ഇന്ത്യൻ വിപണിൽ മുൻപന്തിയിലുള്ള പത്ത് ഡീസൽ വാഹനങ്ങൾ

ദീർഘയാത്ര പതിവാക്കിയവരിൽ പലർക്കും പ്രിയപ്പെട്ടവയാണ് ഡീസൽ വാഹനങ്ങൾ. ഇന്ത്യയിൽ മലിനീകരണ നിയന്ത്രണ നിയമങ്ങൾ കർശനമായതോടെ ചില ഡീസൽ വാഹനങ്ങളും ഇന്ത്യൻ വാഹന വിപണിയിൽനിന്നു പിൻവലിക്കേണ്ടി വന്നെങ്കിലും നിയന്ത്രണങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതോടൊപ്പം വിപണിയിൽ പിടിച്ചു നിൽക്കുന്ന ചില ഡീസൽ വാഹനങ്ങളും വിപണിയിലുണ്ട്. ഇന്ത്യൻ വിപണിയിൽ മുൻപന്തിയിലുള്ള ഡീസൽ വാഹനങ്ങൾ ഏതൊക്കെയെന്ന് നോക്കാം…

ഇന്ത്യൻ വാഹന വിപണിയിലുള്ള ഡീസൽ കാറുകളിൽ ഏറ്റവും വില കൂടിയതും കൂടുതൽ കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്ന മോഡലാണ് ടാറ്റ ആൾട്രോസ്. 1.5 ലീറ്റർ 4 സിലിണ്ടർ ടർബോ ഡീസൽ എൻജിനാണ് ഹാച്ച്ബാക്കിന് കമ്പനി നൽകിയിരിക്കുന്നത്. 90 എച്ച്പി കരുത്തും പരമാവധി 200 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന എൻജിനിൽ 5 സ്പീഡ് മാനുവൽ ഗിയർബോക്‌സാണുള്ളത്. എട്ടു ലക്ഷം രൂപ മുതൽ 10.40 ലക്ഷം രൂപ വരെയാണ് വില.

മഹീന്ദ്ര ബൊലേറോ നിയോ ആണ് വിപണിയിൽ ഏറ്റവും അധികം വിൽക്കുന്ന എസ്‌യുവികളിൽ ആദ്യത്തേത്. 1.5 ലീറ്റർ 3 സിലിണ്ടർ ടർബോ ഡീസലും എൻജിനും 5 സ്പീഡ് മാനുവൽ ഗിയർ ബോക്‌സുമാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. ‌100 എച്ച്പി കരുത്തും 260 എൻഎം പരമാവധി ടോർക്കും എൻജിന് ഉത്പാദിപ്പിക്കാനാകും. 9.62 ലക്ഷം രൂപ മുതൽ 12.14 ലക്ഷം രൂപ വരെയാണ് നിയോയുടെ വില.

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന യൂട്ടിലിറ്റി വാഹനങ്ങളിൽ ഒന്നാണ് മഹീന്ദ്ര ബൊലേറോ. 1.5 ലീറ്റർ 3 സിലിണ്ടർ ടർബോ ഡീസൽ എൻജിന്റെ കരുത്ത് 76 എച്ച്പി, പരമാവധി ടോർക്ക് 210 എൻഎം .ബൊലേറോയുടെ വില 9.78 ലക്ഷം രൂപ മുതൽ 10.79 ലക്ഷം രൂപ വരെയാണ്.

മഹീന്ദ്ര എക്‌സ്‌യുവി 300ൽ 1.5 ലീറ്റർ 4 സിലിണ്ടർ ടർബോ ഡീസൽ എൻജിനാണ് ഉള്ളത്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സാണ് വാഹനത്തിനുള്ളത്. 117 എച്ച്പി കരുത്തും, 300 എൻഎം ടോർക്കും ഉത്‌പാദിപ്പിക്കാനാകും. 9.90 ലക്ഷം രൂപ മുതലാണ് മഹീന്ദ്ര എക്‌സ്‌യുവിയുടെ വില ആരംഭിക്കുന്നത്. ഉയർന്ന മോഡലിന് 14.60 ലക്ഷം വരെ വിലയുണ്ട്.

കോംപാക്ട് എസ്‌യുവി സെഗ്‌മെന്റിൽ ശ്രദ്ധിക്കപ്പെട്ട ഒരു വാഹനമാണ് കിയ സോണറ്റ്. പെട്രോൾ, ടർബോ പെട്രോൾ, ടർബോ ഡീസൽ എന്നിങ്ങനെ മൂന്ന് എൻജിൻ ഓപ്ഷനുകളാണ് വാഹനത്തിനുള്ളത്. 1.5 ലീറ്റർ ഫോർ സിലിണ്ടർ ടർബോ ഡീസൽ എൻജിൻ 6 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്‌സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. പരമാവധി 250 എൻഎം ടോർക്കും 116 എച്ച്പി കരുത്തും വാഹനത്തിനുണ്ട്. 9.95 ലക്ഷം രൂപ മുതൽ 14.89 ലക്ഷം വരെയാണ് വില വരുന്നത്.

2022ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ എസ്‌യുവിയും ഡീസൽ വിഭാഗത്തിൽ ഏറെ പ്രചാരമുള്ളതുമായ വാഹനങ്ങളിലൊന്നാണ് ടാറ്റ നെക്‌സോൺ. 1.5 ലീറ്റർ 4 സിലിണ്ടർ ടർബോ ഡീസൽ എൻജിന് 115 എച്ച്പി കരുത്തും പരമാവധി 260 എൻഎം ടോർക്കും ഉത്‌പാദിപ്പിക്കാനാകും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് എഎംടി ഗിയർബോക്‌സിലാണ് നെക്‌സോൺ എത്തുന്നത്. 10 ലക്ഷം മുതൽ 13.70 ലക്ഷം രൂപ വരെയാണ് നെക്‌സോണിന്റെ വിവിധ മോഡലുകളുടെ വില.

അടുത്തത് ഹ്യുണ്ടായ്‌യുടെ ഡീസൽ മോഡലാണ് ഹ്യുണ്ടായ്‌ വെന്യു. ഹ്യുണ്ടായ്‌യുടെ ഡീസൽ മോഡൽ 1.5 ലീറ്റർ 4 സിലിണ്ടർ ടർബോ ഡീസൽ എൻജിന് 116 എച്ച്പി, 250 എൻഎം ടോർക്കും ഉൽപാദിപ്പിക്കാനാകും. 6 സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് വാഹനത്തിന് ഹ്യുണ്ടായ് നൽകിയിരിക്കുന്നത്. വില 10.46 ലക്ഷം രൂപ മുതൽ 13.14 ലക്ഷം രൂപ വരെയാണ് ഡീസൽ മോഡലിന്റെ വില.

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഓഫ് റോഡർ വാഹനങ്ങളിൽ ഒന്നായ മഹീന്ദ്ര ഥാര്‍ രണ്ട് ഡീസൽ എൻജിൻ ഓപ്ഷനുകളിൽ വിപണിയിൽ എത്തുന്നുണ്ട്. ആദ്യത്തേത് 118 എച്ച്പി, 300 എൻഎം, 1.5 ലീറ്റർ 4 സിലിണ്ടർ ടർബോ ഡീസൽ എൻജിനാണ്. രണ്ടാമത്തെ എൻജിൻ 132 എച്ച്പി, 300 എൻഎം, 2.2 ലീറ്റർ 4 സിലിണ്ടർ ടർബോ ഡീസൽ എൻജിനാണ്. രണ്ടിലും 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഉള്ളത്. 10.55 ലക്ഷം മുതൽ 16.78 ലക്ഷം രൂപ വരെയാണ് വില.

അടുത്തത് ഹ്യുണ്ടായ്‌ ക്രെറ്റയാണ്. വെന്യുവിന് സമാനമായ 1.5 ലീറ്റർ 4 സിലിണ്ടർ ടർബോ ഡീസൽ എൻജിനാണ് ക്രെറ്റയിലുള്ളത് . 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്‌സാണ് ക്രെറ്റയ്ക്ക് നൽകിയിരിക്കുന്നത്. വില 11.96 ലക്ഷം രൂപ മുതൽ 19.20 രൂപ വരെയാണ് വില.

കിയ സെൽറ്റോസിൽ 116 എച്ച്പി, 250 എൻഎം, 1.5 ലീറ്റർ 4 സിലിണ്ടർ ടർബോ ഡീസൽ എൻജിനാണുള്ളത്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് iMT ഗിയർബോക്‌സിലാണ് സെൽറ്റോസ് എത്തുന്നത്. 12.39 ലക്ഷം രൂപ മുതൽ 19.65 ലക്ഷം രൂപ വരെയാണ് വില.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?