ഇലക്ട്രിക് മോട്ടോർസൈക്കിൾ 'മാന്റിസ്' പുറത്തിറക്കി ഓർക്‌സ എനർജീസ്

ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഒർക്സ എനർജീസ്. മാന്റിസ് എന്നാണ് ഇലക്​ട്രിക്​ നേക്കഡ്​ സ്​പോർട്​സ്​ ബൈക്കിന്റെ പേര്. അൾട്രാവയലറ്റ് F77- നോടൊപ്പം ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഇലക്ട്രിക് ബൈക്കുകളിൽ ഒന്നായി ഇത് മാറും. ഇന്ത്യയിൽ നിർമിക്കുന്ന ഈ സെഗ്മെന്റിലെ ഏറ്റവും ഭാരം കുറഞ്ഞ ബൈക്കാണ്  ഒർക്സ മാന്റിസ് എന്നാണ് നിര്മ്മാതാക്കള് പറയുന്നത്. കമ്പനി സ്വന്തമായി വികസിപ്പിച്ച മോഡലാണിത്.

ഇലക്ട്രിക് ബൈക്കിൽ 8.9 kWh ബാറ്ററി പായ്ക്കാണ് നൽകിയിരിക്കുന്നത്. ഒറ്റ ചാർജിൽ 221 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് നിർമാതാക്കളുടെ അവകാശവാദം. നൂതന ബിഎംഎസും ഡ്യുവൽ റിഡൻഡന്റ് തെർമൽ മാനേജ്മെന്റും ഇതിലുണ്ട്. IP67 റേറ്റഡ് ബാറ്ററി വാഹനത്തിന് ലഭിക്കുന്നു. 11.5 കിലോഗ്രാം മാത്രം ഭാരമുള്ള ഒരു PMS ലിക്വിഡ് കൂൾഡ് ഇലക്ട്രിക് മോട്ടോർ ആണ് ഇലക്ട്രിക് ബൈക്കിന് കരുത്ത് നൽകുന്നത്.

മോട്ടോർ 20.5 kW (27.4 bhp) പവറും 93 Nm പീക്ക് ടോർക്കും വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. പെർഫോമൻസ് നോക്കുമ്പോൾ പരമാവധി 135 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ഇലക്ട്രിക് ബൈക്കിന് സാധിക്കും. കൂടാതെ 8.9 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ കഴിയും. ഫുള്ളി കാസ്റ്റ് എയറോസ്‌പേസ് ഗ്രേഡ് ഓൾ-അലൂമിനിയം ഷാസി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇരുചക്രവാഹനമാണ് ഒർക്‌സ മാന്റിസ്.

5 ഇഞ്ച് TFT സ്‌ക്രീൻ സജ്ജീകരിച്ച ഇലക്ട്രിക് പെർഫോമൻസ് ബൈക്ക് റൈഡ് – ബൈ – വയറിനൊപ്പം വരുന്നു. 180 mm ആണ് ഗ്രൗണ്ട് ക്ലിയറൻസ്. തടസ്സങ്ങളില്ലാത്ത ഓണർഷിപ്പ് എക്‌സ്പീരിയൻസ് ഉറപ്പാക്കാൻ ഓർക്‌സ് ചില പങ്കാളത്തങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. വിൽപ്പനാനന്തര സേവനങ്ങൾക്കായി കമ്പനി സ്പെയർ ഇറ്റുമായാണ് കൈകോർത്തിരിക്കുന്നത്. ബാറ്ററി ബൈബാക്ക് സേവനങ്ങൾക്കൊപ്പം ബൈക്ക് വിൽക്കുമ്പോൾ ഉപഭോക്താക്കൾക്ക് 40 ശതമാനം ലാഭം ലഭിക്കുമെന്നും കമ്പനി പറയുന്നു.

ബോൾട്ടുമായുള്ള പങ്കാളിത്തത്തോടെ മാന്റിസ് ഉടമകൾക്ക് അവരുടെ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ ഉപയോഗിക്കാൻ സാധിക്കും. സ്‌പോർട്ടിയർ പ്രീമിയം ഇലക്ട്രിക് ബൈക്ക് വിഭാഗത്തിൽ അൾട്രാവയലറ്റ് F77 ആയിരിക്കും ഓർക്‌സ മാന്റിസിന്റെ പ്രധാന എതിരാളി. മാന്റിസ് ഇവിക്ക് 3.60 ലക്ഷം രൂപയാണ് വില വരുന്നത്. അൾട്രവയലറ്റ് F77-ന് 3.80 ലക്ഷം മുതൽ 5.60 ലക്ഷം രൂപ വരെയാണ് വില വരുന്നത്.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ