കാറുകളെ പ്രണയിച്ച് ഇന്ത്യക്കാര്‍; ഏറ്റവും പ്രിയം എസ്‌.യു.വികളോട്!, വില്‍പ്പനയില്‍ സര്‍വകാല റെക്കോഡുമായി 2022; കരുത്തറിയിച്ച് ടാറ്റ മോട്ടേഴ്‌സ്; എതിരാളികള്‍ക്ക് ഭീഷണി

രാജ്യത്ത് കാറുകളുടെ വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡ്. 2022ല്‍ അതിവേഗം വളര്‍ന്നത് ടാറ്റ മോട്ടേഴ്‌സ്. കഴിഞ്ഞ വര്‍ഷത്തെ കാറുകളുടെ ആഭ്യന്തര വാര്‍ഷിക വില്‍പ്പന കണക്കുകള്‍ പുറത്തുവന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്. 2022ല്‍ 39.73 ലക്ഷം കാറുകളാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. ഏക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡാണിത്. വില്‍പ്പനയി 2021 നെ അപേക്ഷിച്ച് 23.1 ശതമാനം വര്‍ധനയാണുണ്ടായത്.

ഡിമാന്‍ഡും ഉയര്‍ന്നതും സെമികണ്ടക്ടര്‍ ചിപ്പ് വിതരണം മെച്ചപ്പെട്ടതുമാണ് ഈ നേട്ടത്തിന് കാരണമെന്ന് ഓട്ടോകമ്പനി അധികൃതര്‍ വ്യക്തമാക്കി. വില്‍പ്പനയില്‍ ഏറ്റവും മുന്നിട്ട് നില്‍ക്കുന്നത് ടാറ്റ മോട്ടേഴ്‌സാണ്. ആഭ്യന്തര വാര്‍ഷിക വില്‍പ്പനയില്‍ 58.2 ശതമാനത്തോടെയാണ് ടാറ്റ കുതിച്ചത്. പിന്നാലെ കിയ ഇന്ത്യ, ടൊയോട്ട കിര്‍ലോസ്‌കര്‍ എന്നിവ 40.2 ശതമാനവും, 22.6 ശതമാനവും വളര്‍ച്ച ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യക്കാര്‍ കൂടുതല്‍ ആഡംബര വാഹനങ്ങളാണ് തിരഞ്ഞെടുത്തത്. 2022ലെ മൊത്തം വിറ്റകാറുളില്‍ 45.3 ശതമാനം എസ് യു വികളാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ പത്തുലക്ഷം യൂണിറ്റോടെ 15.4 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വാഹന വ്യവസായത്തിന്റെ ആഭ്യന്തര മൊത്തവ്യാപാരം കഴിഞ്ഞ വര്‍ഷത്തെ 3.08 ദശലക്ഷം യൂണിറ്റില്‍ നിന്ന് 23.1 ശതമാനം വളര്‍ന്ന് 3.79 ദശലക്ഷം യൂണിറ്റായതായി മാരുതി സുസുക്കി സെയില്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ടാറ്റ മോട്ടോഴ്‌സ് 58.2 ശതമാനം വളര്‍ച്ചയോടെ 526,798 യൂണിറ്റ് കാറുകളാണ് ഇന്ത്യയില്‍ വിറ്റത്. ടാറ്റയുടെ ടിയാഗോ, നെക്‌സോണ്‍ എന്നീ മോഡലുകളാണ് ഏറ്റവുമധികം വിറ്റഴിച്ചത്. 2021 ഡിസംബറില്‍ 35,299 യൂണിറ്റ് കാറുകള്‍ വിറ്റിരുന്ന ടാറ്റ ഒരു വര്‍ഷത്തിനിടെ 13.44 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ച് 2022 ഡിസംബറില്‍ 40,043 യൂണിറ്റ് കാറുകള്‍ വിറ്റഴിച്ചു.

വര്‍ഷങ്ങളായി മാരുതി സുസുകി കഴിഞ്ഞാല്‍ ഏറ്റവുമധികം കാറുകള്‍ വിറ്റഴിക്കുന്ന രണ്ടാമത്തെ വാഹനനിര്‍മ്മാതാക്കളെന്ന ഹ്യൂണ്ടായിയുടെ സ്ഥാനമാണ് ടാറ്റ കൈയടക്കിയത്. 2022 ഡിസംബറില്‍ 38,831 യൂണിറ്റുകള്‍ വിറ്റഴിച്ച ഹ്യൂണ്ടായി പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 2022 ല്‍ ടാറ്റ മോട്ടോഴ്സ് ആകെ അഞ്ച് ലക്ഷത്തിലധികം കാറുകള്‍ വിറ്റഴിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ടാറ്റയുടെ വാര്‍ഷിക കാര്‍ വില്‍പന അഞ്ച് ലക്ഷം യൂണിറ്റ് പിന്നിടുന്നത്.

അതേസമയം, ഇന്ത്യന്‍ വാഹന വ്യവസായത്തിലെ വില്‍പ്പന ചാര്‍ട്ടില്‍ മാരുതി സുസുക്കി ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഡിസംബറിലെ വില്‍പനയില്‍ മാരുതി സുസുകിക്ക് 9.9 ശതമാനത്തിലേറെ ഇടിവുണ്ടായെങ്കിലും 1,13,535 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2021 ഡിസംബറില്‍ മാരുതി 1,26,031 യൂണിറ്റുകള്‍ വിറ്റിരുന്നു. ഡിസംബറിലെ വില്‍പനയില്‍ ടയോട്ട കിര്‍ലോസ്‌ക്കറാണ് നാലാം സ്ഥാനത്ത്. 10,421 യൂണിറ്റ് കാറുകളാണ് 2022 ഡിസംബറില്‍ ടയോട്ട വിറ്റഴിച്ചത്. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ കാറുകളുടെ ആഭ്യന്തര വില്‍പ്പന 2021 ലെ 130,768 യൂണിറ്റില്‍ നിന്ന് 2022 ല്‍ 160,357 യൂണിറ്റായി വില്‍പ്പന ഉയര്‍ന്നിട്ടുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം