മൈക്രയുടെ ഇലക്ട്രിക് വേര്‍ഷന്‍ വെളിപ്പെടുത്തി നിസാന്‍, വീഡിയോ കാണാം

നിസ്സാന്‍ മൈക്രയുടെ പിന്മുറക്കാരനായി ഇലക്ട്രിക് മോഡല്‍ എത്തുന്നു. ഒരു ഐ സി ഇ മോഡലിന് പകരം പ്യുവര്‍ ഇലക്ട്രിക് മോഡലാവും മൈക്രയുടെ പകരക്കാരനായി എത്തുക. ഇതിന് മുന്നോടിയായി പുതിയ മോഡലിനെ ഒരു ടീസര്‍ ഇപ്പോള്‍ നിസ്സാന്‍ പുറത്തിറക്കിയിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം പുറത്തിറങ്ങുന്ന പുതിയ മോഡല്‍ ഹാച്ച്ബാക്ക് CMF-BEV എന്ന പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. അത് റെനോ-നിസാന്‍-മിത്സുബിഷി അലയന്‍സ് സഹകരിച്ച് വികസിപ്പിച്ചെടുക്കും. കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. പുതിയ വാഹനത്തിനെ സംബന്ധിച്ചുള്ള മറ്റുവിവരങ്ങളും നിസാന്‍ രഹസ്യമായി വച്ചിരിക്കുകയാണ്.

ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന വീഡിയോയില്‍ നിന്നും വാഹനം ഒരു വലിയ റൗണ്ട് ഡേടൈം റണ്ണിംഗ് എല്‍ഇഡി ഡിആര്‍എല്ലുള്ള ഒരു ചെറിയ സിറ്റി സിപ്പര്‍ ഹാച്ച്ബാക്ക് ആണെന്ന് മനസിലാക്കാം. അതോടൊപ്പം നിസാന്റെ ഇല്യുമിനേറ്റഡ് ലോഗോയും കാണാം. വാഹനത്തിന്റെ പേരോ മറ്റു കാര്യങ്ങളോ നിര്‍മാതാക്കള്‍ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.

ഈ പുതിയ മോഡല്‍ നിസാന്‍ രൂപകല്‍പ്പന ചെയ്യുകയും തങ്ങളുടെ പുതിയ കോമണ്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് റെനോ എഞ്ചിനീയറിംഗ് ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്യും എന്ന് പ്രഖ്യാപന വേളയില്‍ നിസാന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അശ്വനി ഗുപ്ത അറിയിച്ചു. ഇത് തങ്ങളുടെ അലയന്‍സ് അസറ്റുകളുടെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല തങ്ങളുടെ ഐതിഹാസികമായ മൈക്രയെ മാറ്റി സ്ഥാപിക്കുന്ന, ഈ പുതിയ മോഡല്‍ യൂറോപ്പിലെ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആവേശം നല്‍കുമെന്ന് തനിക്ക് ഉറപ്പുണ്ട് എന്നും ഗുപ്ത വ്യക്തമാക്കി.

ഈ പുതിയ പ്ലാറ്റ്ഫോം റെനോ സോയും നിസാന്‍ ലീഫും ഉപയോഗിക്കുന്ന നിലവിലെ പ്ലാറ്റ്ഫോമിന് പകരമാകുമെന്നും ചെലവ് ഏകദേശം 33 ശതമാനം കുറയ്ക്കാനും വൈദ്യുതി ഉപഭോഗം 10 ശതമാനം കുറയ്ക്കാനും കഴിയുമെന്നും മെര്‍ജ്ഡ് അസോസിയേഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വരാനിരിക്കുന്ന മോഡല്‍ നിസാന്റെ എന്‍ട്രി ലെവല്‍ മോഡല്‍ എന്ന നിലയിലായിരിക്കും വിപണിയിലെത്തുക. വാഹനത്തിന്റെ എഞ്ചിനീയറിംഗും നിര്‍മ്മാണവും അലയന്‍സ് പങ്കാളിത്തമുള്ള ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ ഫ്രാന്‍സിലെ ഇലക്ട്രിസിറ്റി പ്ലാന്റില്‍ നടത്തുമെന്നാണ് അറിയുന്നത്. അങ്ങനെയാണെങ്കില്‍ 2024 ല്‍ ഈ മോഡല്‍ വിപണിയില്‍ പ്രതീക്ഷിക്കാം.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍