40 കി.മീ മൈലേജുമായി മാരുതി; ഹൈബ്രിഡ് വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ മാരുതി സുസുക്കി

ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ നിർമ്മാതാക്കളായ മാരുതി സുസുക്കി, വരാനിരിക്കുന്ന ഫ്രോങ്ക്സ് ഹൈബ്രിഡ് മോഡലിലൂടെ ഹൈബ്രിഡ് വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. മാരുതി ഫ്രോങ്ക്സ് ഹൈബ്രിഡിനൊപ്പം കമ്പനി നിരവധി പുതിയ ഹൈബ്രിഡ് കാറുകൾ രാജ്യത്ത് അവതരിപ്പിക്കും.

മാരുതി സുസുക്കിയും ടോയോട്ടയുമാണ് ഹൈബ്രിഡ് മോഡലുകളുടെ ഡിമാൻഡ് ഉയരാൻ കാരണമായത്. ഇവികൾ, CNG, ബയോ ഫ്യൂവലുകൾ, ഹൈബ്രിഡുകൾ എന്നിവ ഉൾപ്പെടുന്ന ഒരു മൾട്ടി ഫ്യുവൽ തന്ത്രം ഉപയോഗിച്ച് പുതിയൊരു നീക്കത്തിന് ഒരുങ്ങുകയാണ് മാരുതി സുസുക്കി. ടൊയോട്ടയുടെ പ്രശസ്തമായ ഹൈബ്രിഡ് പവർട്രെയിൻ ഉപയോഗിക്കുന്ന ഗ്രാൻഡ് വിറ്റാര ഹൈബ്രിഡിന് മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതിനാൽ മാരുതി സുസുക്കി ഹൈബ്രിഡുകളിൽ വലിയ ഇൻവെസ്റ്റ്മെന്റ് നടത്തുകയാണ് എന്നാണ് റിപോർട്ടുകൾ.

2023ൽ പുറത്തിറക്കിയ ഇന്നോവ ഹൈക്രോസ് ബേസ്ഡ് എംപിവിയും 2025ൽ വരുന്ന ഗ്രാൻഡ് വിറ്റാരയുടെ മൂന്ന് വരി പതിപ്പും മാരുതി സുസുക്കിയുടെ ഹൈബ്രിഡ് മോഡൽ സെഗ്മെന്റ് കൂടുതൽ വിപുലീകരിക്കും. അണിയറയിൽ ഒരുങ്ങുന്ന ഫ്രോങ്ക്സ്, ബലേനോ, സ്വിഫ്റ്റ്, ഒരു ചെറിയ എംപിവി എന്നിവയുടെ ഹൈബ്രിഡ് വേരിയന്റുകൾ ഉപയോഗിച്ച് മാസ് സെഗ്‌മെൻ്റുകളിലെ മോഡലുകൾക്കൊപ്പം ഹൈബ്രിഡ് വോളിയം ഗണ്യമായി വർധിപ്പിക്കാൻ മാരുതി സുസുക്കിക്ക് പദ്ധതികളുണ്ട്.

ടൊയോട്ടയുടെ സീരീസ് പാരലൽ ഹൈബ്രിഡ് സിസ്റ്റം കമ്പനി ഉപയോഗിക്കില്ല. പകരം ഒരു ഇൻ ഹൗസ്, അഫോർഡബിൾ സീരീസ് ഹൈബ്രിഡ് പവർട്രെയിൻ വികസിപ്പിക്കുകയാണ്. HEV എന്ന കോഡ് നെയിമിൽ വരുന്ന മാരുതി സുസുക്കിയുടെ പുതിയ സീരീസ് ഹൈബ്രിഡ് പവർട്രെയിൻ ഒരു സീരീസ്-പാരലൽ, പാരലൽ-ഓൺലി ഹൈബ്രിഡിനേക്കാൾ വളരെ വില കുറഞ്ഞതാണ്.

ഇക്കാരണത്താലാണ് ഒരു IC എഞ്ചിൻ, ഇലക്ട്രിക് മോട്ടോർ, ബാറ്ററി എന്നിവ അടങ്ങുന്ന പവർട്രെയിനിൻ്റെ ഉയർന്ന വിലയെ പ്രതിരോധിക്കാൻ കാർ നിർമ്മാതാക്കൾ ഈ വഴി തെരഞ്ഞെടുത്തത്. കൂടാതെ, ഹൈബ്രിഡുകൾക്ക് നികുതി ആനുകൂല്യങ്ങളൊന്നും നൽകാൻ സർക്കാർ ഇതുവരെ സമ്മതിക്കാത്തതും ഇവികൾക്കുള്ള വെറും 5.0 ശതമാനം ടാക്സുമായി താരതമ്യപ്പെടുത്തുമ്പോൾ ഹൈബ്രിഡുകളുടെ 43 ശതമാനം GST യുമാണ് പ്രധാന കോസ്റ്റ് ബാരിയർ/ തടസ്സം.

അതിനാൽ ചെലവ് കുറയ്ക്കുന്നതിന് വേണ്ടി മാരുതി സുസുക്കി ഒരു സീരീസ് ഹൈബ്രിഡ് ഉപയോഗിച്ച് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. ഉപഭോക്താക്കളുടെ പോക്കറ്റ് കാലിയാക്കാതെ പെർഫൊമെൻസിനൊപ്പം മികച്ച മൈലേജ് കൈവരിക്കാൻ സഹായിക്കുന്ന ഒരു വഴിയാണിത്.

മാരുതി സുസുക്കിയുടെ പുതിയ ശ്രേണിയിലുള്ള HEV-അധിഷ്‌ഠിത റേഞ്ചിന്റെ പവർ സ്രോതസ്സ് പുതിയ Z12E, ത്രീ സിലിണ്ടർ എഞ്ചിൻ ആയിരിക്കും. കോംപാക്ട് Z12E 1.5-2 kWh ബാറ്ററി പാക്ക് ചാർജ് ചെയ്യുന്നതിനോ ഫ്രണ്ട് വീലുകളെ ചലിപ്പിക്കുന്ന കാര്യക്ഷമമായ ഇലക്ട്രിക് മോട്ടോർ ഓടിക്കുന്നതിനോ ഒരു ജനറേറ്ററായി ഇത് പ്രവർത്തിക്കും. മാരുതി സുസുക്കിയുടെ HEV സീരീസ് ഹൈബ്രിഡ് പവർട്രെയിൻ ഫ്രോങ്ക്സ് ഫെയ്‌സ്‌ലിഫ്റ്റിലും അടുത്ത തലമുറ ബലേനോയിലും 2026ൽ അരങ്ങേറും.

ഈ വർഷത്തിൻ്റെ ആദ്യ പകുതിയിൽ ലോഞ്ച് ചെയ്യാനൊരുങ്ങുന്ന നെക്സ്റ്റ് ജെൻ സ്വിഫ്റ്റ് 2027 -ഓടെ ഒരു ഹൈബ്രിഡ് ഓപ്ഷനുമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ ജനപ്രിയമായ ഈ ഹാച്ച്ബാക്ക് പെട്രോൾ ഓപ്ഷനിൽ മാത്രമാവും വിൽപ്പനയ്ക്ക് എത്തുക. 2029ൽ മാത്രമാവും ഹൈബ്രിഡ് പവറിൽ വരുന്ന സ്‌പാസിയ അധിഷ്‌ഠിത കോംപാക്റ്റ് എംപിവി കമ്പനി വിപണിയിൽ എത്തിക്കുക. HEV സിസ്റ്റത്തിൻ്റെ നിരയിലുള്ള മറ്റ് മോഡലുകളിൽ പുതിയ തലമുറ ബ്രെസയും ഉൾപെടുന്നുണ്ട്.

Latest Stories

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്

വാളയാർ കേസ്; എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി