പഞ്ചിനും എക്സ്റ്ററിനും വലിയ തിരിച്ചടി, ഏറ്റവും വില കുറവുള്ള ഓട്ടോമാറ്റിക് എസ്‌യുവിയെത്തി; നിസാൻ മാഗ്നൈറ്റ് EZ-ഷിഫ്റ്റ് എഎംടി ഇന്ത്യയിൽ !

വാഹനവിപണിയിൽ മാനുവൽ കാറുകൾക്ക് ഒപ്പം തന്നെ പിടിച്ചുനിൽക്കുന്നവയാണ് ഓട്ടോമാറ്റിക് കാറുകൾ. ഇന്നത്തെ കാലത്ത് റോഡുകളിലെ വാഹനങ്ങളുടെ തിരക്ക് വർദ്ധിച്ച് വരുകയാണ്. ട്രാഫിക് ബ്ലോക്കുകളിൽപ്പെട്ട് തുടർച്ചായി ഗിയർ മാറ്റിയും ക്ലച്ച് ചവിട്ടിയും മടുത്തതോടെയാണ് ചിലർ ഓട്ടോമാറ്റിക് ഡ്രൈവിങ്ങിനോടൊപ്പം കൂടിയത്.

നിരവധി മോഡൽ ഓട്ടോമാറ്റിക് കാറുകൾ ഇന്ന് ഇന്ത്യൻ വിപണിയിലുണ്ട്. കുറഞ്ഞ വിലയും കിടിലൻ മൈലേജും വിട്ടുവീഴ്ച്ചയില്ലാത്ത സേഫ്റ്റിയുമാണ് ഇപ്പോൾ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർ നോക്കുന്നത്. അത്തരത്തിലൊരു എസ്‌യുവിയാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബജറ്റ് ഫ്രണ്ട്‌ലി മോഡലായ നിസാൻ മാഗ്നൈറ്റ് എഎംടി മോഡലാണ് നിസ്സാൻ പുറത്തിറക്കിയിരിക്കുന്നത്.

ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന എഎംടി എസ്‌യുവിയാണ് മാഗ്നൈറ്റ് എന്നാണ് നിസ്സാൻ പറയുന്നത്. കംപ്ലീറ്റ് പാക്കേജായി മാറുന്ന മാഗ്നൈറ്റ് എഎംടിയെ EZ-ഷിഫ്റ്റ് വേരിയന്റ് എന്നാണ് നിസാൻ വിളിക്കുന്നത്. XE, XL, XV, XV പ്രീമിയം വേരിയന്റുകളിലും അടുത്തിടെ ലോഞ്ച് ചെയ്ത കുറോ സ്പെഷ്യൽ എഡിഷനിലും മാഗ്നൈറ്റ് എഎംടി സ്വന്തമാക്കാൻ സാധിക്കും.

1.0 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് EZ-ഷിഫ്റ്റിന് കരുത്തേകുന്നത്. ഇതിന് 71 ബിഎച്ച്പി പവറിൽ പരമാവധി 96 എൻഎം ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. 5 സ്പീഡ് യൂണിറ്റാണ് പുതിയ എഎംടി ട്രാൻസ്മിഷൻ. 19.70 കിലോമീറ്റർ ഇന്ധനക്ഷമതയാണ് നിർമ്മാതാവ് അവകാശപ്പെടുന്നത്.

എസ്‌യുവിയുടെ മാനുവൽ വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 5-സ്പീഡ് മാനുവൽ ഗിയർബോക്‌സിന് 19.35 കിലോമീറ്റർ ആണ് അവകാശപ്പെടുന്ന ഇന്ധനക്ഷമത. ഗിയർബോക്‌സിൽ ഡ്യുവൽ ഡ്രൈവിംഗ് മോഡുമുണ്ട്. ഇത് ഗിയർബോക്‌സിന്റെ നിയന്ത്രണം ഡ്രൈവറെ മാനുവലായി ക്രമീകരിക്കാൻ അനുവദിക്കുന്ന സവിശേഷതയാണ്.

പവർ കണക്കുകളിൽ എതിരാളികൾക്ക് ഏറെ പിന്നിലാണ് നിസാൻ മാഗ്നൈറ്റ് . ബജറ്റിന് ഇണങ്ങുന്ന വിലയും സിറ്റി റൈഡിംഗ് കംഫർട്ടും ആണ് എസ്‌യുവിയെ വേറിട്ടു നിർത്തുന്നത്. എസ്‌യുവിൽ ആന്റി-സ്റ്റാൾ ആൻഡ് കിക്ക്-ഡൗൺ ഫീച്ചറും ഉണ്ടെന്നാണ് കമ്പനി പറയുന്നത്. ഇവ കൂടാതെ വെഹിക്കിൾ ഡൈനാമിക് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നീ സവിശേഷതകളും മാഗ്നൈറ്റിന്റെ EZ-ഷിഫ്റ്റ് വേരിയന്റിലുണ്ട് . പഞ്ച്, എക്‌സ്‌റ്റർ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ മാഗ്‌നൈറ്റ് ഫീച്ചറുകളുടെ കാര്യത്തിൽ അൽപം പിന്നിലാണ്. കുറഞ്ഞ വിലയാണ് വാഹനത്തിന്റെ ഹൈലൈറ്റ്.

6.50 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഈ മോഡലിനെ നിസാൻ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. നവംബർ 10 വരെ നടത്തുന്ന എല്ലാ ബുക്കിങ്ങുകൾക്കും ഈ വില ബാധകമാണ്. ടോക്കൺ തുകയായ 11,000 രൂപ നൽകി വാഹനം ബുക്ക് ചെയ്യാം. സിവിടി ഓട്ടോമാറ്റിക്കിൽ മാത്രം വിപണിയിൽ എത്തിയിരുന്ന മാഗ്നൈറ്റ് വിൽപ്പന കൊഴുപ്പിക്കാനായി എഎംടി വേരിയന്റിനെ കൊണ്ടുവന്നത് സെഗ്മെന്റിലെ പ്രധാന ശത്രുക്കളായ ടാറ്റ പഞ്ചിനും ഹ്യുണ്ടായി എക്സ്റ്ററിനും വലിയ തിരിച്ചടിയാവുമെന്ന് ഉറപ്പാണ്.

ടാറ്റ പഞ്ച്, എക്‌സ്‌റ്റർ എഎംടി എന്നിവയുടെ എൻട്രി ലെവൽ വേരിയന്റുകളെ പിന്നിലാക്കാനാണ് നിസ്സാൻ എത്തിയിരിക്കുന്നത്. ടാറ്റ പഞ്ചിന്റെ എഎംടി എൻട്രി ലെവൽ അഡ്വഞ്ചർ വേരിയന്റിന് 7.50 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. അതേസമയം ഹ്യുണ്ടായി എക്‌സ്‌റ്റർ എഎംടിയുടെ വില 8.09 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്.

Latest Stories

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍