നിരത്തുകളെ ഷോക്കടിപ്പിക്കാന്‍ ഒല; സ്‌കൂട്ടറുകള്‍ക്ക് പിന്നാലെ കിടിലന്‍ ബൈക്കുകളും !

ഇന്ത്യൻ വാഹനവിപണിയിൽ ഓളം സൃഷ്ടിക്കാൻ ഒരുങ്ങി ഒല. ഈ സ്വാതന്ത്ര്യദിനത്തിൽ നാല് കൺസെപ്റ്റ് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ പുറത്തിറക്കിയാണ് ഒല ഞെട്ടിച്ചിരിക്കുന്നത്. ഒല ക്രൂയിസർ, ഒല അഡ്വഞ്ചർ, ഒല റോഡ്‌സ്റ്റർ, ഒല ഡയമണ്ട് ഹെഡ് എന്നിങ്ങനെ നാല് വ്യത്യസ്ത ഇലക്ട്രിക് ബൈക്കുകളാണ് പുറത്തിറക്കിയിരിക്കുന്നത്.

ഒല ക്രൂയിസർ

ഉയരം കുറഞ്ഞ, അതേസമയം നീളമുള്ള ബൈക്കാണ് ഒല ക്രൂയിസർ. ഏറ്റവും മികച്ച എയറോഡൈനാമിക്സ്, വീൽ ടു വീൽ എന്നിവയാണ് ഈ വാഹനത്തിന്റെ പ്രത്യേകത. എൽഇഡി ഹെഡ്‌ലാമ്പ് പാനൽ മറ്റൊരു ആകർഷണമാണ്. ബൈക്കിന്റെ ഡിസൈനോട് ചേരുന്ന തരത്തിലുള്ള ഹൈഡ്ലാമ്പ് ആണ് കമ്പനി നൽകിയിരിക്കുന്നത്. എൽഇഡി ടെയിൽ ലൈറ്റുകൾ ആകർഷകമായ രൂപത്തിലാണ് നൽകിയിരിക്കുന്നത്.

രണ്ട് പേർക്ക് ഇരിക്കാൻ കഴിയുന്ന രീതിയിലുള്ള സീറ്റാണ് വാഹനത്തിനുള്ളത്. മിഡ് മൗണ്ടഡ് ഇലക്ട്രിക് മോട്ടോർ ആണ് ഈ ബൈക്കിൽ ഉപയോഗിക്കുന്നത്. ക്രൂയിസറിൽ മുൻവശത്ത് യുഎസ്ഡി ഫോർക്കും പിന്നിൽ മോണോഷോക്ക് സസ്പെൻഷനോടുകൂടിയ പ്രോആറും ആണ് സജ്ജീകരിച്ചിരിക്കുന്നത്. മുന്നിൽ ഇരട്ട ഡിസ്‌ക് ബ്രേക്കുകളും പിന്നിൽ സിംഗിൾ ഡിസ്‌ക് ബ്രേക്കുമാണ് ബ്രേക്കിംഗ് പവർ നൽകുന്നത്. 18-17 ഇഞ്ച് വീലാണ് ബൈക്കിന് ലഭിക്കുന്നത്.

ഒല അഡ്വഞ്ചർ

സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ആവേശം നൽകുന്ന ഒന്നാണ് ഒല അഡ്വഞ്ചർ. വളരെ രസകരമായാണ് ബോഡി വർക്ക് ചെയ്തിരിക്കുന്നത്. മഡ്ഗാർഡ് ഡിസൈൻ, ഹെഡ്‌ലാമ്പ് ഓൾ-എൽഇഡി അഫയർ, ഫ്രണ്ട്‌ വിൻഡ്ഷീൽഡ് എന്നിവ ആരെയും ആകർഷിക്കുന്നവയാണ്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ, ഹാൻഡ് ഗാർഡ്, സ്ലീക്ക് മിററുകൾ എന്നിവയും ബൈക്കിനുണ്ട്. ടാങ്ക് പാനലും സീറ്റും മനോഹരമായ രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

ലഗേജ് മൗണ്ടുകളും ഒരു എൽഇഡി ടെയിൽ ലൈറ്റും ബൈക്കിന് പുറകിൽ നൽകിയിട്ടുണ്ട്. നടുവിലാണ് ബാറ്ററി പായ്‌ക്ക് സ്ഥാപിച്ചിരിക്കുന്നത്. മിഡ് മൗണ്ടഡ് മോട്ടോറും ചെയിൻ ഡ്രൈവും ഒല അഡ്വഞ്ചറിന് ലഭിക്കുന്നുണ്ട്. മുൻവശത്ത് യുഎസ്‍ഡി ഫോർക്കുകളും പിന്നിൽ ലോംഗ് ട്രാവൽ മോണോഷോക്കുമാണ് സസ്പെൻഷൻ. രണ്ടറ്റത്തും ഒറ്റ ഡിസ്‌ക് ബ്രേക്കിൽ നിന്നാണ് സ്റ്റോപ്പിംഗ് പവർ വരുന്നത്.

ഒല റോഡ്സ്റ്റർ

ഒരു പരമ്പരാഗത മോട്ടോർസൈക്കിളിന്റെ ഡിസൈൻ ഭാഷയിൽ നിന്ന് മാറിയാണ് ഒല റോഡ്സ്റ്റർ എത്തുന്നത്. യുഎസ്ഡി ഫോർക്കുകളും ട്വിൻ ഡിസ്‌ക് ബ്രേക്കും ബൈക്കിന് സ്‌പോർട്ടി ലുക്ക് നൽകുന്നു. മനോഹരമായി രൂപകൽപ്പന ചെയ്ത എൽഇഡി ഹെഡ്ലാംപ് ആണ് റോഡ്സ്റ്ററിനും നൽകിയിരിക്കുന്നത്.

ഈ മോഡലിൽ മിഡ്-റിയർ പൊസിഷൻഡ് ഫൂട്ട് പെഗുകളും ഉയരമുള്ള ക്ലിപ്പ്-ഓണുകളും ഉണ്ട്. ഇരട്ട ഡിസ്‌ക് ഫ്രണ്ട്, സിംഗിൾ ഡിസ്‌ക് റിയർ ബ്രേക്കുകൾ വഴിയാണ് ബ്രേക്കിംഗ്. റോഡ്‌സ്റ്റർ കൺസെപ്‌റ്റിൽ 17 ഇഞ്ച് വീലുകളും മുൻവശത്ത് യുഎസ്‍ഡി ഫോർക്കും പിന്നിൽ മോണോഷോക്കും അടങ്ങുന്ന സസ്പെൻഷൻ ലഭിക്കും.

ഒല ഡയമണ്ട്ഹെഡ്

കമ്പനിയുടെ മുൻനിര മോട്ടോർസൈക്കിളായിരിക്കും ഒല ഡയമണ്ട്ഹെഡ്. വളരെ സവിശേഷവും എയറോഡൈനാമിക് രൂപകൽപ്പനയുമായാണ് ഈ ബൈക്ക് എത്തുന്നത്. ഡയമണ്ട്‌ഹെഡ് ആശയത്തിന് സ്‍പോർട്ടി റൈഡിംഗ് സ്റ്റൈൽ ഉണ്ട്. ഇരട്ട ഫൂട്ട് പെഗുകളാണ് വാഹനത്തിന്റെ മറ്റൊരു സവിശേഷത. റൈഡർമാർക്ക് സുഖവും സ്‍പോർട്ടി കോൺഫിഗറേഷനും ഇത് വാഗ്ദാനം ചെയ്യുന്നു. നിരത്തിലിറങ്ങിയിട്ടുള്ള ബൈക്കുകളിൽ ഏറെ സവിശേഷമായ ഒന്നായിരിക്കും ഒല ഡയമണ്ട്ഹെഡ് എന്നാണ് റിപ്പോർട്ടുകൾ.

ഒല 2024 അവസാനത്തോടെ നാല് പുതിയ ഇലക്ട്രിക് ബൈക്കുകളും പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. ഒല ഇലക്ട്രികിൽ നിന്നുള്ള മറ്റൊരു ആവേശകരമായ കാര്യം ലോകമെമ്പാടുമുള്ളവർക്കായി ബൈക്കുകൾ ഇന്ത്യയിൽ നിർമ്മിക്കും എന്നതാണ്.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ