹോട്ട് ഹാച്ച്ബാക്കിന് മഞ്ഞ നിറത്തിലുള്ള റിമ്മുകളുള്ള പുതിയ 17 ഇഞ്ച് കൊറോണ സ്പോക്ക് ഡ്യുവല്‍-ടോണ്‍ അലോയ് വീല്‍ ഡിസൈനും ലഭിക്കുന്നു.ഗോ-കാര്‍ട്ട് അനുഭവം പ്രദാനം ചെയ്യുന്ന 3-ഡോര്‍ കൂപ്പെയാണ് മിനി ഇലക്ട്രിക്.

പെട്രോള്‍ എഞ്ചിനുള്ള മിനിയെ അപേക്ഷിച്ച് കൂപ്പര്‍ എസ് ഇ മോഡലിന് 145 കിലോഗ്രാം അധിക ഭാരമുണ്ട്. വാഹനം അതിന്റെ പുതിയ അവതാരത്തില്‍ ക്രിയേറ്റീവ് സ്പേസ് ഉപയോഗത്തിന്റെയും അതുല്യമായ റൈഡിംഗ് വിനോദത്തിന്റെയും ആധുനിക പുനര്‍വ്യാഖ്യാനം വാഗ്ദാനം ചെയ്യുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പുതിയ മിനിയില്‍ തല്‍ക്ഷണ ടോര്‍ക്ക് നല്‍കുകയും സീറോ എമിഷന്‍ നല്‍കുകയും ചെയ്യുന്നു. ഇക്കാരണത്താല്‍, ഈ ഇലക്ട്രിക് കാറില്‍ എക്സ്ഹോസ്റ്റും കാണില്ല. 184 എച്ച്പി കരുത്തും 270 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ഈ കാര്‍ ഉല്‍പ്പാദിപ്പിക്കും. അതുവഴി വെറും 7.3 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും. 32.6 കെ ഡബ്ല്യുഎച്ച് ശേഷിയുള്ള ബാറ്ററിയാണ് ഇതിന് കരുത്തേകുന്നത്. അതിനാല്‍ ഈ ചെറിയ ഇലക്ട്രിക് കാര്‍ 270 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് നല്‍കുന്നു. മൊത്തം നാല് കളര്‍ ഓപ്ഷനുകളാണ് ഈ ഇലക്ട്രിക് കാറിന് വാഗ്ദാനം ചെയ്യുന്നത്.

Thousands show interest in all-electric Mini Cooper SE, still due to arrive  mid-2020

വൈറ്റ് സില്‍വര്‍, മിഡ്നൈറ്റ് ബ്ലാക്ക്, മൂണ്‍വാക്ക് ഗ്രേ, ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ഈ കളര്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. ഈ ഇലക്ട്രിക് കാര്‍ 2022 മാര്‍ച്ചില്‍ അവതരിപ്പിക്കുമെങ്കിലും, അടുത്ത വര്‍ഷം ഏപ്രിലിലായിക്കും ഡെലിവറി ആരംഭിക്കുക എന്നും അറിയുന്നു. കമ്പനിയുടെ ആദ്യത്തെ ഓള്‍-ഇലക്ട്രിക് കാറാണിത്. ഇത് ഒരു സിംഗിള്‍, ഫുള്‍ ലോഡഡ് വേരിയന്റായി സിബിയു ആയിട്ടായിരിക്കും പുറത്തിറക്കുക.